ആളുര് കിണഞ്ഞ് ശ്രമിച്ചിട്ടും രക്ഷയില്ല; കിരണിന്റെ കുരുക്ക് മുറുക്കി പ്രോസിക്യൂഷന്, ഹൈക്കോടതിയിലേക്ക്
കൊല്ലം: ഭര്‍തൃവീട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ വിസ്മയ മരണപ്പെട്ട സംഭവത്തില്‍ പ്രതി കിരണ്‍കുമാറിന് പൂട്ടുമുറുക്കി പ്രോസിക്യൂഷന്. സ്ത്രീധന പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.
Recommended Video
ഈ കുറ്റങ്ങള്‍ക്കെല്ലാം പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതിക്ക് ബോധ്യമായതോടെ കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സ്ത്രീധന പീഡന പരാതി നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ ബിഎ ആളൂര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ജാമ്യം അനുവദിക്കില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.
പുതിയ ലുക്കില്‍ തിളങ്ങി അലക്സാന്‍ഡ്ര ജോണ്സണ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

അഭിഭാഷകന് ബിഎ ആളൂരാണ് പ്രതിക്ക് വേണ്ടി ഹാജരായത്. സ്ത്രീധന പീഡന പരാതി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദിച്ചത്. എന്നാല്‍ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നും അതുകൊണ്ട് അന്വേഷണ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യത്തിന് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് പ്രതിയുടെ ജാമ്യത്തിന് വേണ്ടി ശക്തമായാണ് എതിര്‍ത്തത്.

സുപ്രീം കോടതിയിലെ സമീപ കാലത്തെ വിധികളും വിസ്മയയുടെ മരണത്തിലേക്ക് നയിച്ച പീഡനങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി. വിസ്മയയെ മാനസികമായി പീഡിപ്പിച്ചതിന് വ്യക്തമായ തെളിവുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി ജില്ല ഗവ പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ ആര് സേതുനാതാണ് ഹാജരായത്.

കൂടുതല്‍ സ്ത്രീധനവും പണവും വേണമെന്ന് ആവശ്യപ്പെട്ട് വിലകൂടിയ കാറും വസ്തുക്കളും വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി രണ്ടിനും മാര്‍ച്ച് 17നും വിസ്മയയെ മര്‍ദ്ദിച്ചനും മാനസിക പീഡനം ഏല്‍പ്പിച്ചതിനും തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് വിസ്മയ മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ പാടുകള്‍ ബന്ധുക്കല്ക്ക് വാട്സാപ്പിലൂടെ അയച്ചിരുന്നു.

അതേസമയം, കിരണ്‍ കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടെയില്‍ ഒരു കേസില്‍ പോലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും ബിഎ ആളൂര്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. പൊലീസ് മനപ്പൂര്‍വ്വം കള്ളക്കേസില്‍ കുടുക്കുകയാമെന്നും സമാനമായ പല ആത്മഹത്യകളുണ്ടായിട്ടും ഇത്രയും ശുഷ്കാന്തി പൊലീസ് കാണിച്ചിട്ടില്ലെന്നും ആളൂര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കിരണ്‍കുമാറിന് ജാമ്യം ലഭിക്കാന്‍ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. കേസില്‍ കിരണ്‍ കുമാറിനെതിരെയുള്ള എഫ്ഐര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതി കിരണിന് നേരത്തെ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ജൂണ്‍ 21ന് ആയിരുന്നു വിസ്മയയെ കിരണ്‍ കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ തൂങ്ങിമരിച്ചതല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് വിസ്മമയുടെ മാതാപിതാക്കള്‍ ആരോപിച്ചത്. 65 പവന് സ്വര്‍ണം ഒരു ഏക്കര്‍ 25 സെന്റ് സ്ഥലം കാര്‍ തുടങ്ങിയവയാണ് സ്ത്രീധനമായി നല്‍കിയത്.

കാര്‍ ഇഷ്ടപ്പെടാത്തതാണ് കിരണ്‍ വിസ്മമയെ പീഡിപ്പിക്കാന്‍ കാരണം. കാര്‍ വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സിസിയിട്ട് വാങ്ങിയതിനാല്‍ വില്ക്കാന് കഴിയില്ലെന്നാണ് പിതാവ് അറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കുന്നുണ്ടെന്ന് വിസ്മയ സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നു.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications