വിസ്മയയുടെ മരണം: കിരണിന്റെ അറസ്റ്റ് ഉടൻ, വകുപ്പ് തല നടപടിയും ഉറപ്പ്
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ സസ്‌പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന
കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവിനെതിരെ വകുപ്പ് തല നടപടികൾക്ക് നീക്കം. മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗസ്ഥനാണ് കിരൺ. സംഭവത്തിൽ കിരണിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടയിലാണ് വകുപ്പ്തല നടപടിക്കും ഒരുങ്ങുന്നത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ സസ്‌പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന.
Recommended Video

നിലവില്‍ പൊലീസ് കസ്റ്റഡിയിലായ കിരണിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ക്കെതിരെ കേസെടുത്താല്‍ ഉടന്‍ സസ്‍പെന്‍ഡ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. സസ്‍പെന്‍ഷന്‍ ആദ്യഘട്ട നടപടി മാത്രമായിരിക്കുമെന്നും കേസിന്‍റെ പുരോഗതിക്ക് അനുസരിച്ച് ഭാവിയില്‍ ഇയാളെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുന്നത് ഉള്‍പ്പെടുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

കിരണിനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയേക്കും. വിസ്‍മയ മരിച്ചതിന് പിന്നാലെ ഒളിവില്‍പ്പോയ കിരണ്‍ യുവതിയുടെ സംസ്‍കാരം കഴിഞ്ഞയുടന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് കിരൺകുമാർ ശൂരനാട് പൊലീസിന് മുന്നിൽ കീഴടങ്ങിയത്.

കിരൺ ഉപദ്രവിക്കുന്നതായി പറയുന്ന വിസ്മയയുടെ വാട്സാപ് സന്ദേശങ്ങളും ഫൊട്ടോകളും നേരത്തെ പുറത്തു വന്നിരുന്നു. വിസ്മയയുടെ ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മരണകാരണം വ്യക്തമായാല്‍ ഉടന്‍ കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.

കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം നടന്നത്. വലിയ സ്ത്രീധനം നല്‍കിയായിരുന്നു വിവാഹം നടന്നത്. സ്ത്രീധനമായി നല്‍കിയ പത്ത് ലക്ഷത്തിന്റെ കാര്‍ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് വിസ്മയയുടെ കുടുംബം പറയുന്നു. പത്ത് ലക്ഷത്തിന്റെ കാര്‍ കൂടാതെ നൂറ് പവന്‍ സ്വര്‍ണം 1.25 ഏക്കര്‍ സ്ഥലം എന്നിവയും സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹത്തിന് ശേഷം കാര്‍ വേണ്ടെന്നും പകരം പണം മതിയെന്നുമായിരുന്നു കിരണിന്റെ ആവശ്യം.

അതേസമയം വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന് വിസ്മയയുടെ നിലമേലിലെ വീട് സന്ദർശിക്കും.സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും കൊല്ലം റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പേരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വിസ്മയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും.
ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications