Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി അംഗം പിന്തുണച്ചു; കോൺഗ്രസ്-ബിജെപി ഭരണസമിതിയെ വീഴ്ത്തി എൽഡിഎഫ്.. ഇളമ്പള്ളൂരിൽ നാടകീയ നീക്കം

കൊല്ലം; ഇളമ്പള്ളൂർ പഞ്ചായത്തിൽ പ്രസിഡന്റിനെതിരായി എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. ബിജെപി അംഗത്തിന്റെ പിന്തുണയോടെയാണ് എൽഡിഎഫിന്റെ നിർണായക നീക്കം. പതിനഞ്ചാം വാർഡ് ബിജെപി അംഗമായ എസ് ശ്രീധരനാണ് എൽഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. നിരവധി നാടകീയ രംഗങ്ങളാണ് അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുൻപ് പഞ്ചായത്ത് ഹാളിൽ അരങ്ങേറിയത്.

അഭിനയമോഹിയിൽ നിന്നും താരരാജാവിലേയ്ക്ക്; മമ്മുക്ക ഇന്ന് 50 വർഷങ്ങളുടെ നിറവിൽ

1

21 വാർഡുള്ള പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളായിരുന്നു എൽഡിഎഫിന് ലഭിച്ചത്. ബിജെപിക്ക് 6, കോൺഗ്രസിന് 4 , ഒരു സ്വതന്ത്ര ഇങ്ങനെയായിരുന്നു കക്ഷിനില. സിപിഎമ്മിന് ഭരണം ലഭിച്ചെന്ന് ഉറപ്പിച്ചിരിക്കേ അപ്രതീക്ഷിതമായി കോൺഗ്രസിലെ 4 അംഗങ്ങളും ബിജെപിയിലെ 6 പേരും പിന്തുണച്ചതോടെ സ്വതന്ത്ര്യ സ്ഥാനാർത്ഥി ആമിന ഷെരീഫ് പ്രസിഡന്റാവുകയായിരുന്നു.

2

ഭരണസമിതി ആറ് മാസം പിന്നിട്ടപ്പോൾ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നു. മുൻപ് സിപിഎം അംഗമായ ആലം മൂട് 15ാം വാർഡിൽ നിന്നുള്ള എസ് ശ്രീധരന്റെ പിന്തുണ ഉറപ്പാക്കിയ ശേഷമായിരുന്നു എൽഡിഎഫ് നീക്കം. അവിശ്വാസ പ്രമേയാവതരണത്തിന് നോട്ടീസ് നൽകി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ശ്രീധരനെ കാണാതായി. ശ്രീധരൻ ചികിത്സയിൽ കഴിയുകയാണെന്നായിരുന്നു അന്വേഷിച്ചെത്തിയ ബിജെപി നേതാക്കളോട് വീട്ടുകാരുടെ പ്രതികരണം.

3

ഇതോടെ അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടു നിൽക്കാൻ അംഗങ്ങൾക്ക് ബിജെപി വിപ്പ് നൽകി. എന്നാൽ ഇന്നലെ അവിശ്വാസം ചർച്ചയ്ക്കെടുത്തപ്പോൾ രാവിലെയോടെ ആംബുലൻസിൽ ശ്രീധരൻ പഞ്ചായത്ത് വളപ്പിൽ എത്തുകയായിരുന്നു. സിപിഎം നേതാക്കളുടെ അകമ്പടിയോടെയായിരുന്നു ശ്രീധരൻ എത്തിയത്. ബിജെപി നേതാക്കൾ ശ്രീധരനെ തടയാൻ ശ്രമിച്ചതോടെ ചെറിയ രീതിയിൽ പ്രദേശത്ത് സംഘർഷത്തിന് വഴിവെച്ചു.

4

ഇതിനിടയിൽ വിപ്പ് ലംഘിച്ച് പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് ഹാളിൽ പ്രതിഷേധിച്ചു. പ്രമേയ അവതരണത്തിനുള്ള നോട്ടീസ് ലഭിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങളും ബഹളം ഉണ്ടാക്കി.അതേസമയം ചർച്ചയ്ക്ക് ഒടുവിൽ പന്ത്രണ്ടരയോടെ രഹസ്യ ബാലറ്റ് വഴി വോട്ടെടുപ്പ് നടന്നു. എൽഡിഎഫിലെ 10 അംഗങ്ങൾക്കൊപ്പം ശ്രീധരനും കൂടി പിന്തുണച്ചതോടെ അവിശ്വാസം പാസായി. പിന്നാലെ തന്നെ ആംബുലൻസിൽ കയറി ശ്രീധരൻ ആശുപത്രിയിലേക്ക് തിരിച്ചു.

5

അതേസമയം സിപിഎമ്മിനെതിരെ ബിജെപി രംഗത്തെത്തി. ശ്രീധരനെ സിപിഎം ഒളിവിൽ പാർപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. കൂറുമാറിയെന്ന് മനസിലാക്കിയതോടെ ശ്രീധരനെ കൈയ്യേറ്റം ചെയ്യാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞതോടെ നേരിയ സംഘർഷത്തിന് കാരണമായിരുന്നു.തുടർന്ന് പഞ്ചായത്ത് വളപ്പിൽ കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. അതേസമയം ഭരണസമിതി വീണെങ്കിലും കൂറുമാറിയ അംഗം അയോഗ്യന്‍ ആകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+