നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, അടിവസ്ത്രം അഴിപ്പിച്ച ശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രാഥമികമായി വിദ്യാര്‍ഥിയോട് അടിവസ്ത്രം അഴിക്കാന്‍ നിര്‍ദേശിച്ച സ്ത്രീയ്ക്ക് എതിരേയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന് അനുസരിച്ച് കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ചടയമംഗലം എസ് ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇതിന് ശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. അതിനിടെ സമാനമായ രീതിയില്‍ അപമാനിക്കപ്പെട്ടു എന്ന പരാതിയുമായി രണ്ട് വിദ്യാര്‍ഥികള്‍ കൂടി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
ഇവരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞ് നിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുകയായിരുന്നു.
അടിവസ്ത്രം മുഴുവന്‍ ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് രക്ഷിതാവ് പരാതപ്പെട്ടിരിക്കുന്നത്. 18 വയസുള്ള കുട്ടിക്ക് ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു എന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയായിരുന്നു എന്നും രക്ഷിതാവ് പറഞ്ഞു.
ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍
അതേസമയം സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ആര്‍ ബിന്ദു പറഞ്ഞിരുന്നു. ഏറെ നിരുത്തരവാദപരമായ പ്രവര്‍ത്തിയാണ് നടന്നിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഭാവിയില്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും മന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൊല്ലം റൂറല്‍ എസ് പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് കമ്മിഷന്‍ അംഗം വി കെ ബീനാകുമാരിയാണ് ഉത്തരവിട്ടത്.












Click it and Unblock the Notifications