• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുണ്ടറയില്‍ മുന്നിലെത്തി വിഷ്ണുനാഥ്, കോണ്‍ഗ്രസ് വജ്രായുധങ്ങള്‍ ഇവ, ഇനി രാഹുലിന്റെ കൈയ്യില്‍

കൊല്ലം: കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷ കുറവ് വെച്ചിരിക്കുന്ന ജില്ലയാണ് കൊല്ലം. പക്ഷേ ഇത് കഴിഞ്ഞ ഒരു മാസത്തിനിടെ മാറി മറിഞ്ഞിരിക്കുകയാണ്. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തോടെ ജില്ലയില്‍ കുണ്ടറയും കൊല്ലവും കൂടെ പോരുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയം കൂടി കഴിഞ്ഞതോടെ കാര്യങ്ങള്‍ കടുപ്പമായി. കുണ്ടറയില്‍ രാഹുല്‍ ഗാന്ധി പ്രത്യേക താല്‍പര്യമെടുത്താണ് പിസി വിഷ്ണുനാഥിനെ ഇറക്കിയത്. എ ഗ്രൂപ്പിന്റെ വന്‍ നീക്കങ്ങളും ഒപ്പമുണ്ട്. അദ്ദേഹം മണ്ഡലത്തില്‍ മുന്നിലാണ് ഇപ്പോള്‍.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

രാഹുലിന്റെ നോമിനി

രാഹുലിന്റെ നോമിനി

പിസി വിഷ്ണുനാഥ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പലരും തട്ടിക്കളിച്ച നേതാവായിരുന്നു. കൊല്ലത്ത് സീറ്റുറപ്പിച്ച വിഷ്ണുനാഥിനെ മാറ്റിയത് ബിന്ദു കൃഷ്ണയുടെ വൈകാരിക പ്രകടനങ്ങളായിരുന്നു. പിന്നീട് കുണ്ടറയിലും വട്ടിയൂര്‍ക്കാവിലും അദ്ദേഹത്തിന്റെ പേരുകള്‍ വന്നു. എവിടെ വേണമെങ്കിലും മത്സരിക്കാമെന്ന നിലപാടിലേക്ക് വിഷ്ണുനാഥ് എത്തി. ഉമ്മന്‍ ചാണ്ടിയുടെ കട്ടസപ്പോര്‍ട്ടും ഉണ്ടായിരുന്നു. സ്വന്തം ജില്ലയിലാണ് വിഷ്ണുനാഥ് ഇത്തവണ മത്സരിക്കുന്നത്. കൊട്ടാരക്കര മാവടിയാണ് വിഷ്ണുനാഥിന്റെ സ്വദേശം. രാഹുലിന്റെ നോമിനിയായിട്ടാണ് വരവ്.

എഐസിസി പറയുന്നത്....

എഐസിസി പറയുന്നത്....

വിഷ്ണുനാഥിന് മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ എഡ്ജ് ഉണ്ടെന്ന് എഐസിസി പറയുന്നു. ടീം രാഹുലിന്റെ സര്‍വേയിലും മണ്ഡലം കൂടെ പോരാന്‍ 50-50 ചാന്‍സാണ് ഉള്ളത്. സിപിഎമ്മിന് കരുത്തുറ്റ കോട്ടയിലാണ് ഈ പോരാട്ടമുള്ളത്. അത് മേഴ്‌സിക്കുട്ടിയമ്മയെ പിന്നിലേക്ക് വീഴ്ത്തുന്നതാണ്. യുവനേതാവും നാട്ടുകാരനും എന്ന പ്രതിച്ഛായയും അഴിമതി വിരുദ്ധ പ്രതിച്ഛായയും വിഷ്ണുനാഥിനുണ്ട്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ പ്രതിപക്ഷം കത്തിച്ചത് ശരിക്കും മേഴ്‌സിക്കുട്ടിയമ്മയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

സഭാ വോട്ടുകള്‍ തിരിഞ്ഞു

സഭാ വോട്ടുകള്‍ തിരിഞ്ഞു

കരാറില്‍ മേഴ്‌സിക്കുട്ടിയമ്മ കൊല്ലം ബിഷപ്പും സഭയുമായി ഇടഞ്ഞിരിക്കുകയാണ്. സര്‍ക്കാരിനോടും ബിഷപ്പ് കലിപ്പിലാണ്. ഇത് കുണ്ടറയില്‍ വലിയ സ്വാധീനമുണ്ടാക്കും. മത്സ്യത്തൊഴിലാളി മേഖലയില്‍ ലത്തീന്‍ സഭയ്ക്കുള്ള സ്വാധീനം മേഴ്‌സിക്കുട്ടിയമ്മ കുറച്ച് കണ്ടിരിക്കുകയാണ്. ഇതെല്ലാം ഒരുപടി കൂടുതല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നതാണ്. വിഷ്ണുനാഥ് സ്ഥിരമായി ഉന്നയിക്കുന്നതും കശുവണ്ടി ഫാക്ടറി പ്രശ്‌നവും ഒപ്പം ആഴക്കടല്‍ മത്സ്യബന്ധന വിഷയവുമാണ്. തദ്ദേശത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന ജില്ലയില്‍ നിന്നാണ് ഈ കുതിപ്പ്.

പ്രശ്‌നങ്ങള്‍ ഇവ

പ്രശ്‌നങ്ങള്‍ ഇവ

കശുവണ്ടി ഫാക്ടറികള്‍ കുണ്ടറയില്‍ നിരവധിയാളുകളുടെ ജീവിത മാര്‍ഗമാണ്. 82 കശുവണ്ടി ഫാക്ടറികളാണ് ഇവിടെയുള്ളത്. അടുത്തിടെ മൂന്ന് ഫാക്ടറി ഉടമകള്‍ ആത്മഹത്യ ചെയ്തത് കോണ്‍ഗ്രസ് ഉന്നയിക്കുന്നു. രണ്ട് പ്രമുഖ ഫാക്ടറികളും ശോച്യാവസ്ഥയിലാണ്. ഇതെല്ലാം പിസി വിഷ്ണുനാഥിന്റെ പ്രചാരണത്തിലുണ്ട്. ആറ് റെയില്‍വേ ലെവല്‍ക്രോസിനും മേല്‍പ്പാലമില്ലാത്തത് മറ്റൊരു പ്രശ്‌നം. ആധുനിക സൗകര്യങ്ങളോട് കൂടിയ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡ് ഇല്ല എന്നത് മേഴ്‌സിക്കുട്ടിയമ്മയുടെ മറ്റൊരു പോരായ്മാണ്.

കോണ്‍ഗ്രസും ജയിച്ച കുണ്ടറ

കോണ്‍ഗ്രസും ജയിച്ച കുണ്ടറ

കുണ്ടറ കോണ്‍ഗ്രസിന് ഒരിക്കലും കിട്ടാകനിയായ ഇടമല്ല. 1965ല്‍ മണ്ഡലം വന്നപ്പോള്‍ തന്നെ ആദ്യ ജയം കോണ്‍ഗ്രസിനായിരുന്നു. 1967ല്‍ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. പിന്നെ ആറ് തവണ ഇവിടെ ചെങ്കൊടി പാറി. കോണ്‍ഗ്രസും ഇത്രയും തവണ തന്നെ വിജയിച്ചിട്ടുണ്ട്. എംഎ ബേബിയും മന്ത്രിയായ കടവൂര്‍ ശിവദാസനും രണ്ട് തവണ വീതം മണ്ഡലത്തില്‍ മിന്നിച്ച വിജയം നേടിയിട്ടുണ്ട്. ബേബിയുടെ പിന്‍ഗാമിയായി കഴിഞ്ഞ തവണ മേഴ്‌സിക്കുട്ടിയമ്മ എത്തി. ഇത്തവണ കാറ്റ് മാറി വീശുന്നെങ്കില്‍ അത് മേഴ്‌സിക്കുട്ടിയമ്മയുടെ പിടിപ്പ് കേട് കൊണ്ട് കൂടിയാണ്.

കാലുവാരല്‍ പേടി

കാലുവാരല്‍ പേടി

വിഷ്ണുനാഥിന് ആകെയുള്ള പേടി ഐ ഗ്രൂപ്പിന്റെ കാലുവാരല്‍ ഭീഷണിയാണ്. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ ഗ്രൂപ്പ് കളിച്ച് ഇല്ലാതാക്കി എന്നൊരു ചീത്തപ്പേരും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അദ്ദേഹത്തിനുണ്ട്. വിഷ്ണുനാഥ് കൊല്ലത്ത് വേണ്ടെന്ന് ഐ ഗ്രൂപ്പ് വാശിപിടിച്ചതും അതുകൊണ്ടാണ്. കൊല്ലം ജില്ലയില്‍ നിന്ന് അതുകൊണ്ട് മാറാനും വിഷ്ണുനാഥ് ശ്രമിച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ പക്ഷേ എതിര്‍പ്പ് വന്നതോടെ അതും പൊളിഞ്ഞു. കുണ്ടറയില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനെ മറികടന്ന് ജയിക്കുക മാത്രമാണ് വിഷ്ണുനാഥിനുള്ള വെല്ലുവിളി.

രാഹുല്‍ വന്നാല്‍ മാറും

രാഹുല്‍ വന്നാല്‍ മാറും

രാഹുല്‍ വരുന്നതോടെ ഗ്രൂപ്പ് കുണ്ടറയില്‍ അപ്രസക്തമാവും. പത്തനംതിട്ടയിലും കോട്ടയത്തും രാഹുല്‍ ഇളക്കി മറിച്ച വികാരം ഇപ്പോഴും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ട്. നേരത്തെ രാഹുല്‍ കൊല്ലത്ത് വന്നപ്പോള്‍ മത്സ്യത്തൊഴിലാളികളെ കണ്ടതും അവരുമൊത്ത് കടലില്‍ പോയതുമെല്ലാം വലിയ ട്രെന്‍ഡിംഗായിരുന്നു. പ്രിയങ്ക ഗാന്ധി മുപ്പതിന് തിരുവനന്തപുരത്ത് എത്തും. അവര്‍ കുണ്ടറയിലേക്കും വരുന്നുണ്ട്. കോണ്‍ഗ്രസ് വിജയസാധ്യതയേറിയ മണ്ഡലമായി കുണ്ടറയെ പരിഗണിക്കുന്നതും രാഹുല്‍ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്നതും വിഷ്ണുനാഥായത് കൊണ്ട് മാത്രമാണ്.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

പിസി വിഷ്ണുനാഥ്
Know all about
പിസി വിഷ്ണുനാഥ്

English summary
pc vishnunath gives edge to congress in kundara, rahul gandhi's campaigning crucial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X