തോറ്റെങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ; ഷിബു ബേബി ജോണ്‍ പറയുന്നു
കൊല്ലം: ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ ചവറയില്‍ വീണ്ടുമിറങ്ങിയത്. കഴിഞ്ഞ തവണ തോറ്റെങ്കിലും അഞ്ച് വര്‍ഷവും മണ്ഡലത്തില്‍ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. വോട്ടെണ്ണല്‍ വേളയില്‍ ഏറിയും കുറഞ്ഞും വോട്ടുകള്‍ ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ചു. ഏറ്റവും ഒടുവില്‍ ഇടതുപക്ഷ പിന്തുണയില്‍ മല്‍സരിച്ച സുജിത് വിജയന്‍ 1000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. എന്നാല്‍ ശക്തമായ മല്‍സരം കാഴ്ചവെക്കാന്‍ ഷിബുവിന് സാധിച്ചത് മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടെ അകമഴിഞ്ഞ സഹകരണം കൊണ്ടാണ്. ഇക്കാര്യം അദ്ദേഹം എടുത്തുപറയുകയാണ്. ഷിബു ബേബി ജോണിന്റെ കുറിപ്പ് ഇങ്ങനെ....
ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ചില കാര്യങ്ങള്‍ പറയാതെ പോയികൂടാ.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റേതൊരു വ്യക്തിക്കും അപ്പുറമായി യു.ഡി.എഫ് പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച കലവറയില്ലാത്ത സ്നേഹവും പിന്തുണയുമാണ് എനിക്ക് അഭിമാനിക്കാനും എക്കാലവും ഓര്‍ത്തുവയ്ക്കാനുമുള്ളത്. അവര്‍ക്ക് ഞാനൊരു നേതാവെന്നതിനൊപ്പം ഒരു സഹോദരനുമായിരുന്നു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരൊറ്റ യു.ഡി.എഫ് പ്രവര്‍ത്തകനും എന്നെ വഞ്ചിച്ചിട്ടില്ല എന്ന് തന്റേടത്തോടെ തന്നെ എനിക്ക് പറയുവാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് കാലത്ത് ഒരൊറ്റമനസോടെ രാപ്പകല്‍ അധ്വാനിച്ച ആയിരകണക്കിന് വരുന്ന കോണ്‍ഗ്രസിന്റെയും ആര്‍.എസ്.പിയുടെയും ലീഗിന്റെയും നേതാക്കന്മാരോടും പ്രവര്‍ത്തകരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു.
അതോടൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, എന്റെ ജേഷ്ഠ സഹോദരനായ കോലത്ത് വേണുഗോപാലിനോടും ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കൂടിയായ എന്റെ പ്രിയഅനുജന്‍ ജസ്റ്റിന്‍ ജോണിനോടുമുള്ള സ്‌നേഹവും കടപ്പാടും അറിയിക്കട്ടെ.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം