• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊല്ലത്ത് ഐ ഗ്രൂപ്പിന്‍റെ ആധിപത്യം അവസാനിക്കുന്നു; ഡിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിലേക്ക്

Google Oneindia Malayalam News

കൊല്ലം: ഡിസിസി പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ ദില്ലിയില്‍ നടക്കുമ്പോള്‍ ഒരോ ജില്ലയിലും ആരൊക്കെ തിരഞ്ഞെടുക്കപ്പെടും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതൃത്വവും.

സംസ്ഥാന ഘടകം സമര്‍പ്പിച്ച പട്ടികയില്‍ പല ജില്ലയില്‍ നിന്നും ഒന്നിലേറെ പേരുകള്‍ ഇടംപിടിച്ചിരിക്കുന്നതിനാല്‍ ഇവരില്‍ ആര്‍ക്ക് നറുക്ക് വീഴും എന്ന് അറിയാന്‍ ഹൈക്കമാന്‍ഡിന്‍റെ പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരുന്നു. കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളുടെ കാര്യത്തില്‍ മാത്രമാണ് ഏകദേശ ധാരണയായിട്ടുള്ളത്.

ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍

കോട്ടയത്ത്

കോട്ടയത്ത് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചയാളെയാണ് പരിഗണിക്കുന്നതെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോഴിക്കോട് പ്രവീണ്‍ കുമാറിന്‍റെ നിയമനവും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കെ മുരളീധരനാണ് പ്രവീണ്‍ കുമാറിന്‍റെ പേര് മുന്നോട്ട് വെച്ചത്. എം രാഘവന്‍ എംപി, ടി സിദ്ധീഖ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കും താല്‍പര്യമുള്ള പേരാണ് പ്രവീണ്‍ കുമാറിന്‍റേത്.

പാലക്കാട്

പാലക്കാട് അവസാന നിമിഷം വരെ വിടി ബല്‍റാമിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നത് മുന്‍ ഡിസിസി അധ്യക്ഷനായ എംവി ഗോപിനാഥ് ആയിരുന്നു. എന്നാല്‍ നേരത്തെ ഡിസിസി അധ്യക്ഷരായവര്‍ മാറിനില്‍ക്കട്ടെ എന്ന മാനദണ്ഡ‍ം വന്നതോടെ ഗോപിനാഥിന്‍റെ വഴി അടയുകയും വിടി ബല്‍റാമിന് വാതില്‍ തുറക്കുകയും ചെയ്തു. എറണാകുളത്ത് ഷിയാസിന്‍റെ കാര്യത്തിലും ഏകദേശ തീരുമാനം ആയിട്ടുണ്ട്.

ആ പരിപാടിയില്‍ നിന്നും മാറാന്‍ ബിഗ് ബോസ് കാരണമായിട്ടില്ല: 5 ഭാഗ്യ നമ്പര്‍ ആയതെങ്ങനെ: അനൂപ് പറയുന്നുആ പരിപാടിയില്‍ നിന്നും മാറാന്‍ ബിഗ് ബോസ് കാരണമായിട്ടില്ല: 5 ഭാഗ്യ നമ്പര്‍ ആയതെങ്ങനെ: അനൂപ് പറയുന്നു

കൊല്ലത്ത്

അതേസമയം കൊല്ലത്ത് നിന്നും നല്‍കിയ പട്ടികയില്‍ അഞ്ചോളം പേരുകള്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പുനലൂർ മധു, പി രാജേന്ദ്രപ്രസാദ്‌, ആർ ചന്ദ്രശേഖരൻ, എ ഗ്രൂപ്പ് നേതാവ് സൂരജ് രവി, എംഎം നസീര്‍ എന്നിവരും പരിഗണനയിലുണ്ട്. എന്നിവരാണ്‌ ലിസ്റ്റിൽ ഉൾപ്പെട്ടത്‌. ബിന്ദു കൃഷ്ണ കൊല്ലത്ത് മത്സരിച്ചപ്പോള്‍ ഐ ഗ്രൂപ്പിലെ പുനലൂർ മധുവായിരുന്നു തെരഞ്ഞെടുപ്പുകാലത്ത്‌ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നത്.

പുനലൂര്‍ മധു

കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയവരോടായി അടുത്ത ബന്ധം ഉള്ള നേതാവാണ് പുനലൂര്‍ മധു. പരമ്പരാഗതമായി ഐ ഗ്രൂപ്പിനാണ് ജില്ലയിലെ ഡിസിസി പ്രസിഡന്‍റ് സ്ഥാനം ലഭിച്ചിരുന്നത്. കെ സി രാജൻ, ശൂരനാട്‌ രാജശേഖരൻ, ബിന്ദുകൃഷ്‌ണ, ആർ ചന്ദ്രശേഖരൻ എന്നിവരായിരുന്നു ജില്ലയില്‍ നിന്നുള്ള പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കള്‍.

സി പി എം കോട്ട വീണു: നിറമരുതൂരില്‍ ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ച് യു ഡി എഫ്സി പി എം കോട്ട വീണു: നിറമരുതൂരില്‍ ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ച് യു ഡി എഫ്

ചന്ദ്രശേഖരന്‍റെ പേര്

ആർ ചന്ദ്രശേഖരന്‍റെ പേര് പട്ടികയിൽ ഉണ്ടെങ്കിലും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആയതിനാല്‍ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്കു പരിഗണിക്കാന്‍ സാധ്യതയില്ല. മാത്രവുമല്ല നിലവിലെ നേതൃത്വത്തിന് അത്ര താല്‍പര്യമുള്ള നേതാവുമല്ല. പി രാജേന്ദ്രപ്രസാദിന്റെ പേര്‌ നിർദേശിച്ചത്‌ കൊടിക്കുന്നില്‍ സുരേഷ് എംപിയാണെന്നും സൂചനയുണ്ട്. ഇതില്‍ ഏറ്റവും സാധ്യത സൂരജ് രവിക്കാണ്. അങ്ങനെയെങ്കില്‍ ജില്ലയിലെ മേധാവിത്വം ഐ ഗ്രൂപ്പിന് നഷ്ടമാവും.

ജയശങ്കറിന് പുതിയ കുരുക്ക്; സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ കേസെടുത്തു, കോടതിയില്‍ ഹാജരാകണംജയശങ്കറിന് പുതിയ കുരുക്ക്; സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ കേസെടുത്തു, കോടതിയില്‍ ഹാജരാകണം

ഡിസിസി

ഡിസിസി പ്രസിഡന്‍റുമാരുടെ ചുരുക്കപ്പട്ടിക സംബന്ധിച്ച് ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. മതിയായ ചര്‍ച്ചയുണ്ടായില്ല എന്നതാണ് ഇവരുടെ ആക്ഷേപം. ഇതോടെ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇരുവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്

cmsvideo
  Fake screenshot of Rahul Gandhi circulating on social media | Oneindia Malayalam
  English summary
  Sooraj Ravi from a Group in Kollam will be the DCC president
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X