Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസിന്റെ കുടുംബം ക്ഷമിച്ചു, വധശിക്ഷയില്‍ നിന്ന രക്ഷപ്പെട്ട് സക്കീര്‍ ഹുസൈന്‍ സൗദിയില്‍ നിന്നെത്തി

കൊല്ലം: സഹപ്രവര്‍ത്തകനായ മലയാളിയെ കൊലപ്പെടുത്തിയ പ്രവാസിക്ക് സൗദി കോടതി വിധിച്ച വധശിക്ഷയില്‍ നിന്ന് മോചനം. ഒമ്പതു വര്‍ഷത്തെ കാത്തിരുപ്പിന് ഒടുവില്‍ ആണ് മരണത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടാനുള്ള ആ മഹാഭാഗ്യം കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗര്‍ സ്വദേശി എച്ച്.ആന്‍.സി കോമ്പൗണ്ടില്‍ സക്കീര്‍ ഹുസൈന് ലഭിച്ചത്. ജീവിതം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ഈ മുപ്പത്തി രണ്ടുകാരന്‍.

ദമ്മാം ജയിലിലെ ഒമ്പതുവര്‍ഷം നീണ്ട തടവിന് ഒചുവിലാണ് മോചനം ലഭിച്ചത്. കൊല്ലപ്പെട്ട കോട്ടയം സ്വദേശി തോമസ് മാത്യുവിന്റെ കുടുംബം മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് ആണ് സക്കീര്‍ ഹുസൈന്‍ മോചിതനായത്. 2009ലെ ഒരു ഓണനാളിലാണ് കേസിന് ആധാരമായ കൊലപാതകം നടന്നത്. ഒരു ലോന്‍ട്രിയിലെ ജീനക്കാരന്‍ ആയിരുന്ന പ്രതിയായ സക്കീര്‍ ഹുസൈനും, കൊല്ലപ്പെട്ട കോട്ടയം കോട്ടമുറിക്കല്‍, ചാലയില്‍ വീട്ടില്‍ തോമസ് മാത്യുവും (27).

ഓണദിവസം കൂട്ടുകാരെല്ലാം കൂടി സദ്യയുണ്ടാക്കി ഒപ്പമിരുന്ന് കഴിച്ചിരുന്നു. ശേഷം വൈകുന്നേരം ഒന്നിച്ച് കൂടിയിരുന്ന് സംസാരിക്കുന്നതിനിടയില്‍ നടന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ സക്കീര്‍ ഹുസൈന്‍, അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് തോമസ് മാത്യുവിനെ കുത്തുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ തോമസ് മാത്യു സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. പിന്നാലെ സക്കീര്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിചാരണ കോടതി എട്ടു വര്‍ഷത്തെ തടവും, അതിനുശേഷം വധിശിക്ഷ നടപ്പാക്കാനുമാണ് വിധിച്ചത്. സംഭവം നടക്കുമ്പോള്‍ സക്കീര്‍ ഹുസൈന് 23 വയസായിരുന്നു പ്രായം. ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെ സഹായിക്കാന്‍ ഗള്‍ഫിലെത്തിയ സക്കീര്‍ ഒരുനിമിഷത്തെ പ്രവൃത്തി കാരണം കൊലപാതകിയായി ജയിലിലാവുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയുടേയും സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്.
സക്കീര്‍ ഹുസൈന്റെ അയല്‍വാസി ജസ്റ്റിന്‍ വിഷയം സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ നടത്തിയ ശ്രമമാണ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലില്‍ എത്തിച്ചത്.

കൊല്ലപ്പെട്ട തോമസ് മാത്യുവിന്റെ ഇടവക പള്ളി വികാരിയുമായി ബന്ധപ്പെട്ട് അദ്ദേഹം അഡ്വ. സജി സ്റ്റീഫന്റെ സഹായത്തോടെ കുടുംബത്തിന്റെ മാപ്പ് ലഭ്യം ആക്കുകയായിരുന്നു. ഇതോടെയാണ് വധശിക്ഷയില്‍ നിന്ന് യുവാവിന് മോചനം സാധ്യം ആയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+