കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര കൊലക്കേസില്‍ നിര്‍ണ്ണായക മൊഴി; ഉത്രക്ക് നല്‍കിയത് 6 പാരസെറ്റാമോളും അലര്‍ജി ഗുളികളുമെന്ന്

Google Oneindia Malayalam News

അടൂര്‍: ഉത്ര കൊലപാതകത്തില്‍ കേസ് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെ നിര്‍ണ്ണായകമായ പല വിവരങ്ങളുമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പിടിയിലാകുന്നതിന് മുമ്പ് സൂരജ് അഭിഭാഷകരെ സന്ദര്‍ശിച്ചിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. അറസ്റ്റിലാകുന്നതിന് തലേ ദിവസം പറക്കോട്ടെ അഭിഭാഷകന്‍റെ വീട്ടിലെത്തിയ സൂരജ് ദീര്‍ഘ നേരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

അറസ്റ്റിലായ ഉടന്‍ കുറ്റസമ്മതം നടത്തിയ സൂരജ് പിന്നീട് തെളിവെടുപ്പിന് കൊണ്ട് വരുമ്പോഴും മറ്റും പോലീസീനെതിരെ ചില ആരോപണങ്ങള്‍ ഉന്നിയിച്ചിരുന്നു. പാമ്പിനെ കൊണ്ടുവന്നുവെന്ന് കരുതുന്ന കുപ്പിയടക്കമുള്ള തെളിവുകള്‍ പോലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ചോദ്യം ചെയ്യലിനിടെ ഉപ്രദ്രവിച്ചെന്നുമായിരുന്നു സൂരജിന്‍റെ ആരോപണം.

നിയമോപദേശം

നിയമോപദേശം

അഭിഭാഷകന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം എന്നാണ് പോലീസ് വിലയിരുത്തുന്നത്. ഇതിനിടെയാണ് ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിക്കും മയക്കി കിടത്തിയിരുന്നുവെന്ന സൂരജിന്‍റെ നിര്‍ണ്ണായക മൊഴി ക്രൈബ്രാംഞ്ചിന് ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. കേസിനെ കൂടുതല്‍ ശക്തമാക്കുന്ന മൊഴിയായിട്ടാണ് ഇതിനെ നിയമവിദഗ്ധര്‍ കാണുന്നത്.

പാമ്പ് കടി അറിഞ്ഞില്ല

പാമ്പ് കടി അറിഞ്ഞില്ല

മുര്‍ഖന്‍ കടിക്കുമ്പോള്‍ ശക്തമായ വേദന, തരിപ്പ് എന്നിവ അനുഭവപ്പെടും. എന്നാല്‍ രണ്ട് തവണ പാമ്പ് കടിയേല്‍ക്കുമ്പോഴും ഉത്ര അത് അറിഞ്ഞിരുന്നില്ല. പാമ്പിനെ കൊണ്ട് കടിപ്പിക്കും മുമ്പ് സൂരജ് ഉത്രക്ക് ഉറക്ക ഗുളിക പോലുള്ള വല്ലതും കൊടുത്തിരിക്കാം എന്ന സംശയം പോലീസിനുണ്ടായിരുന്നു.

ഉറക്ക ഗുളിക

ഉറക്ക ഗുളിക

ഈ സംശയത്തില്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഉത്രക്ക് ഉറക്ക ഗുളിക പൊടിച്ചു നല്‍കിയിരുന്നെന്ന് സൂരജ് മൊഴി നല്‍കിയത്. പായസത്തിലും ജ്യൂസിലുമായിട്ടാണ് ഉറക്ക ഗുളിക പൊടിച്ചു നല്‍കിയത്. മൊഴി ശരിയാണെന്ന് തെളിയിക്കുന്ന തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ആദ്യം പായസത്തില്‍

ആദ്യം പായസത്തില്‍

ഉറക്ക ഗുളിക വാങ്ങിയ അടൂരിലെ കടയിലെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കൊലപാതകശ്രമം നടത്തിയ 2 തവണയും ഉത്രക്ക് ഗുളിക നല്‍കിയതായാണ് മൊഴി. മാര്‍ച്ച് 2 ന് രാത്രിയിലാണ് ഉത്രക്ക് ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്. അന്ന് വീട്ടിലുണ്ടാക്കിയ പായസത്തിലായിരുന്നു ഉറക്ക ഗുളിക ചേര്‍ത്തത്.

ജ്യൂസില്‍

ജ്യൂസില്‍

ഉത്ര മയക്കമായെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് അണലിയെ ശരീരത്തിലേക്ക് വിടുന്നത്. അണലിയെ പ്രകോപിപ്പിച്ച് ഉത്രയെ കടിപ്പിക്കുകയായിരുന്നു. പിന്നീട് മെയ് ആറിന് രാത്രിയിലാണ് വീണ്ടും ഉറക്കഗുളിക നല്‍കുന്നത്. ഗുളിക ചേര്‍ത്ത ജ്യൂസ് ഉത്രക്ക് നല്‍കുകയായിരുന്നു. അന്നാണ് ഉത്ര കൊല്ലപ്പെടുന്നത്.

6 പാരസെറ്റാമോൾ

6 പാരസെറ്റാമോൾ

650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോൾ ഗുളികകളും ഉറക്കത്തിന് കാരണമാവുന്ന ഏതാനും അലർജി ഗുളികകളും പൊടിച്ച് ജ്യൂസില്‍ ചേര്‍ക്കുകയായിരുന്നു. ഇതിന്‍റെ മയക്കില്‍ ഉത്ര നന്നായി ഉറങ്ങുമ്പോഴാണ് മൂര്‍ഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം കാണുന്നത്. മരുന്ന് നൽകിയ വിവരങ്ങൾ കട ഉടമ പൊലീസിനു കൈമാറിയിട്ടുണ്ട്.

പാമ്പിനെ കൈമാറിയത്

പാമ്പിനെ കൈമാറിയത്

അതേസമയം, മൂര്‍ഖന്‍ പാമ്പിനെ കൈമാറിയത് പത്തനംതിട്ടയിലെ ഏനാത്ത് പഴയ ചന്തമുക്ക് ജംക്ഷനിലേക്കുള്ള വഴിയരികിലുള്ള പെട്ടികടയ്ക്ക് മുന്നില്‍ വെച്ചായിരുന്നുവെന്ന് സൂരജും സുരേഷം സമ്മതിച്ചതായും പോലീസ് പറയുന്നു. ഏപ്രില്‍ 24 ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സുരേഷ് സൂരജിന് 5 വയസ് പ്രായമുള്ള മൂര്‍ഖന്‍ പാമ്പിനെ കൈമാറിയത്.

നിരപരാധിയാണ്

നിരപരാധിയാണ്

എന്നാല്‍ താന്‍ നിരപരാധിയാണെന്ന വാദം ആവര്‍ത്തിക്കുകയാണ് സൂരജ്. പോലീസ് ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുറ്റം സമ്മതിപ്പിച്ചതെന്നുമാണ് കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിനിടെ സൂരജ് മാധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞിനെയും അമ്മയെയും അച്ഛനെയും സഹോദരിയെയും ഉപദ്രവിക്കുമെന്നു പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയതായും സൂരജ് ആരോപിക്കുന്നു.

പോലീസുകാര്‍ തന്നെ അവിടെ കൊണ്ടുവച്ചു

പോലീസുകാര്‍ തന്നെ അവിടെ കൊണ്ടുവച്ചു

ഉത്രയുടെ വീട്ടില്‍ താന്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുപോവാന്‍ ഉപയോഗിച്ചെന്നു പറയപ്പെടുന്ന കുപ്പി പോലീസുകാര്‍ തന്നെ അവിടെ കൊണ്ടുവച്ചതാണ്. അതില്‍ തന്‍റെ ക വിരലകളുടെ അടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചിട്ടുണ്ട്. പോലീസ് തനിക്കെതിരെ തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും സൂരജ് പറഞ്ഞു.

Recommended Video

cmsvideo
പോലീസിനെതിരെ സൂരജിന്റെ നാടകം | Oneindia Malayalam
ജാമ്യാപേക്ഷ

ജാമ്യാപേക്ഷ

സൂരജിന്‍റെ ജാമ്യത്തിനായുള്ള നീക്കങ്ങളും കുടുംബം ഇതിനിടയില്‍ ശക്തമായി തുടരുന്നുണ്ട്. മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ തള്ളാനാണ് സാധ്യതയെന്നതിനാല്‍ ഹൈക്കോടതി വഴി ജാമ്യം നേടാനാണ് ശ്രമം. നാല് ദിവസത്തേക്കാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഈ കാലവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യം നേടാനാണ് കുടുംബത്തിന്‍റെ ശ്രമം.

 പുല്‍വാമയില്‍ വന്‍ സ്ഫോടനം നടത്താനുള്ള ഭീകരുടെ നീക്കം തകര്‍ത്ത് സൈന്യം; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു പുല്‍വാമയില്‍ വന്‍ സ്ഫോടനം നടത്താനുള്ള ഭീകരുടെ നീക്കം തകര്‍ത്ത് സൈന്യം; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

 56 ലക്ഷം കടന്ന് കോവിഡ് രോഗികൾ; ജീവൻ നഷ്ടമായത് 654983 പേർക്ക്, ഇന്ത്യയിൽ മാത്രം 4337 56 ലക്ഷം കടന്ന് കോവിഡ് രോഗികൾ; ജീവൻ നഷ്ടമായത് 654983 പേർക്ക്, ഇന്ത്യയിൽ മാത്രം 4337

English summary
uthra murder case: accused sooraj admits he gave sleeping pills to uthra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X