കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറിയ കുടുംബ പ്രശ്‌നം വൈറലാക്കി വഷളാക്കി; പേരിടല്‍ ചടങ്ങിലെ തര്‍ക്കത്തില്‍ സംഭവിച്ചതെന്ത്? പിതാവ് പറയുന്നു

Google Oneindia Malayalam News

കൊല്ലം: പുനലൂരില്‍ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ ഉണ്ടായ വാക്കേറ്റത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ പിതാവ് പ്രദീപ്. സാധാരണ എല്ലാ കുടുംബത്തിലും ഉള്ളത് പോലെ പ്രശ്‌നങ്ങള്‍ മാത്രമാണ് തന്റെ കുടുംബത്തിലും ഉള്ളതെന്നും എന്നാല്‍ ചടങ്ങിനിടെ സംഭവിച്ച അനിഷ്ട സംഭവങ്ങള്‍ ആരോ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും പ്രദീപ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

ആരാണ് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത് എന്നറിയാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും ഭാര്യവീട്ടുകാര്‍ തന്റെ വീട്ടുകാരാണ് വീഡിയോ പകര്‍ത്തിയതെന്ന് ആരോപിക്കുകയും ചെയ്യുന്നതായും പ്രദീപ് പറഞ്ഞു. ആചാര പ്രകാരം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടത്തുന്നതിന് ഇടയിലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്.

kollam

പ്രദീപ് വിളിച്ച അലംകൃത എന്ന പേര് അമ്മയ്ക്ക് ഇഷ്ടമായില്ല. ഇതോടെ കുഞ്ഞിന്റെ പ്രദീപിന്റെ കൈയില്‍ നിന്ന് പിടിച്ചുവാങ്ങി നൈനിക എന്ന പേര് വിളിക്കുകയായിരുന്നു. ഇതോടെ ഇരുവീട്ടുകാരും തമ്മില്‍ മുട്ടന്‍ വഴക്കുമായി. ഇതാണ് ചടങ്ങില്‍ പങ്കെടുത്ത ആരോ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ വെച്ച് തന്നോട് ചോദിക്കാതെ ഭാര്യയും സഹോദരനും കുഞ്ഞിന് പേരിട്ടതാണ് തന്നെ ചൊടിപ്പിച്ചതെന്ന് പ്രദീപ് പറയുന്നു.

'അടിവസ്ത്രവും തുടയും കാട്ടി വേദിയില്‍ ഇരിക്കുന്നു'; റിമയ്‌ക്കെതിരെ സൈബര്‍ ആങ്ങളമാരുടെ സദാചാര ആക്രമണം'അടിവസ്ത്രവും തുടയും കാട്ടി വേദിയില്‍ ഇരിക്കുന്നു'; റിമയ്‌ക്കെതിരെ സൈബര്‍ ആങ്ങളമാരുടെ സദാചാര ആക്രമണം

ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേപ്പറില്‍ നൈനിക എന്ന് എഴുതി കൊടുത്തിരുന്നു. തന്നോട് ഒരു വാക്ക് ചോദിക്കാതെ ചെയ്തത് കൊണ്ട് പേരിടുന്ന സമയത്ത് താനും ഭാര്യയുടെ അഭിപ്രായം ചോദിച്ചില്ല എന്ന പ്രദീപ് പറയുന്നു. ഇതാണ് പേരിടല്‍ ചടങ്ങ് വഷളാകാന്‍ കാരണം. വീഡിയോ പ്രചരിച്ചതോടെ ചെറിയ കുടുംബ പ്രശ്‌നം വഷളാകുകയാണ് ചെയ്തതെന്നും പ്രദീപ് പറയുന്നു.

വിഡിയോ വൈറലാക്കിയത് എന്റെ വീട്ടുകാരാണെന്ന് ആരോപിച്ച് ഭാര്യയുടെ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങളാണ് പറഞ്ഞു നടക്കുന്നത് എന്ന് പ്രദീപ് പറയുന്നു. താന്‍ ഭാര്യയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിട്ടില്ലെന്നും അത് വസ്തുതാവിരുദ്ധമായ ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹസമയത്ത് താന്‍ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും പ്രദീപ് പറയുന്നു.

'ഭക്ഷണം മുസ്ലീങ്ങൾക്ക് മാത്രമെന്ന് ബോർഡ് വെയ്ക്കൂ'; നോമ്പുകാലത്തെ ഹോട്ടൽ അടച്ചിടലിനെതിരെ ഒമർ ലുലു'ഭക്ഷണം മുസ്ലീങ്ങൾക്ക് മാത്രമെന്ന് ബോർഡ് വെയ്ക്കൂ'; നോമ്പുകാലത്തെ ഹോട്ടൽ അടച്ചിടലിനെതിരെ ഒമർ ലുലു

Recommended Video

cmsvideo
പേരിടൽ ചടങ്ങിൽ അച്ഛനും അമ്മയും കൂട്ടത്തല്ല്, വീഡിയോ | Oneindia Malayalam

40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മുഖം പുറത്തു കാണിച്ച് ഇത്തരത്തില്‍ വൈറലാക്കിയതിനെതിരെ ബാലാവകാശ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു. വീഡിയോ വൈറലായതോടെ കുടുംബത്തിനുള്ളില്‍ ഒതുങ്ങേണ്ട പ്രശ്‌നം രൂക്ഷമായെന്ന് പ്രദീപ് പറയുന്നു. ഭാര്യാ വീട്ടുകാര്‍ ആരോപിക്കുന്നത് പോലെ തന്റെ അമ്മയോ സഹോദരിയോ കുഞ്ഞിന്റെ പേര് തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്നും പ്രദീപ് വ്യക്തമാക്കി.

English summary
What happened during the naming ceremony dispute in kollam punalur Says the father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X