ആൺകുഞ്ഞ് ജനിക്കാൻ എപ്പോൾ ബന്ധത്തിലേർപ്പെടണം? വിവാഹദിവസം ഭർത്താവിന്റെ കുറിപ്പ്, യുവതി ഹൈക്കോടതിയിൽ
കൊച്ചി: നല്ല ആൺകുഞ്ഞ് ഉണ്ടാകാൻ ഏത് രീതിയിലും ഏത് സമയത്തും ആണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന കുറിപ്പ് കൈമാറിയ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിനെ ചോദ്യം ചെയ്ത് യുവതി ഹൈക്കോടതിയിൽ ഹർജി നൽകി.
ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമപ്രകാരം ഇവർക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണ് കൊല്ലം സ്വദേശിനിയായ 39കാരി ഹർജി നൽകിയത്. ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി.

2012 ഏപ്രിലിൽ ആയിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയുടെ വിവാഹം നടന്നത്. വിവാഹ ദിവസം തന്നെ ഇംഗ്ലീഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലാക്കി നൽകിയെന്നും ഹർജിയിൽ പറയുന്നു. ഭർത്താവിന്റെ പിതാവാണ് ഇത് തയ്യാറാക്കിയത് എന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കി.
തന്റെ പരാതി വിവരിച്ച് പ്രി നേറ്റൽ ഡയഗ്നോസ്റ്റിക് ഡിവിഷൻ ഡയറക്ടർക്ക് കത്ത് അയച്ചിരുന്നു. തുടർന്ന് പരാതി പരിശോധിക്കാനും കർശന നടപടിക്കുാമയി കുടുംബക്ഷേമ അഡീഷണൽ ഡയറക്ടർക്ക് കൈമാറി.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇച് സംബന്ധിച്ച മറ്റൊരു കത്തും അഡീഷണൽ ഡയറക്ടർക്ക് നൽകി. എന്നാൽ നടപടി ഉണ്ടായില്ല എന്ന് അറിയിച്ചു, നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചു.
പെൺകുട്ടിയെ ഗർഭം ധരിക്കണം എന്ന് ആഗ്രഹിക്കുന്നില്ലെന്ന് വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ വ്യക്തമാക്കുന്നതായിരുന്നു ഭർത്താവിന്റെയും മാതാപിതാക്കളുടെയും പെരുമാറ്റം. ആൺകുട്ടിയെ ഗർഭം ധരിക്കാൻ കുറിപ്പിലെ നിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശിച്ചു. ഭർത്താവും ഒന്നിച്ച് ലണ്ടനിൽ ആയിരുന്നു ഇവർ താമസിച്ചത്.
ഗർഭിണി ആയതിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. 2014 ൽ പെൺകുട്ടിയെ പ്രസവിച്ചു. എന്നാൽ പെൺകുട്ടി ജനിച്ചതോടെ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ഉള്ള ദ്രോഹം വർദ്ധിച്ചു. മകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും അടിസ്ഥാന കാര്യങ്ങൾ പോലും ഭർത്താവ് ചെയ്തില്ലെന്നും തുടർന്ന് കുടുംബ കോടതിയെ സമീപിച്ചെന്നും ഹർജിയൽ പറയുന്നു.












Click it and Unblock the Notifications