Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് ഉപദ്രവിച്ച ഭര്‍ത്താവിനെ വെട്ടിക്കൊന്നു

crime
കൊല്ലം: സ്ഥിരമായി മദ്യപിച്ച് ഉപദ്രവിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. കൊട്ടാരക്കരയിലാണ് സംഭവം. അമ്പലക്കര പുലിക്കോട്ടുകൊണം മേലതില്‍ ദാസെന്ന 59കാരനാണ് 56കാരിയായ ഭാര്യയുടെ വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ലിസിയെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ദാസും ലിസിയും വഴക്ക് പതിവാണ്. സംഭവദിവസം രാവിലെ മുതല്‍ ദാസ് ലിയിയെ ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു. രാത്രി മര്‍ദ്ദിക്കുകയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊല്ലാനും ശ്രമിച്ചു. മരണവെപ്രാളത്തില്‍ കയ്യില്‍ തടഞ്ഞ വെട്ടുകത്തിയെടുത്ത് ലിസി ദാസിനെ വെട്ടി. അവശനായ ദാസിനെ അതേ ഷാല്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം നിലവിളിച്ചുകൊണ്ടോടിയ ലിസി തന്നെയാണ് അയല്‍വാസികളോട് താനാണ് കൊലചെയ്തതെന്ന് പറഞ്ഞത്. വിവരമറിഞ്ഞെത്തിയ പൊലീസിനോടും കുറ്റസമ്മതം നടത്തി.

വര്‍ഗീസ്, അനിത അജിത എന്നിവരാണ് മക്കള്‍. സംഭവദിവസം ഇവരാരും വീട്ടിലുണ്ടായിരുന്നില്ല. ഷീറ്റ് മറച്ചുകെട്ടിയ ചെറിയ ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊട്ടാരക്കരയില്‍ കെസ്ആര്‍ടിസി ബസ്സ്റ്റാന്റില്‍ പിന്നോട്ടെടുത്ത ബസിനടിയില്‍പ്പെട്ട് ലിസിയുടെ ഇടതുകാല്‍ നഷ്ടപ്പെട്ടിരുന്നു. വെപ്പുകാലിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+