മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു; അമ്മ ആശുപത്രിയിൽ
കൊട്ടാരക്കര: പട്ടാഴിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽചാടി. വടക്കേക്കര ചെളിക്കുഴി പടിഞ്ഞാറെവിളയില്‍ സാംസി ഭവനില്‍ സാംസിയാണ് മകള്‍ അന്നയെയുമെടുത്ത് കിണറ്റില്‍ ചാടിയത്. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ പിന്നീട് സാംസിയെയും കുഞ്ഞിനെയും കിണറ്റിൽ നിന്ന് കരയ്ക്കെത്തിച്ചു. കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും കുഞ്ഞ് മരിച്ചു. സാംസി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സാംസിയാണ് മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടിയത്. ചുരിദാറിൻ്റെ ഷാൾ കൊണ്ട് ശരീരത്തിൽ ബന്ധിപ്പിച്ച ശേഷമായിരുന്നു കുഞ്ഞുമായി കിണറ്റിൽ ചാടിയത്. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

സാംസിയുടെ അമ്മ സോമിനിയും ഏഴ് വയസ്സുള്ള മൂത്തമകളും ആശുപത്രിയില്‍ പോയപ്പോഴായിരുന്നു സംഭവം. ഇവർ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സാംസിയെയും കുഞ്ഞിനെയും കാണാതായതോടെ സോമിനി അയല്‍ക്കാരെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് യുവതിയെ കിണറ്റില്‍ കണ്ടെത്തിയത്.
കിണറ്റിലെ മോട്ടോറിന്റെ പൈപ്പില്‍ തൂങ്ങിപിടിച്ച് നില്‍ക്കുകയായിരുന്നു യുവതി. ഉടന്‍ തന്നെ നാട്ടുകാര്‍ കിണറ്റിലിറങ്ങി. ഇരുവരെയും കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പരിക്കേറ്റ ഇരുവരെയും അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സാംസി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
യുവതിയും കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിൻ്റെ കാരണമെന്തന്ന് വ്യക്തമല്ല. ഒന്നര മാസം മുൻപാണ് സാംസിയുടെ ഭർത്താവ് ഷിബു വിദേശത്തേക്ക് പോയത്. ഷിബു പ്രവാസ ലോകത്തേക്ക് പോയതിന് പിന്നാലെ യുവതി തൻ്റെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. യുവതി കിണറ്റിൽ ചാടാനുണ്ടായ സാഹചര്യം എന്താണെന്ന് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. യുവതി അപകടനില തരണം ചെയ്യുന്നതനുസരിച്ച് മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
'വേദികയെ തോൽപ്പിക്കും വില്ലത്തി'.. മോഡേൽ ലുക്കിൽ കുടുംബവിളക്കിലെ അമൃത ഗണേഷിന്റ വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications