മാന്ത്രികമോതിരം തരാമെന്ന് പറഞ്ഞ് പറ്റിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കെ.എസ്.യു നേതാവ്
കൊല്ലം: മാന്ത്രികമോതിരം വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരലക്ഷം രൂപ പറ്റിച്ചതായി കെ എസ് യു നേതാവിന്റെ പരാതി. 24 ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനെതിരെയാണ് കെ എസ് യു കൊല്ലം ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി. ഗോകുല്‍ കൃഷ്ണ പരാതി നല്‍കിയിരിക്കുന്നത്.
കൊല്ലം വെസ്റ്റ് പൊലീസില്‍ ആണ് ഗോകുല്‍ കൃഷ്ണ പരാതി നല്‍കിയിരിക്കുന്നത്. രോഗശാന്തിക്കും ഉദ്ദിഷ്ടകാര്യസാധ്യത്തിനുമുള്ള മോതിരം നല്‍കാം എന്ന് പറഞ്ഞാണ് വിഷ്ണു സുനില്‍ പണം വാങ്ങിയത് എന്ന് പരാതിയില്‍ പറയുന്നു. നാല് മാസം മുമ്പ് യൂത്ത് കോണ്‍ഗ്രസ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഗോകുലിന് അപസ്മാരം ഉണ്ടായിരുന്നു.
ഇര്ഫാന് ഹബീബ് തെരുവ് ഗുണ്ട, തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി; ആക്ഷേപവുമായി ഗവര്‍ണര്‍

അന്നാണ് തന്റെ കൈവശം രോഗശാന്തിക്കുള്ള മോതിരമുണ്ട് എന്നും എല്ലാ ഐശ്വര്യവും ഫലസിദ്ധിയും ഉണ്ടാക്കുന്നതാണ് ഇതെന്നും വിഷ്ണു സുനില്‍ പറഞ്ഞത്. തെളിവായി വിഷ്ണു ധരിച്ചിരുന്ന നവരത്ന മോതിരവും കാണിച്ചു. തുടര്‍ന്ന് വിഷുവിന് തിരുമുല്ലവാരത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തി 25,000 രൂപ കൈമാറി എന്നാണ് ഗോകുല്‍ പറയുന്നത്.

പിന്നീട് 25,000 രൂപ കൂടി നല്‍കി. വിഷ്ണു സ്ഥലത്തില്ലാത്തതിനാല്‍ അമ്മയാണ് പണം വാങ്ങി വെച്ചത്. കുറച്ച് ദിവസം കഴിഞ്ഞിട്ടും മോതിരം ലഭിക്കാത്തതിനാല്‍ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയതായും വാട്സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും ഗോകുല്‍ മൊഴി നല്‍കി.

വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ഷെഫീക് വ്യക്തമാക്കി. അതേസമയം ഗോകുല്‍ കൃഷ്ണ അടക്കമുള്ള കെ എസ് യു നേതാക്കള്‍ക്കെതിരെ വിഷ്ണുവും പരാതി നല്‍കിയിട്ടുണ്ട്. മാന്ത്രിക മോതിരം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന വ്യാജ പരാതി ഒത്തുതീര്‍പ്പാക്കാന്‍ വന്‍തുക ആവശ്യപ്പെട്ട് തന്നെയും മാതാവിനെയും ഭീഷണിപ്പെടുത്തി എന്നാണ് വിഷ്ണുവിന്റെ പരാതി.
കോഴിക്കോട് പെയിന്റ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു, തീ ആളിപടരുന്നു

വിഷ്ണു വിജയനും കൗശികും അഭിഭാഷകരായി തന്റെ ഓഫീസിലാണ് നേരത്തെ പ്രാക്ടീസ് ചെയ്തിരുന്നത് എന്നും എന്നാല്‍ ഇവരുടെ പ്രവര്‍ത്തന രീതികളില്‍ അനിഷ്ടം തോന്നിയതിനെ തുടര്‍ന്ന് ഓഫീസ് മാറാന്‍ ആവശ്യപ്പെട്ടു എന്നും വിഷ്ണു പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വ്യാജ പരാതി നല്‍കിയിരിക്കുന്നത്.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ വ്യാജ പരാതിയുടെ പകര്‍പ്പുകള്‍ പലയിടങ്ങളിലും വിതരണം ചെയ്തു. അതിന് ശേഷം അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ പരാതി പിന്‍വലിക്കാമെന്നും അല്ലെങ്കില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുമെന്നും പറഞ്ഞ് എതിര്‍കക്ഷികള്‍ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തി എന്നും വിഷ്ണു പറയുന്നു.

ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തന്റെ കുടുംബത്തെ ആക്രമിക്കുമെന്ന് പറഞ്ഞ് മറ്റ് ചിലര്‍ മുഖേന ഭീഷണിപ്പെടുത്തിയതായും വിഷ്ണു സുനിലിന്റെ പരാതിയില്‍ പറയുന്നു. മാന്ത്രിക മോതിരം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന തനിക്കെതിരെയുള്ള വ്യാജപരാതിക്ക് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്നും വിഷ്ണു സുനില്‍ ആവശ്യപ്പെട്ടു.
സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...