രതിമോളും രഞ്ജനിയും വലവിരിച്ചു: നഗ്നയായി മധ്യവയസ്‌കനൊപ്പം ഫോട്ടോ, ഹണിട്രാപ്പ് പൊളിച്ച് പൊലീസ്

കോട്ടയം: മധ്യവയ്‌സ്‌കനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. ജോലിക്കായി വിളിച്ചുവരുത്തിയ ശേഷം മുറിയില്‍ പൂട്ടിയിട്ട് യുവതികളുമായി നഗ്നനാക്കി വീഡിയോ പകര്‍ത്തിയതിന് ശേഷമാണ് പണം തട്ടാന്‍ ശ്രമിച്ചത്. വെച്ചൂര്‍ ശാസ്തംകുളം കുന്നപ്പളളില്‍ വീട്ടില്‍ ഷീബ ( രതിമോള്‍) പടിപ്പുരയില്‍ വീട്ടില്‍ രഞ്ജിനി, കുമരകം ഇല്ലിക്കുളംചിറ വീട്ടില്‍ ധന്‍സ് ( 39) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം സ്വദേശിയും ഷീബയുടെ ബന്ധുവയ മധ്യ വയസ്‌കനെയാണ് ഹണിട്രാപ്പില്‍ കുടുക്ക് പണം തട്ടാന്‍ ശ്രമിച്ചത്.

വീട്ടിലേക്ക് വിളിച്ചുവരുത്തി
റൂഫ് വര്‍ക്ക് ചെയ്യുന്ന ആളാണ് മധ്യ വയസ്‌കന്‍. ഷീബയുടെ വീടിന് സമീപത്ത് ജോലിയുണ്ടെന്നും പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അടുത്തുള്ള വീട്ടിലായിരുന്നു ജോലിയുണ്ടെന്ന് പറഞ്ഞത്. ആ വീട്ടിലെ ആളുകള്‍ പുറത്തുപോയെന്നും തന്റെ വീട്ടിലേക്ക് വരുത്തുകയായിരുന്നു. തുടര്‍ന്ന് നഗ്നയായി രഞ്ജനി മധ്യ വയസ്‌കന്റെ മുറിയിലേക്ക് കടക്കുകയും ചെയ്തു.

50 ലക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ
ഈ സമയത്ത് കൂടെയുണ്ടായിരുന്ന ധന്‍സ് മുറിയില്‍ എത്തി വീഡിയോ പകര്‍ത്തുകയായിരുന്നു. ശേഷം ഷീബ മുറിയിലേക്ക് എത്തുകയായിരുന്നു. വീഡിയോ എടുത്തത് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ തന്നാല്‍ ഒത്തുതീര്‍പ്പാക്കമെന്ന് അറിയിക്കുകയും ചെയ്തു. 50 ലക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ ഷീബ മറ്റൊരു നമ്പറിട്ടു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍
ആറ് ലക്ഷം രൂപയാക്കി തുക കുറച്ചിട്ടുണ്ടെന്നും ആ പണം താന്‍ നല്‍കിയിട്ടുണ്ടെന്നും അത് തനിക്ക് തരണമെന്നും ഷീബ മധ്യവയസ്‌കനോട് പറഞ്ഞു. അവിടെ പിന്നും പോയ മധ്യ വയസ്‌കനെ നിരന്തരം പണത്തിനായി വിളിച്ചുകൊണ്ടിരുന്നു. പണം ഉടന്‍ തന്നില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മധ്യവയ്‌സ്‌കന്‍ പൊലീസില്‍ പരാതിപ്പെട്ടു. ഇതോടെയാണ് പ്രതികളെ കുടുക്കാന്‍ പൊലീസ് പദ്ധതിയിട്ടത്.












Click it and Unblock the Notifications