Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ഒച്ചിൽ നിന്ന് പകരുന്ന അപൂർവരോഗം; രോഗബാധിതൻ 64കാരൻ; രോഗലക്ഷണം വിട്ടുമാറാത്ത തലവേദന

കോട്ടയം: ഒച്ചിൻ്റെ ശരീരത്തിലെ വിരകൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന ഗുരുതര രോഗം കോട്ടയത്ത് കണ്ടെത്തി. കോട്ടയം അതിരമ്പുഴയിൽ 64 കാരനാണ് രോഗം പിടിപ്പെട്ടത്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതാണ് അപൂർവ്വ മെനിഞ്ചൈറ്റിസ് രോഗം. കേരളത്തിൽ ഇതിനു മുൻപ് രണ്ടു പേരിലാണ് മെനിഞ്ചൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിലെ എസ് എച്ച് മെഡിക്കൽ സെൻ്ററിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കൃത്യസമയത്ത് രോഗനിർണ്ണയം നടത്താനായതിനാൽ ചികിത്സകൾ ലഭ്യമാക്കി ആരോഗ്യനില മെച്ചപ്പെടുത്താൻ കഴിഞ്ഞു.

1

തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതാണ് അപൂർവ്വ മെനിഞ്ചൈറ്റിസ് രോഗം. ഒച്ചിന്റെ ശരീരത്തിൽ കാണുന്ന സൂക്ഷ്മമായ വിരവർഗത്തിൽപെട്ട ആൻജിയോസ്ട്രോൻജൈലസ്‌ കന്റൊനെൻസിസ് എന്ന ജീവിയാണ് ഇസ്നോഫിലിക്ക്‌ മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. എലികളിൽ നിന്നാണ് ഈ വിരകൾ ഒച്ചുകളിലെത്തുന്നത്.
ഒച്ച് വീഴുന്നതും അതോടൊപ്പം ഒച്ചിന്റെ സാന്നിധ്യമുള്ളതുമായ ജലം ഉപയോഗിക്കുന്നവരിലുമാണ് മെനിഞ്ചൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെള്ളത്തിലൂടെ ശരീരത്തിലെത്തുന്ന വിരകൾ ആദ്യഘട്ടത്തിൽ രക്തത്തിൽ പ്രവേശിക്കും.

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

2

പിന്നീട്, ഇത് തലച്ചോറിനുള്ളിലെ ആവരണത്തിലെത്തി അണുബാധ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അപൂർവ രോഗമായതിനാൽ വേഗത്തിൽ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രോഗം പിടിപെടുന്നയാളുടെ ജീവനു വരെ അപകടം സംഭവിച്ചേക്കാം.കോട്ടയം അതിരമ്പുഴയിലെ 64കാരനിലാണ് അപൂർവരോഗം കണ്ടെത്തിയത്. എസ് എച്ച് മെഡിക്കൽ സെൻ്ററിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കൃത്യസമയത്ത് രോഗനിർണ്ണയം നടത്താനായതിനാൽ ചികിത്സ ഉറപ്പാക്കി ആരോഗ്യനില ഭേദപ്പെടുത്താൻ കഴിഞ്ഞു. രോഗിയുടെ വീട്ടിൽ ഒച്ചിൻ്റെ ശല്യം രൂക്ഷമാണെന്ന് ഇയാളുടെ വീട്ടുകാർ ഡോക്ടർമാരോട് പറഞ്ഞിരുന്നു..

3

ഒച്ചിൻ്റെ ശരീരത്തിലെ വിരകൾ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിച്ചതാകും അപൂർവരോഗ ഉടലെടുക്കാൻ കാരണം എന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. രോഗിയിൽ കടുത്ത തലവേദനയാണ് രോഗലക്ഷണമായി കണ്ടത്. പനി ഇല്ലാതിരുന്നതും ആശങ്കകൾക്കിടയുണ്ടാക്കി. പനി ഇല്ലാതെ എങ്ങനെ തലവേദന വന്നുവെന്ന് കണ്ടെത്താൻ വിവിധ സ്കാനിങ് ഉൾപ്പെടെ നടത്തിയെങ്കിലും ഫലം നിരാശയായിരുന്നു. തുടർന്നാണ്, നട്ടെല്ലിൽ നിന്ന് സ്രവം കുത്തിയെടുത്ത് പരിശോധനയ്ക്ക് അയച്ചത്. പരിശോധനയിൽ ഇസ്‌നോഫിലിയ 70 ശതമാനമാണെന്ന് കണ്ടെത്തി. ഇസ്നോഫീലിയ സ്രവത്തിൽ ഇത്രയുമധികം അളവിൽ കാണുന്നത് സാധാരണഗതിയിൽ അപൂർവ്വമാണ്.ഇതാണ് ഈ രോഗിയിൽ കണ്ടെത്തിയിരിക്കുന്നത്.

4

വിശദമായ പരിശോധനയ്ക്കായി സ്രവ സാമ്പിൾ തമിഴ്നാട്ടിലെ വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. വെല്ലൂരിൽ നിന്നുള്ള പരിശോധനാഫലം ലഭിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നേക്കും. കേരളത്തിൽ തന്നെ മുൻപ് രണ്ടു പേരിൽ മാത്രമാണ് അപൂർവരോഗം കണ്ടെത്തിയിട്ടുള്ളത്. ചികിത്സയുടെ ഭാഗമായി തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞിരുന്ന രോഗിയെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. എസ് എച്ച് മെഡിക്കൽ സെൻ്ററിലെ ഡോക്ടർമാരായ സുജിത്ത് ചന്ദ്രൻ, അരുൺ ജോർജ്, സന്തോഷ്‌ സ്കറിയ എന്നിവരടങ്ങുന്ന സംഘമാണ് 64കാരനെ പരിചരിക്കുന്നത്.

Recommended Video

cmsvideo
    പെരുമഴയിൽ വലഞ്ഞ് കേരളം..ഇനിയും തകർത്ത് പെയ്യും..അപകട മുന്നറിയിപ്പ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+