കോട്ടയത്ത് 89 പേർക്ക് കൊവിഡ്: 86 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ, കോട്ടയം മുനിസിപ്പാലിറ്റിയിൽ
കോട്ടയം: കോട്ടയം ജില്ലയില്‍ 89 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 86 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി. ആകെ 1405 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 16 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. വൈക്കം-11, കങ്ങഴ-7, വിജയപുരം-6, പനച്ചിക്കാട്-5, കറുകച്ചാല്‍-4 എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.
ആലപ്പുഴ ജില്ലയില്‍ 60 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 54 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം ഭേദമായ 63 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1051 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3002 പേര്‍ രോഗബാധിതരായി. 1948 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ 67 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 124 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 1604 പേരും ഉള്‍പ്പെടെ 1795 പേര്‍ക്കു കൂടി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ആകെ 13113 പേരാണ് ക്വാറന്‍റയിനിലുള്ളത്.
കോട്ടയം സ്വദേശിനി (43), കോട്ടയം താഴത്തങ്ങാടി സ്വദേശി (17), കോട്ടയം പുത്തനങ്ങാടി സ്വദേശി(36), കോട്ടയം കാരാപ്പുഴ സ്വദേശിനി (55), കോട്ടയം താഴത്തങ്ങാടി സ്വദേശിനിയായ പെണ്‍കുട്ടി (10), കോട്ടയം സ്വദേശി (33), കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി (12), കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി (13), കോട്ടയം മറിയപ്പള്ളി സ്വദേശി (60), കോട്ടയം താഴത്തങ്ങാടി സ്വദേശി (55), കോട്ടയം പള്ളം സ്വദേശി (50), കോട്ടയം മൂലവട്ടം സ്വദേശി (41), കോട്ടയം മള്ളൂശേരി സ്വദേശി (48), കോട്ടയം മുള്ളന്‍കുഴി സ്വദേശി (34), കോട്ടയം പന്നിമറ്റം സ്വദേശി (34), കോട്ടയം സ്വദേശി (18), വൈക്കംചെമ്മനത്തുകര സ്വദേശി (30), വൈക്കം ചെമ്മനത്തുകര സ്വദേശി (43), വൈക്കം ചെമ്മനത്തുകര സ്വദേശി (42)
വൈക്കം ചെമ്മനത്തുകര സ്വദേശി (39) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
വൈക്കം ചെമ്മനത്തുകര സ്വദേശിനി (35), വൈക്കം ചെമ്മനത്തുകര സ്വദേശിനി(65), വൈക്കം ചെമ്മനത്തുകര സ്വദേശിനിയായ പെണ്‍കുട്ടി (14), വൈക്കം ചെമ്മനത്തുകര സ്വദേശിനിയായ പെണ്‍കുട്ടി (5), വൈക്കം ചെമ്മനത്തുകര സ്വദേശിയായ ആണ്‍കുട്ടി (1), വൈക്കം ചെമ്മനത്തുകര സ്വദേശിനി (42), വൈക്കം ചെമ്മനത്തുകര സ്വദേശിനിയായ പെണ്‍കുട്ടി (9), കങ്ങഴ സ്വദേശി (35), കങ്ങഴ സ്വദേശി (31), കങ്ങഴ സ്വദേശി (32), കങ്ങഴ സ്വദേശി (37), കങ്ങഴ സ്വദേശി (29), കങ്ങഴ സ്വദേശി (27), കങ്ങഴ സ്വദേശി (27), വിജയപുരം വടവാതൂര്‍ സ്വദേശി (70), വിജയപുരം വടവാതൂര്‍ സ്വദേശിനി (67), വിജയപുരം വടവാതൂര്‍ സ്വദേശി (46), വിജയപുരം സ്വദേശി (36 ), വിജയപുരം വടവാതൂര്‍ സ്വദേശി (42), വിജയപുരം വടവാതൂര്‍ സ്വദേശി (51) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
പനച്ചിക്കാട് പൂവന്‍തുരുത്ത് സ്വദേശി (47), പനച്ചിക്കാട് പൂവന്‍തുരുത്ത് സ്വദേശി (51), പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനിയായ പെണ്‍കുട്ടി (3), പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി (54), പനച്ചിക്കാട് സ്വദേശി (45), കറുകച്ചാല്‍ സ്വദേശിയായ ആണ്‍കുട്ടി (15), കറുകച്ചാല്‍ സ്വദേശിനിയായ പെണ്‍കുട്ടി (14), കറുകച്ചാല്‍ സ്വദേശിയായ ആണ്‍കുട്ടി (13),
കറുകച്ചാല്‍ സ്വദേശി (44), പാമ്പാടി സ്വദേശി (35), പാമ്പാടി എസ്.എന്‍ പുരം സ്വദേശി (37), പാമ്പാടി പങ്ങട സ്വദേശി (43), തലപ്പലം സ്വദേശി (63), തലപ്പലം സ്വദേശി (27), തലപ്പലം സ്വദേശിനി (59), കല്ലറ സ്വദേശി (49),
കല്ലറ സ്വദേശിനിയായ പെണ്‍കുട്ടി (15), വാഴൂര്‍ സ്വദേശി (62), വാഴൂര്‍ സ്വദേശി (57), മണര്‍കാട് സ്വദേശിനിയായ പെണ്‍കുട്ടി (12), മണര്‍കാട് സ്വദേശി (25), കടുത്തുരുത്തി ആയാംകുടി സ്വദേശി (28), കടുത്തുരുത്തി ആയാംകുടി സ്വദേശിനി (24),
കൊഴുവനാല്‍ സ്വദേശിനി (26), കൊഴുവനാല്‍ സ്വദേശി (59) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഉദയനാപുരം സ്വദേശിനി (39), ഉദയനാപുരം സ്വദേശിനി (54), ആര്‍പ്പൂക്കര സ്വദേശിനി (51), ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശിനി (64), പായിപ്പാട് സ്വദേശി (31), ചിറക്കടവ് സ്വദേശിനി (70), അയര്‍ക്കുന്നം സ്വദേശി (32), അയര്‍ക്കുന്നം സ്വദേശി (26), കുറിച്ചി നീലംപേരൂര്‍ സ്വദേശിനി (66), വെള്ളൂര്‍ സ്വദേശി (30), ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശി (35), വെച്ചൂര്‍ കുടവെച്ചൂര്‍ സ്വദേശി (56), തോട്ടക്കാട് സ്വദേശിനി (28), തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (67), നീണ്ടൂര്‍ കൈപ്പുഴ സ്വദേശിയായ ആണ്‍കുട്ടി (13), കാളകെട്ടി സ്വദേശി (24), കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി (45), മുണ്ടക്കയം സ്വദേശിനി (22),
നെടുംകുന്നം സ്വദേശി (39), കോരുത്തോട് സ്വദേശി (53), വിജയപുരത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി (43) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകത്തില്‍നിന്ന് എത്തിയ തിടനാട് സ്വദേശി (28), ഉത്തര്‍ പ്രദേശില്‍നിന്ന് എത്തിയ കോട്ടയം സ്വദേശി (21), ബാംഗ്ലൂരില്‍നിന്ന് വന്ന അയ്മനം ഒളശ്ശ സ്വദേശി (36) എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.