Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈരാറ്റുപേട്ടയില്‍ യുഡിഎഫ് വീണു; ഭരണം പിടിക്കാന്‍ എല്‍ഡിഎഫ്... തന്ത്രങ്ങളുമായി എസ്ഡിപിഐ

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എസ്ഡിപിഐയുടെയും കോണ്‍ഗ്രസ് വിമതയുടെയും പിന്തുണയോടെയാണ് പ്രമേയം പാസായത്. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്ന് നടന്ന വോട്ടെടുപ്പില്‍ 15 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ഇനി ആര് ഭരണത്തിലേറുമെന്ന ചോദ്യമാണ് ഉയരുന്നത്.

ഇടതിനും വലതിനും ഏകദേശം തുല്യമായ സീറ്റുകളാണ് ഈരാറ്റുപേട്ട നഗരസങയിലുള്ളത്. ഈ സാഹചര്യത്തില്‍ അഞ്ച് സീറ്റുള്ള എസ്ഡിപിഐയുടെ നീക്കം നിര്‍ണയാകമാണ്. ഭരണത്തില്‍ പങ്കാളിത്തം ലഭിക്കാനുള്ള നീക്കമാണ് എസ്ഡിപിഐ നടത്തുന്നത് എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

1

മുസ്ലിം ലീഗിലെ സുഹറ അബ്ദുല്‍ ഖാദറായിരുന്നു ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍. ഇവര്‍ക്കെതിരെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഈ മാസം ആദ്യത്തില്‍ നല്‍കിയ പ്രമേയം ഇന്നാണ് വോട്ടിനിട്ടത്. രാവിലെ 11 മണി മുതല്‍ തുടങ്ങിയ ചര്‍ച്ചയില്‍ നഗരസഭയിലെ 28 അംഗങ്ങളും പങ്കെടുത്തു. 15 വോട്ടുകള്‍ നേടി പ്രമേയം പാസായി. കൊല്ലം നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരി ആയിരുന്നു.

2

28 സീറ്റുകളാണ് നഗരസഭയിലുള്ളത്. മുസ്ലിം ലീഗ് ഒമ്പത്, കോണ്‍ഗ്രസ് നാല്, വെല്‍ഫെയര്‍ പാര്‍ട്ടി രണ്ട് എന്നിങ്ങനെയാണ് യുഡിഎഫിലെ കക്ഷി നില. ഇതില്‍ കോണ്‍ഗ്രസ് അംഗമായിരുന്ന അല്‍സന പരീക്കുട്ടി പ്രമേയത്തെ പിന്തുണച്ചു. സിപിഎം 7, സിപിഐ, കേരള കോണ്‍ഗ്രസ് എം ഒന്ന് വീതം എന്നിങ്ങനെയായിരുന്നു എല്‍ഡിഎഫിലെ കക്ഷിനില. കോണ്‍ഗ്രസ് വിമതയുടെയും എസ്ഡിപിഐയുടെ 5 അംഗങ്ങളുടെയും പിന്തുണയോടെയാണ് പ്രമേയം പാസായത്.

3

അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് വിമത അല്‍സിന പരീക്കുട്ടി ഒപ്പുവച്ചത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. തൊട്ടുപിന്നാലെ അവരെ കാണാതായി. പൂഞ്ഞാര്‍ എംഎല്‍എയും ഇടതു നേതാക്കളും അല്‍സിന പരീക്കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു യുഡിഎഫ് പ്രചാരണം. വിഷയത്തില്‍ വലിയ പ്രതിഷേധം യുഡിഎഫ് നടത്തിയിരുന്നു. എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയുമുണ്ടായി.

4

എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് അല്‍സിന പരീക്കുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മാറി നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ന് അവിശ്വാസ പ്രമേയത്തില്‍മേല്‍ ചര്‍ച്ച നടക്കുന്ന യോഗത്തില്‍ അല്‍സിന പരീക്കുട്ടി പങ്കെടുത്തു. അവര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പ്രമേയം പാസായതോടെ യുഡിഎഫ് ഭരണം വീണു.

5

ഏകാധിപത്യ നിലപാടാണ് യുഡിഎഫ് ഭരണസമിതി എടുത്തിരുന്നതെന്ന് എല്‍ഡിഎഫും എസ്ഡിപിഐയും ആരോപിക്കുന്നു. വിവേചനപരമായിട്ടാണ് അവര്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഇഷ്ടക്കാര്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ചു. മറ്റു വാര്‍ഡുകളെ അവഗണിക്കുകയും ചെയ്തു. ഇത് സന്തുലിതമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കി... ഇങ്ങനെ പോകുന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍.

ഡേറ്റിങ് ആപ്പിലൂടെ പരിചയം; പിന്നീട് പ്രണയം... നടി വിദ്യുലേഖയും സഞ്ജയും ഒന്നിച്ചു... വിവാഹ ചിത്രങ്ങള്‍

6

പുതിയ ഭരണസമിതിയുടെ നിയന്ത്രണം പിടിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എസ്ഡിപിഐ സ്വീകരിക്കുന്ന നിലപാട് വളരെ നിര്‍ണായകമാണ്. സഭയിലെ മൂന്നാം കക്ഷിയാണ് എസ്ഡിപിഐ. കോണ്‍ഗ്രസിനേക്കാള്‍ അംഗബലം എസ്ഡിപിഐക്കുണ്ട്. അതുകൊണ്ട് തന്നെ ഇവരെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫും യുഡിഎഫും ആരംഭിച്ചുകഴിഞ്ഞു.

7

പുതിയ ഭരണസമിതിയില്‍ തന്ത്രപ്രധാന പദവികള്‍ നേടാനുള്ള ശ്രമത്തിലാണ് എസ്ഡിപിഐ. പാര്‍ട്ടി ജയിച്ച വാര്‍ഡുകളിലെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറുള്ളവരെ പിന്തുണയ്്ക്കുമെന്ന് എസ്ഡിപിഐ നേതാക്കള്‍ പ്രതികരിച്ചു. അര്‍ഹമായ പരിഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇടത്-വലത് നേതാക്കള്‍ ചര്‍ച്ചയ്ക്ക് വന്നിട്ടുണ്ടെന്നും നിലവില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+