യുഡിഎഫിന്റെ തുടര്‍ഭരണം ഇല്ലാതാക്കിയത് പിസി ജോര്‍ജ്, മുന്നണിയിലെടുക്കരുതെന്ന് പ്രാദേശിക നേതൃത്വം
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി യുഡിഎഫില്‍ ചേരുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനിടെ പിസി ജോര്‍ജിനെ മുന്നണിയിലേക്ക് തിരിച്ച് എടുക്കുന്നതിനെ ശക്തമായി എതിര്‍ത്തിരിക്കുകയാണ് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി. 2016ല്‍ യുഡിഎഫിന്റെ തുടര്‍ഭരണം ഇല്ലാതാക്കിയത് പിസി ജോര്‍ജ് ആണെന്നാണ് ആരോപണം. പിസി ജോര്‍ജിന്റെ അനാവശ്യമായ ആരോപണങ്ങള്‍ ആണ് യുഡിഎഫിന്റെ തുടര്‍ഭരണ സാധ്യത ഇല്ലാതാക്കിയത് എന്നാണ് ആരോപണം.
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുമായി പിസി ജോര്‍ജ് സഹകരിച്ചതിനേയും യുഡിഎഫ് കമ്മിറ്റി വിമര്‍ശിച്ചു. പണത്തിന്റെ പിന്‍ബലത്തില്‍ യുഡിഎഫിനെ ഹൈജാക്ക് ചെയ്യാനാണ് പിസി ജോര്‍ജ് ശ്രമിക്കുന്നത് എന്നും യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുത്താന്‍ ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും രാജി വെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നേരത്തെ ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് നിസാര്‍ കുര്‍ബാനി വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഈരാറ്റുപേട്ടയിലെ ആറ് മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിന് എതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു.
നിലവില്‍ പിസി ജോര്‍ജ് ഒരു മു്ന്നണിയുടേയും ഭാഗമല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് സഹകരിക്കാനാണ് താല്പര്യം എന്ന് പിസി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ ഉ്മ്മന്‍ചാണ്ടി അടക്കമുളള ഒരു നേതാവുമായും തനിക്ക് പ്രശ്നം ഇല്ലെന്നും യുഡിഎഫിലെ എല്ലാ ഘടകകക്ഷികള്‍ക്കും താന്‍ മുന്നണിയിലേക്ക് വരുന്നതിനോട് യോജിപ്പാണുളളത് എന്നുമാണ് പിസി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications