കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിഷപ്പ് ഫ്രാങ്കോ ചോദ്യങ്ങള്‍ അവഗണിച്ചു; പിസി ജോര്‍ജ് മറുപടി നല്‍കി, എല്ലാത്തിനും പിന്നില്‍ ബ്ലാക്ക് മാസ്

Google Oneindia Malayalam News

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ഉയര്‍ന്ന വേളയില്‍ തന്നെ ബിഷപ്പ് ഫ്രാങ്കോയ്ക്ക് അനുകൂലമായി രംഗത്തെത്തിയ വ്യക്തിയാണ് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്. കേസില്‍ കോടതി വെറുതെവിട്ടതിന് പിന്നാലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി. നന്ദി പ്രകടിപ്പിക്കാനാണ് ബിഷപ്പ് എത്തിയത് എന്നാണ് വാര്‍ത്തകള്‍. അരുവിത്തുറ പള്ളി വികാരി ഫാദര്‍ ഡോ. അഗസ്റ്റിന്‍ പാലക്കപ്പറമ്പിലും ബിഷപ്പിനൊപ്പമുണ്ടായിരുന്നു. ഇരുവരും പിസി ജോര്‍ജ്, മകന്‍ ഷോര്‍ ജോര്‍ജ് എന്നിവരുമായി അല്‍പ്പ നേരം വീട്ടിനകത്ത് വച്ച് സംസാരിച്ചു.

അപ്പോഴേക്കും മാധ്യമപ്രവര്‍ത്തരും മറ്റുള്ളവരും വീടിന് മുമ്പിലെത്തിയിരുന്നു. തിരിച്ചുപോകവെ നിരവധി ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചെങ്കിലും ബിഷപ്പ് പ്രതികരിച്ചില്ല. കേസ് അട്ടിമറിച്ചു എന്ന ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഈ ആരോപണം കേസിന്റെ തുടക്കം മുതലേ ഉള്ളതാണെന്ന് മറുപടി പറഞ്ഞു. ശേഷം അദ്ദേഹം കാറില്‍ കയറി അരുവിത്തുള പള്ളിയിലെത്തി പ്രാര്‍ഥിച്ച് മടങ്ങി. ഫ്രാങ്കോ മുളയ്ക്കലിനെ ആലിംഗനം ചെയ്തും കൈ പിടിച്ച് മുത്തിയുമാണ് പിസി ജോര്‍ജ് വരവേറ്റത്. സ്വാഭാവിക സന്ദര്‍ശനമാണ് ബിഷപ്പ് നടത്തിയതെന്ന് പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

p

ബിഷപ്പ് നന്ദിയുള്ളവനാണെന്ന് വ്യക്തമായി. മതവിശ്വാസം തകര്‍ക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിനെല്ലാം കാരണം. ഫ്രാങ്കോ പിതാവ് മോശക്കാരനാണെന്ന് പറഞ്ഞാല്‍ സഭയോടുള്ള വിശ്വാസം നഷ്ടമാകും. ഇതായിരുന്നു ചിലരുടെ ലക്ഷ്യം. അദ്ദേഹം തെറ്റ് ചെയ്‌തെന്ന് പറഞ്ഞാല്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് തന്നെയാണ് പരാജയം. ശബരിമല വിഷയത്തിലും വിശ്വാസം തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയത്. ലോകം മുഴുവന്‍ ബ്ലാക്ക് മാസിന്റെ പ്രവര്‍ത്തിയാണ് നടക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ വാദി ഭാഗത്തുള്ളവരെല്ലാം ബ്ലാക്ക് മാസിന്റെ ആളുകളാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

കാവ്യ ഇക്ക എന്ന് വിളിച്ച വിഐപി കോട്ടയം സ്വദേശിയോ? 6 ഫോട്ടോ കാണിച്ചു... പോലീസ് വിഐപിക്കരികില്‍കാവ്യ ഇക്ക എന്ന് വിളിച്ച വിഐപി കോട്ടയം സ്വദേശിയോ? 6 ഫോട്ടോ കാണിച്ചു... പോലീസ് വിഐപിക്കരികില്‍

കോട്ടയം മുന്‍ ഡിവൈഎസ്പി ഹരിശങ്കറിനെതിരെ കടുത്ത ഭാഷയിലാണ് പിസി ജോര്‍ജ് രംഗത്തുവന്നത്. വിധി വന്നപ്പോള്‍ അദ്ദേഹം അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഹരിശങ്കര്‍ ജഡ്ജിയെ അപമാനിക്കുന്നത് പോലെയാണ് സംസാരിച്ചത്. ഉദ്യോഗസ്ഥന് എന്തിനാണ് ഇത്ര ആവേശം. ഡിവൈഎസ്പിയെയും സര്‍ക്കിളിനെയും മഠത്തില്‍ നിന്നും ഞാന്‍ ഓടിച്ചതാണ്. രാത്രി ചെല്ലുമ്പോള്‍ കൂത്താടുകയായിരുന്നു. കൂടുതലൊന്നും ഞാന്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ ബിഷപിനെ വെറുതെവിട്ടുള്ള കോടതി വിധിയാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അടുത്ത കാലത്തായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളെ വെറുതെവിടുന്നത് പതിവായിരിക്കുന്നുവെന്നും അന്വേഷണത്തിലെ പാളിച്ചയാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കേസില്‍ അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാണ് പ്രോസിക്യൂഷന്‍.

Recommended Video

cmsvideo
ഫ്രാങ്കോ കുറ്റവിമുക്തൻ, വിധി കേട്ട് പൊട്ടിക്കരണഞ്ഞു..

English summary
Ex MLA PC George Response to Media After Bishop Franco Mulakkal Visited
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X