കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയം മെഡിക്കൽ കോളേജിലെ അഞ്ച് രോഗികൾക്ക് കൊവിഡ്: മൂന്ന് പേർ ഗർഭിണികൾ, കൂടുതൽ പേർ നിരീക്ഷണത്തിൽ!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗർഭണികൾ ഉൾപ്പെടെ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

സ്വര്‍ണ്ണകടത്ത്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി;ഇടപെടില്ലെന്ന് ഹൈക്കോടതിസ്വര്‍ണ്ണകടത്ത്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി;ഇടപെടില്ലെന്ന് ഹൈക്കോടതി

ജി 7, ജി 8 വാർഡുകളിൽ കഴിഞ്ഞിരുന്നവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഈ വാർഡുകളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുഴുവൻ രോഗികളെയും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള ഡോക്ടർമാർ മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറാക്കി വരുന്നുണ്ട്. രോഗികളായ അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്.

 corona4353-

Recommended Video

cmsvideo
Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam

കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം 39 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് 16 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയത്. നേരത്തെ ചിങ്ങവനത്ത് രോഗം ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ആറു പേര്‍ക്കും പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നാലു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പത്തു പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 293 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയില്‍ ആകെ 556 പേര്‍ക്ക് വൈറസ് ബാധയുണ്ടായി. ഇതില്‍ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആകെ 263 പേര്‍ രോഗമുക്തരായി.

English summary
Five new coronavirus cases in Kottayam medical college including three pregnant women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X