കോട്ടയത്ത് കോണ്‍ഗ്രസിനെ പൊളിക്കാന്‍ എല്‍ഡിഎഫ്; ആദ്യം ലതിക, പിന്നാലെ പല പ്രമുഖരും എന്‍സിപിയിലേക്ക്
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിനായി ഏറെ പുതുമ നിറഞ്ഞ സ്ഥാനാര്‍ത്ഥി പട്ടികയായിരുന്നു ഇത്തവണ കോണ്‍ഗ്രസ് പുറത്തിറക്കിയുന്നെങ്കിലും ലതിക സുഭാഷിന്റെ ഒരൊറ്റ പ്രതിഷേധം കൊണ്ട് അതിന്റെ സകല പൊലിമയും മങ്ങിപ്പോയിരുന്നു.
ഇരുള് മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ തനിക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കെപിസിസി ഓഫീസിന് മുന്നിലെത്തി ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തായാവുകയും ചെയ്തു. പിന്നീട് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ച ലതിക ഇപ്പോള്‍ എന്‍സിപിയിലൂടെ ഇടതുപക്ഷത്തേക്കുള്ള പാതയിലുമാണ്.

ഏറ്റുമാനൂരിലെ മത്സരം
കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചെങ്കിലും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ലതികാ സുഭാഷിന് സധിച്ചിരുന്നില്ല. 7624 വോട്ടുകളോടെ ബിജെപിക്കും പിന്നിലായി മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമായിരുന്നു അവര്‍ക്ക് കഴിഞ്ഞത്. ഏറ്റുമാനൂരില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ലതികയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ അവര്‍ ഉയര്‍ത്തിവിട്ട പ്രതിഷേധം സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏല്‍പ്പിച്ച ആഘാതം ചെറുതായിരുന്നില്ല.

എന്‍സിപിയിലേക്ക്
തിരഞ്ഞെടുപ്പിന് ശേഷവും സ്വതന്ത്രമായി തന്നെ തുടരാനായിരുന്നു ലതിക സുഭാഷിന്രെ നീക്കം. ഇതിനിടയിലാണ് പിസി ചാക്കോയിലൂടെ എന്‍സിപി അവരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് വിട്ടെത്തിയ പിസി ചാക്കോയെ എന്‍സിപി കഴിഞ്ഞ ആഴ്ച എന്‍സിപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

പിസി ചാക്കോയുമായി
പിസി ചാക്കോയും താനുമായി ചര്‍ച്ച നടത്തിയ കാര്യം ലതിക സുഭാഷ് തന്നെയാണ് പുറത്ത് വിട്ടത്. ചെറിയ പ്രായം മുതല്‍ ഞാന്‍ കാണുന്ന കോണ്‍ഗ്രസ് നേതാവാണ് പിസി ചാക്കോ. എന്പിയില് ചേരുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ച് വരികയാണ്. വൈകാതെ തന്നെ നിലപാട് വ്യക്തമാക്കുമെന്നുമായിരുന്നു ലതിക സുഭാഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഔദ്യോഗിക പ്രഖ്യാപനം
ഈ ചര്‍ച്ചകളുടെ ബാക്കിപത്രമെന്നോണം ലതിക സുഭാഷിന്റെ എന്‍സിപി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച് ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തിലൂടെ ലതിക സുഭാഷ് തന്റെ എന്‍സിപി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും

ഒപ്പം വരുന്നവര്‍
ലതിക സുഭാഷിനൊപ്പം ഏറ്റുമാനൂരിലെ ഏതാനും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എന്‍സിപിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍സിപിയില്‍ ലതിക സുഭാഷിന് മികച്ച സ്ഥാനം തന്നെ ലഭിക്കുമെന്നാണ് സൂചന. കോട്ടയം ജില്ലയിലെ പാർട്ടിയുടെ പ്രധാന ചുമതല ലഭിച്ചേക്കും.

കോണ്‍ഗ്രസിന് ആശങ്ക
കോട്ടയം ജില്ലയുടെ ചുമതലക്കാരിയായി ലതിക സുഭാഷ് എത്തുന്നതോടെ കോണ്‍ഗ്രസില്‍ നിന്നും അസംതൃപ്തരായ കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ കടുത്ത തിരിച്ചടിയേറ്റ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

എന്ത് പദവി ലഭിക്കും
ഇടതുമുന്നണിയില്‍ നിന്ന് എന്‍സിപിക്ക് ലഭിക്കുന്ന ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങളിലേക്കും ലതിക സുഭാഷിനെ പരിഗണിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ലതിക സുഭാഷ് ഇതുവരെ തയ്യാറായിട്ടില്ല. ലതിക സുഭാഷിന് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് മന്ത്രി എകെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേയും ഒഴുക്ക്
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് എന്‍സിപിയിലൂടെ ഇടതുപക്ഷത്ത് എത്തിയിരുന്നു. ഇടതുപക്ഷത്തിന് തുടര്‍ഭരണം കൂടി ലഭിച്ചതോടെ ഈ ഒഴുക്കിന് ശക്തിയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന പിസി ചാക്കോ അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെ അദ്ദേഹം മുഖേനയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
Recommended Video

ഇനിയും വരും
കോണ്‍ഗ്രസിൽ അതൃപ്തരായ പരമാവധി നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് എന്‍സിപി നീക്കം. സിപിഎമ്മിന്റെ മികച്ച പിന്തുണയും ഇക്കാര്യത്തില്‍ എന്‍സിപിക്കുണ്ട്. ലതിക സുഭാഷിന് പിന്നാലെ തൃശൂരില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും എന്‍സിപിയിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications