കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഗൂഗിള്‍ മാപ്പ് ചതിച്ചു'; കുടുംബം സഞ്ചരിച്ച വാഹനം തോട്ടില്‍,പിഞ്ചുകുഞ്ഞടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു

Google Oneindia Malayalam News

കോട്ടയം: ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ യാത്ര ചെയ്‌ത കുടുംബം അപകടത്തില്‍പ്പെട്ടു. വഴി തെറ്റിയെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. രാത്രി വൈകി എറണാകുളത്തുനിന്ന് യാത്ര തിരിച്ച കുടുംബത്തിന്‍റെ കാറാണ് തോട്ടിലേക്ക് മറിഞ്ഞത്.

ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ യാത്ര ആരംഭിച്ച തിരുവല്ല സ്വദേശിനിയായ ഡോക്ടറും കുടുംബവും പാറച്ചാലിൽ എത്തിയപ്പോൾ വഴിതെറ്റി വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു. കാര്‍ തോട്ടിലൂടെ ഒഴുകിയത് കണ്ട നാട്ടുക്കാര്‍ ഉടനടി രക്ഷപ്രവര്‍ത്തനം നടത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം.ഡോ.സോണിയ, അമ്മ ശോശാമ്മ, സഹോദരൻ അനീഷ് , സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

accident

ഇവരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. ശക്തമായ മഴയെ തുടര്‍ന്ന് റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു . കാര്‍ തോട്ടില്ലേക്ക് വീണതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ബഹളം വച്ചും ഗ്ലാസിലിടിച്ചും ശബ്ദമുണ്ടാക്കി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

 'ചെരിപ്പ് പോയി',ദുരിതാശ്വാസ ക്യാമ്പില്‍ ഒന്നാം ക്ലാസുകാരന്റെ പരാതി;പുതിയത് വാങ്ങി നല്‍കി വിഡി സതീശൻ 'ചെരിപ്പ് പോയി',ദുരിതാശ്വാസ ക്യാമ്പില്‍ ഒന്നാം ക്ലാസുകാരന്റെ പരാതി;പുതിയത് വാങ്ങി നല്‍കി വിഡി സതീശൻ

കാർ പൂർണമായും വെള്ളത്തിൽ മുങ്ങാത്തതും ഡോർ പെട്ടന്ന് തുറക്കാൻ സാധിച്ചതും രക്ഷപ്രവർത്തനം എളുപ്പമാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. പുത്തൻതോട്ടിലേക്ക് മറിഞ്ഞ കാറ് കൈവഴിയിലേക്ക് ഒഴുക്കിൽപ്പെട്ട് നീങ്ങിയത് കൊണ്ടാണ് രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ സാധിച്ചത്.പ്രദേശത്ത് റോഡ് തോടും വേര്‍തിരിക്കാൻ കൈവരിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

കാര്‍ കയര്‍ കെട്ടി വലിക്കാൻ ശ്രമിച്ചപ്പോഴേക്കും വാഹനത്തിന്റെ മുൻഭാഗം ചെളിയിൽ പെട്ടിരുന്നു. ഇതോടെ കാര്‍ സമീപത്തെ പോസ്റ്റിൽ കെട്ടി. കാറിന്റെ ഡോര്‍ കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. തുടര്‍ന്ന് കാര്‍ വലിച്ച് റോഡിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും പൊലീസും അഗ്നിരക്ഷാസേനയുമെത്തി. കാറിലുണ്ടായിരുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് സംഭവസ്ഥലത്തെത്തിയ ബന്ധുക്കളോടൊപ്പം ഇവര്‍ മടങ്ങി.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

ഓഫ് വൈറ്റും ക്രീം നിറവും കലർന്ന കുർത്തയിൽ സംയുക്തയുടെ റോയൽ ലുക്ക്!

English summary
google map shows wrong way car fell into the canal at kottayam family escaped by the help of natives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X