38 അടയാളങ്ങള്‍; കണ്ണിൽ ആഞ്ഞുകുത്തി; വസ്ത്രമില്ലാതെ മർദ്ദനം; ഷാനിന് കൊടും ക്രൂരത
38 അടയാളങ്ങള്‍; കണ്ണിൽ ആഞ്ഞുകുത്തി; വസ്ത്രമില്ലാതെ മർദ്ദനം; ഷാനിന് കൊടും ക്രൂരത
കോട്ടയം: ഗുണ്ടാ നേതാവ് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടുകൾ പുറത്ത്. പത്തൊന്‍പതുകാരന്‍ ഷാന്‍ ബാബു നേരിട്ടത് ക്രൂര പീഡനങ്ങളെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണം.
എന്നാല്‍, മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പോസ്റ്റ്‌മോര്‍ട്ടം - ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.
മൂന്ന് മണിക്കൂറോളം മർദ്ദനം നടന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഷാന്റെ ദേഹത്ത് മര്‍ദ്ദനത്തിന്റെ 38 അടയാളങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഷാനിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്തും അടിയേറ്റ നിരവധി പാടുകളുണ്ട്. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും എന്നാണ് റിപ്പോർട്ട്.

അതേസമയം, കാപ്പി വടി കൊണ്ട് 3 മണിക്കൂറോളം അടിച്ചു എന്നാണ് പ്രതി ജോമോന്റെ മൊഴി. വിവസ്ത്രനാക്കി മർദ്ദിച്ചു. കണ്ണിൽ വിരലുകൾ കൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും മർദിച്ചു. ജോമോന്റെ സുഹൃത്തായിരുന്ന ഷാൻ കൂറു മാറിയതാണ് പകയ്ക്ക് കാരണമായതെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇന്നലെ പുലർച്ചെയാണ് ഷാന്‍ കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ട ജോമോൻ ജോസാണ് ഇതിന് പിന്നിൽ. ഷാൻ എന്ന പത്തൊമ്പത് വയസുകാരനെ തട്ടി കൊണ്ടുപോയി തല്ലിക്കൊന്നു. തുടർന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിടുകയായിരുന്നു. സൂര്യൻ എന്ന ശരത് രാജിന്‍റെ ഗുണ്ടാസംഘവുമായി ഷാൻ സൂക്ഷിച്ച സൗഹൃദമാണ് ജോമോന്‍റെ പകയ്ക്ക് കാരണം എന്നാണ് റിപ്പോർട്ട്.
ഇന്നലെ രാത്രി ഒന്‍പതരയോടെ വിമലഗിരിയില്‍ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന ഷാന്‍ ബാബുവിനെ പ്രതി ജോമോനും മറ്റ് രണ്ട് പേരും ചേര്‍ന്ന് തട്ടി കൊണ്ടു പോവുകയായിരുന്നു. നിന്റെ ആരാണ് സൂര്യന്‍ എന്ന് ചോദിച്ച് ജോമോനും മറ്റ് രണ്ട് പേരും ഷാന്‍ ബാബുവിനെ ഓട്ടോ റിക്ഷയില്‍ ബലമായി പിടിച്ചു കയറ്റി. സുഹൃത്തുക്കളാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
പിന്നീട് ഷാനിനെ കാണാതായതോടെ അമ്മ രാത്രി ഒന്നരയോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി പൊലീസിന് മുന്നിൽ എത്തി. കേസെടുത്ത് അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് ജോമോന്‍ ഷാനിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. സൂര്യനെന്ന ഗുണ്ടയെ വധിക്കാനാണ് ജോമോന്‍ പോയത്.
കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോമോനെ നേരത്തെ പൊലീസ് കാപ്പ നിയമം ചുമത്തി ജില്ല കടത്തിയിരുന്നു. എന്നാൽ , കാപ്പ ബോർഡിൽ അപ്പീൽ നൽകി ഇളവ് വാങ്ങിയ ജോമോൻ കുറച്ച് നാൾ മുമ്പ് കോട്ടയത്ത് തിരിച്ച് എത്തിയിരുന്നു.
അതേ സമയം, നിലവിൽ ജോമോനെ കൂടാതെ മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട്. ഇയാളെ, ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ സംസ്കാരം ഇന്ന് നടന്നേക്കും. ഇക്കാര്യത്തിൽ ബന്ധുക്കൾ അന്തിമ തീരുമാനമെടുത്തിട്ടില്ല.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications