'അതെങ്ങനെ ദൃശ്യം മോഡലാകും..?' ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്
കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറയ്ക്കുള്ളില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്ത് മൂടി എന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. 2013 ല്‍ ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലെ മൂലകഥ ഇത്തരത്തില്‍ കൊലപാതകം മറച്ചുവെക്കുന്നതായിരുന്നു. ഇതോടെ ഇത്തരം കൊലപാതകങ്ങള്‍ക്ക് ദൃശ്യം മോഡല്‍ എന്ന വിശേഷണവും കൈവന്നിരുന്നു.
ചങ്ങനാശ്ശേരി കൊലപാതകത്തിലും ദൃശ്യം മോഡല്‍ എന്ന വിശേഷണം നല്കുന്നതില് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോടായിരുന്നു ജീത്തു ജോസഫിന്റെ പ്രതികരണം.

ദൃശ്യം സിനിമയാണ് കൊലപാതകത്തിന് കാരണം എന്ന് കരുതുന്നില്ല എന്ന് ജീത്തു ജോസഫ് പറഞ്ഞു. മൃതദേഹം തറയിലോ മണ്ണിലോ കുഴിച്ചിടുന്ന രീതി സിനിമ ഇറങ്ങുന്നതിന് മുന്‍പും ഉണ്ടായിട്ടുണ്ട് എന്ന് ജീത്തു ജോസഫ് പറയുന്നു. സിനിമ കുറ്റകൃത്യത്തിന് കാരണമാകും എന്ന പ്രചാരണം ശരിയല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാളത്തില്‍ ആദ്യമായി 50 കോടി കടന്ന ചിത്രമായിരുന്നു ദൃശ്യം. അബദ്ധത്തില്‍ സംഭവിച്ച ഒരു കുറ്റകൃത്യം ഒളിപ്പിക്കാന്‍ ഒരു സാധാരണക്കാരന് നടത്തുന്ന ശ്രമങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം വിദേശഭാഷകളിലേക്ക് അടക്കം റീമേക്ക് ചെയ്തിരുന്നു. സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 വും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

അതേസമയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തായ മുത്തുകുമാറിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. സി റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ വീട്ടിലാണ് ബിന്ദുകുമാര്‍ എന്ന യുവാവിനെ കൊന്ന് കുഴിച്ചിട്ടിരുന്നത്.

ഇന്നലെ പൊലീസ് വീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. യുവാവിനെ കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴയില്‍ നിന്നും യുവാവിനെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

യുവാവിന്റെ ബൈക്ക് നേരത്തെ വാകത്താനത്തെ തോട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. സംഭവത്തിന് ശേഷം മുത്തുകുമാര്‍ ഒളിവിലായിരുന്നു.
-
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications