• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വിവസ്ത്രയായ സ്ത്രീയോടൊപ്പം ഫോട്ടോ, കോട്ടയത്തും ഹണിട്രാപ്പ്: ബിസ്‌നസുകാരനിൽ നിന്ന് തട്ടിയത് 2 ലക്ഷം

കോട്ടയം: കോട്ടയത്ത് ബിസ്‌നസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ട് ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചിങ്ങവനംകാരനായ വ്യാവസായിയെ ഹണി ട്രാപ്പില്‍ കുടുക്കിയാണ് സംഘം രണ്ട് ലക്ഷം രൂപ തട്ടിയെടുത്തത്. മുടിയൂര്‍കര ഭാഗത്ത് നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍, മലപ്പുറം സ്വദേശി ഹാനിഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഇനിയും കൊടു ക്രിമിനലുകള്‍ അറസ്റ്റിലാവാനുണ്ട്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ..

'സംഗീതനാടക അക്കാദമി ഇത്രമേല്‍ വേദനിപ്പിക്കണമായിരുന്നോ, രാമകൃഷ്ണന്‍ ഏറെ ദുഖിതനായിരുന്നു' : വിനയൻ

സ്ത്രീയുടെ ഫോണ്‍ കോള്‍

സ്ത്രീയുടെ ഫോണ്‍ കോള്‍

പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്നയാളാണ് ഹണി ട്രാപ്പിന് ഇരയായത്. ഇയാളുടെ ഫോണില്‍ ഒരു സ്ത്രീ സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കാമോ എന്ന് പറഞ്ഞ് വിളിച്ചതാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് ദിവസത്തിന് ശേഷം കോട്ടയത്ത് വരുന്നുണ്ടെന്നും കളക്ടേറ്റിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വന്നാല്‍ കാണാമെന്നും സ്ത്രീ വ്യവസായിയോട് പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റില്‍ എത്തി

അപ്പാര്‍ട്ട്‌മെന്റില്‍ എത്തി

സ്ത്രീ പറഞ്ഞതനുസരിച്ച് അദ്ദേഹം അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. തുടര്‍ന്ന് ഇയാളെ ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റുകയും വിവസ്ത്രയായ ഒരു സ്ത്രീയോടൊപ്പം ഇരുത്തി ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഇയാള്‍ വലിയ രീതിയിലുള്ള മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തു. പിന്നീട് ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആറ് ലക്ഷം

ആറ് ലക്ഷം

ഭീഷണിപ്പെടുത്തിയ സംഘം ആദ്യം ആവശ്യപ്പെട്ടത് ആറ് ലക്ഷം രൂപയാണ്. തുടര്‍ന്ന് നഗരത്തിലെ സുപ്രധാന ക്രമിനലിനെ വിളിച്ചുവരുത്തി ഇയാളുടെ മധ്യസ്ഥതയില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മധ്യസ്ഥതത പറയുകയും ആ പണം നല്‍കാമെന്നും ഭാവിച്ചു. തുടര്‍ന്ന് വീട്ടില്‍ പോയി ഇദ്ദേഹം സ്വര്‍ണം പണയം വച്ച് രണ്ട് ലക്ഷം രൂപ ക്രമിനലിന് കൈമാറുകയും ചെയ്തു.

പരാതി

പരാതി

സംഭവത്തിന് പിന്നാലെ ബിസ്‌നസുകാരന്‍ കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രികുമാറിന് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കച്ചവടവും അടിപിടിയും സ്ഥിരമാക്കിയ സംഘം ഈ അടുത്താണ് ഇത്തരം തട്ടിപ്പിലേക്ക് ഇറങ്ങിയത്.

 സംഘങ്ങളുടെ രീതി

സംഘങ്ങളുടെ രീതി

ആദ്യം പണം തട്ടാനുള്ള ഉന്നതാ സാമ്പത്തിക ശേഷിയുള്ള ബിസ്‌നസുകാരെ കണ്ടെത്തും. പിന്നീട് ഒരു സ്ത്രീയെ ചുമതലപ്പെടുത്തി ഇവരെ ഉദ്ദേശിച്ച സ്ഥലത്തെത്തിക്കും. ഇവിടെ നിന്ന് ക്രമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇവരുടെ പതിവ് രീതി. സംഘത്തിലെ സ്ത്രീയടക്കം കൊടും ക്രമിനലുകള്‍ ഇനിയും പിടിയിലാകാനുണ്ട്.

ആറാം ദിനം യുഡിഎഫ് തീരുമാനം മാറ്റി; വീണ്ടും സമരത്തിലേക്ക്, ഇറക്കാനും തുപ്പാനും വയ്യാതെ പ്രതിപക്ഷം

262 എഴുത്തുകാരുടെ കവിതകള്‍ ഒരൊറ്റ പുസ്തകത്തില്‍; വേരുകള്‍ 2 വായനക്കാരിലേക്ക്

രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്; വാദങ്ങള്‍ പൊളിയുന്നു

പ്രിയങ്കയുടെ നെഞ്ചിലമര്‍ന്ന് തേങ്ങുന്ന ഇന്ത്യ,ഒറ്റ ആലിംഗനത്തിലൂടെ രാജ്യത്തെ ചേർത്തുപിടിച്ചു;ഡോ ആസാദ്

English summary
Honeytrap in Kottayam: Two lakh was stolen from a businessman, two arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X