വളർത്തുകാളയുടെ കുത്തേറ്റ് ഉടമ കൊല്ലപ്പെട്ട സംഭവം: റെജിയുടെ ജീവനെടുത്തത് 300 കിലോ തൂക്കമുള്ള കാള
വാഴൂർ: വളർത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. വളർത്തുകാളയുടെ കുത്തേറ്റ് മരിക്കുന്നത് അപൂർവ്വ സംഭവമാണ്. 300 കിലോ തൂക്കം വരുന്ന കാളയാണ് കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജിനെ കുത്തിയത് മരത്തിൽ ചേർച്ച് വെച്ച് ഇടിക്കുകയായിരുന്നു. കന്നുകാലികളെ വളർത്തുന്ന ആളാണ് റെജി. കാളയ്ക്കൊപ്പം ഒരു പോത്തിനേയും റെജി വളർത്തിയിരുന്നു.
റെജി ജോർജ് ഒന്നര വർഷം മുൻപാണ് കറുപ്പ് നിറത്തിലുള്ള സങ്കരയിനം കാളയെ വാങ്ങിയത്. കാളയേയും പോത്തിനെയും റെജി വിൽക്കാൻ തയാറെടുക്കുന്നതിനിടെ ആണ് കാള റെജിയെ കുത്തിയത് . അപ്രതീക്ഷിതമായിട്ടായിരുന്ന ആക്രമണം. കാളയുടെ കുത്തേറ്റ, റെജിയുടെ ഭാര്യ ഡാർളിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച 11.30-ഓടെയായിരുന്നു സംഭവം.വീടിനോട് ചേർന്നുള്ള പറമ്പിൽ തീറ്റാൻ നിർത്തിയ കാളയെ മാറ്റിക്കെട്ടുന്നതിനിടയിൽ ആണ് റെജിക്ക് കുത്തേറ്റത്. റെജിയുടെ നിലവിളികേട്ട് സംഭവസ്ഥലത്തേക്ക് വന്ന ഭാര്യ ഡാർളിയെയും കാള കുത്തി. ഡാർളിയെ രക്ഷിക്കാൻ ശ്രമിക്കുക്കുമ്പോൾ കാള റെജിയെ മരത്തിൽ ചേർത്ത് വീണ്ടും കുത്തി. നെഞ്ചിലും വയഖിലും റെജിക്ക് ഗുരുതരമായി പരിക്കേറ്റ്. ഇദ്ദേഹത്തെ ഉടനൻ പൊൻകുന്നത്തെ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല
വെറ്ററിനറി വിഭാഗം പറയുന്നത്:
സങ്കരയിനം വർഗത്തിൽപെട്ട കാള പ്രത്യുൽപാദനശേഷി എത്തിയ അവസ്ഥയിൽ ആണെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത് . ഈ സമയത്ത് ആക്രമണ സ്വഭാവം ഉണ്ടാകും എന്നും കാളക്ക് ചെറിയ എന്തെങ്കിലും അനിഷ്ടം ഉണ്ടായാൽ പോലും അത് ആക്രമണകാരി ആകുമെന്നുമാണ് പറയുന്നത്. രണ്ട് ദിവസമായി കാള ആക്രമണകാരി ആയിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്.
രണ്ടുദിവസമായി കാള സ്വൽപം ആക്രമണകാരിയായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്. ആന്ത്രാക്സ് പോലെയുള്ള രോഗബാധ ഉണ്ടാകുമ്പോഴും പേ പിടിച്ച മൃഗങ്ങൾ കടിച്ചാലും കന്നുകാലികൾ ആക്രമണകാരികൾ ആകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Skin Care: ജീരക വെള്ളത്തിൽ മുഖം കഴുകിയാൽ തിളങ്ങുമോ? ഇതാ നിങ്ങൾക്കറിയാത്ത ചില ടിപ്പുകൾ












Click it and Unblock the Notifications