'എല്ലാ കോട്ടകൊത്തളങ്ങളും തകര്‍ന്നുവീഴും, പുതുപ്പള്ളി മാറുമെന്ന് ജെയ്ക് സി തോമസ്
കോട്ടയം: യുഡിഎഫിന്റെ കോട്ടയായ പുതുപ്പള്ളിയിൽ ചരിത്രം മാറ്റിയെഴുതുമെന്ന് പ്രഖ്യാപിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകുലമായുണ്ടായ വിധി മുൻനിർത്തിയാണ് സ്ഥാനാർത്ഥിയുടെ വാദം. ചരിത്രത്തിലുടനീളം യുഡിഎഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളിയിലെ പഞ്ചായത്താണ് 25 കൊല്ലത്തിന് ശേഷം എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ജെയ്ക് ഫേസ്ബുക്ക് പോസ്റ്റിൽ രംഗത്തെത്തിയിട്ടുള്ളത്.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം
പിണറായിക്ക് ഉമ്മന്‍ ചാണ്ടിയുടെ രണ്ടാംഘട്ട മറുപടി; അഴിമതികളുടെ കണക്ക്, ഉറപ്പാണ് ഇനിയും തുടരും

പൊന്നാപുരം കോട്ട
1970 മുതല്‍ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി തുടർച്ചയായി വിജയിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയെന്നാണ് പുതുപ്പള്ളി അറിയപ്പെടുന്നത്. പുതുപ്പള്ളി മണ്ഡലം രൂപീകരിച്ച ശേഷം 1967ല്‍ മാത്രം ആണ് എൽഡിഎഫിന് ഈ മണ്ഡലത്തിൽ വിജയിച്ചത്. ഇഎം ജോര്‍ജിനെ ഇറക്കിയായിരുന്നു അന്ന് എൽഡിഎഫ് വിജയിച്ചത്.

രണ്ടാമങ്കത്തിന് ജെയ്ക്
ഇത്തവണ മത്സരിക്കുന്ന എൽഡിഎഫിനെ ജെയ്ക് സി തോമസിനെ തന്നെയാണ് 2016ലും എൽഡിഎഫ് ടിക്കറ്റിൽ മത്സരിപ്പിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെയാണ് ജെയ്ക് സി തോമസ് ആദ്യം ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇത്തവണയും ജെയ്ക്കിനെ തന്നെ ഇറക്കി മണ്ഡലം പിടിക്കാനാണ് എൽഡിഎഫ് നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വോട്ട് വിഹിതം ഉയർത്താൻ എൽഡിഎഫിന് സാധിച്ചിരുന്നു. ഈ നേട്ടവും ഇത്തവണ എൽഡിഎഫ് മുന്നിൽക്കാണുന്നുണ്ട്.

ഇടതുപക്ഷത്തിനൊപ്പം
25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് വേരുറപ്പിക്കുന്നത്. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകൾ ഇപ്പോൾ എൽഡിഎഫിനൊപ്പമാണ്. ഇതും എൽഡിഎഫിന് അനുകൂല ഘടകമാണെന്നാണ് ജെയ്ക് സി തോമസിന്റെ വിലയിരുത്തൽ. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരായ മത്സരം ശക്തമാക്കാനും പറ്റുമെങ്കിലും മണ്ഡലം പിടിച്ചെടുക്കാനുമാണ് ജെയ്കിനെ ഇറക്കിയുള്ള എൽഡിഎഫിന്റെ പുതിയ അങ്കം.

അനുകൂല തരംഗം
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോട്ടയം ജില്ലയിലെ സാഹചര്യം അനുകൂലമായെങ്കിലും ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. സിപിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് ജെയ്ക് സി തോമസ് ഇപ്പോൾ.

കോട്ട കൊത്തളങ്ങൾ തകർന്നുവീഴും
വർഷങ്ങളായി യുഡിഎഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളിയുടേത് അപ്രതീക്ഷിതമാറ്റമാണ്. എൽഡിഎഫിന് അനുകൂലമായ ജനവിധിയുണ്ടാകുമെന്ന് അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും അതിമോഹമെന്നു പറഞ്ഞു തള്ളിയെങ്കിലും അന്തിമ ഫലം എൽഡിഎഫിനൊപ്പം തന്നെയായിരുന്നു. മാറാത്തതായി ഒന്ന് മാത്രമേ ഉള്ളു. അത് മാറ്റമാണ്. നിയമസഭയിലും പുതുപ്പള്ളി മാറും. കോട്ട കൊത്തളങ്ങൾ തകർന്നു വീഴുക തന്നെ ചെയ്യും. നമുക്കു ഒന്നിച്ചു നിന്ന് പുതിയ പുതുപ്പള്ളിക്കായി പ്രവർത്തിക്കാമെന്നും ജെയ്ക് സി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം