Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളെ കാണാനുള്ള കൊതി കൊണ്ട് ജയില്‍ ചാടി പോയതാണ്; പൊട്ടിക്കരഞ്ഞ് കൊലക്കേസ് പ്രതി

കോട്ടയം: കൊലക്കേസ് പ്രതി കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ കടുത്ത നടപടിക്ക് ജയില്‍ അധികൃതര്‍, ജയില്‍ ചാടി പ്രതി ബിനുമോനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്കേസ് പ്രതിയായ ബിനുമോനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് ജയില്‍ മാറ്റം. ജയില്‍ ചാടിയതിന് പ്രത്യേക കേസും ബിനുമോനെതിരെ എടുത്തിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് ജോമോന്‍ ജയില്‍ ചാടിയത്. രാത്രി പത്ത് മണിയോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മീനടത്തെ സ്വന്തം വീട്ടില്‍ നിന്ന് തന്നെയായിരുന്നു ഇയാള്‍ അറസ്റ്റിലായത്.

1

പിടിയിലായതിന് ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് ജയില്‍ ചാടാനുണ്ടായ കാരണം ബിനുമോന്‍ പറഞ്ഞത്. പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് മക്കളുണ്ട് ബിനുമോന്. ഇവരെ കാണാന്‍ വേണ്ടിയാണ് ജയില്‍ ചാടിയതെന്ന് ഇയാള്‍ പറയുന്നു. വെള്ളിയാഴ്ച്ച ജയിലിലെ ഫോണില്‍ മക്കളെ വിളിക്കാന്‍ ശ്രമിച്ചിരുന്നു ബിനുമോന്‍. എന്നാല്‍ ഫോണില്‍ കിട്ടിയില്ല. ഈ സങ്കടം കൊണ്ടാണ് താന്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്ന് ബിനുമോന്‍ പറഞ്ഞു. ജയില്‍ ചാടി വീടിനടുത്ത് വരെ എത്തിയെങ്കിലും മക്കളെ കാണാന്‍ ബിനുമോന് കഴിഞ്ഞില്ല. വീടിന് സമീപം ഒളിഞ്ഞിരുന്ന പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബിനുമോന്‍ ജയിലില്‍ ശാന്തശീലനായിരുന്നുവെന്ന് ഉദ്യോഗസ്ഥരും പറയുന്നു. എന്നാല്‍ ഇയാള്‍ ജയില്‍ ചാടിയത് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചിരുന്നു. ബിനുമോന്‍ ഓട്ടോഡ്രൈവറായിരുന്നു. ജയിലില്‍ ശാന്തശീലനായിരുന്നുവെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷാന്‍ വധക്കേസില്‍ താന്‍ പെട്ടുപോയതാണെന്നും, ഷാനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ താനില്ലായിരുന്നുവെന്നുമാണ് എപ്പോഴും ബിനുമോന്‍ സഹതടവുകാരോടും പറഞ്ഞിരുന്നത്. കേസ് നടത്തിപ്പിനായി അഞ്ച് ലക്ഷം രൂപയോളം കടം വാങ്ങേണ്ടി വന്നതോടെ ബിനുമോന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതോടെ ഭാര്യ ജോലി തേടി വിദേശത്തേക്ക് പോവുകയായിരുന്നു.

കുടുംബത്തെ സഹായിക്കാനായി ജയിലില്‍ എന്തെങ്കിലും ജോലി ചെയ്ത് പണമുണ്ടാക്കാന്‍ അനുമതി വേണമെന്നും, ബിനുമോന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊതുവേ സൗമ്യമായി മാത്രം ജയിലില്‍ പെരുമാറിയിരുന്ന ബിനുമോന്‍ അതിവേഗം ജയില്‍ ഉദ്യോഗസ്ഥരുടെയും വിശ്വാസം ആര്‍ജിച്ചു. അതുകൊണ്ട് തന്നെയാണ് അടുക്കള ജോലിയിലേക്ക് ബിനുമോനെ നിയോഗിച്ചത്. വീണ്ടും അറസ്റ്റിലായ ബിനുമോന്‍ ജില്ലാ ജയിലിലെ ജയില്‍ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് ക്ഷമ ചോദിക്കുന്നുണ്ടായിരുന്നു. ഇനിയൊരു പരിഗണനയും ഇയാള്‍ക്ക് നല്‍കേണ്ടെന്നാണ് ജയില്‍ വകുപ്പ് തീരുമാനം. ജയില്‍ ചാടാന്‍ ശ്രമിക്കുന്നവരെ കൂടുതല്‍ സുരക്ഷയുള്ള ഇടങ്ങളിലേക്ക് മാറ്റണമെന്നാണ് ജയില്‍ നിയമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+