കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കുലംകുത്തി' പാലായിൽ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍: നഗസഭയിലെ കയ്യാങ്കളി വ്യക്തിപരമെന്ന് ജോസ് കെ മാണി

Google Oneindia Malayalam News

കോട്ടയം: പാലായിൽ കഴിഞ്ഞ ദിവസമുണ്ടായ സിപിഎം- കേരള കോൺഗ്രസ് പ്രവർത്തകർക്കിടയിലെ തമ്മിലടിയിൽ പ്രതികരണവുമായി ജോസ് കെ മാണി. പാർട്ടി പ്രവർത്തകർ തമ്മിൽ വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലാണ് അടിയുണ്ടായതെന്നും ഇതൊന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുള്ളത്. കേരള കോൺഗ്രസിന് സിപിഐഎമ്മുമായി യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

രാജസ്ഥാനില്‍ ആ പരീക്ഷണം സക്‌സസ്, കേരളത്തിലും നടക്കും, കോണ്‍ഗ്രസ് തന്ത്രം പറഞ്ഞ് സച്ചിന്‍ പൈലറ്റ്രാജസ്ഥാനില്‍ ആ പരീക്ഷണം സക്‌സസ്, കേരളത്തിലും നടക്കും, കോണ്‍ഗ്രസ് തന്ത്രം പറഞ്ഞ് സച്ചിന്‍ പൈലറ്റ്

 കുലം കുത്തിയോ?

കുലം കുത്തിയോ?

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലായിൽ സിപിഎം- കേരള കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ പ്രശ്നത്തിന് പിന്നാലെ പാലായില്‍ ജോസ് കെ മാണിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യുഡിഎഫ് വിട്ട് എൽഡിഫിലെത്തിയ ജോസ് കെ മാണി കുലം കുത്തിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ ഇക്കാര്യം ഓര്‍ക്കണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്തു.

 എതിർപ്പ് രൂക്ഷം

എതിർപ്പ് രൂക്ഷം

പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവ് സിപിഐഎം ഫോറത്തിന്റെ പേരിലാണ് ജോസ് കെ മാണിക്കെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി എൽഡിഎഫിലേക്കെത്തിയ ജോസ് കെ മാണി വിഭാഗത്തിന് മുന്നണിക്കുള്ളിലും മികച്ച പരിഗണന തന്നെയാണ് ലഭിച്ചത്. സീറ്റ് വിഭജനത്തിലും കാര്യമായി പരിഗണിക്കപ്പെട്ടിരുന്നു.

Recommended Video

cmsvideo
#KLElection2021 പാലാ നഗരസഭയിലെ കയ്യാങ്കളി: എൽഡിഎഫ് ഒറ്റക്കെട്ടാണെന്ന് ജോസ് കെ. മാണി
 കയ്യാങ്കളിയും വാക്കേറ്റവും

കയ്യാങ്കളിയും വാക്കേറ്റവും


കഴിഞ്ഞ ദിവസം നഗര സഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോഴാണ് തർക്കം ഉടലെടുത്തത്. നഗരസഭയിൽ നേരത്തെയുണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം സിപിഐഎമ്മിന്റെ ബിനു പുളിക്കകണ്ടം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലംപറമ്പിലാണ് ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയത്. ഇരുവരും തമ്മില്‍ ആദ്യം വാക്കേറ്റവും പിന്നീട് കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.

 ഇരുവരും ആശുപത്രിയിൽ

ഇരുവരും ആശുപത്രിയിൽ

ആദ്യം ബൈജുവാണ് ബിനുവിനെ തള്ളിയിട്ടത്. ഇതിന് ശേഷം പിറകിലൂടെയെത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ ബിനുവും തിരിച്ചടിച്ചു. സംഭവം കയ്യാങ്കളിയിലേക്ക് എത്തിയതോടെ സിപിഎമ്മിലെയും കേരള കോൺഗ്രസിലെയും കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് വെല്ലുവിളിക്കുകയും ഭീഷണികളും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെ, കൗണ്‍സില്‍ പിരിച്ചുവിടുകയാണെന്ന് ചെയര്‍മാന്‍ അറിയിക്കുകയും ചെയ്തുു. ഇതോടെ എല്ലാവരും പിരിഞ്ഞുപോവുകയായിരുന്നു. ഇതിനിടെ ബിനു പുറകിലൂടെയെത്തി ബൈജുവിനെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

 ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

ജോസ് കെ മാണി യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് കൂറുമാറിയെത്തിയതിന് പിന്നാലെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പാലാനഗരസഭയുടെ ഭരണം ലഭിക്കുന്നത്. വർഷങ്ങളൾക്ക് ശേഷമാണ് എൽഡിഎഫിന് ഇവിടെ അധികാരത്തിലെത്തുന്നത്. ഇതോടെ കേരള കോണ്‍ഗ്രസ് എം- സിപിഎം സഖ്യത്തിന്റെ കയ്യിലാണ് പാലാ നഗരസഭ. സഖ്യകക്ഷികളാണെങ്കിലും പല കാര്യങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.

പര്‍നീതി ചോപ്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Jose K Mani about clash in Pala Municipality, poster against him in Pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X