പാലാ ബിഷപ്പിനെ കാണാനെത്തി ജോസും റോഷിയും അടങ്ങുന്ന നേതാക്കള്‍, സമവായ നീക്കത്തിന് ശ്രമം
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സമവായ ശ്രമത്തിന് സര്‍ക്കാര്‍ ശ്രമം. കേരള കോണ്‍ഗ്രസ് നേതാക്കള്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനുമാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച്ച നടത്തി. കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരും ബിഷപ്പുമായുള്ള കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്നു. വൈകീട്ടോടെയാണ് ഇവര്‍ ബിഷപ്പ് ഹൗസിലെത്തിയത്. വേളാങ്കണ്ണിയില്‍ നിന്ന് വന്ന ശേഷം രണ്ടാം തവണ ജോസ് കെ മാണി ബിഷപ്പിനെ കാണുന്നത്. സര്‍ക്കാരിന്റെ സമവായ നീക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം എന്നാണ് സൂചന.
നാര്‍ക്കോട്ടിക് ജിഹാദ് വിഷയം വിവാദമായ പശ്ചാത്തലത്തില്‍ എങ്ങനെയെങ്കിലും അത് ഒത്തുതീര്‍ക്കുകയാണഅ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നേരത്തെ മന്ത്രിമാരായ വിഎന്‍ വാസവന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കം ബിഷപ്പിനെ കാണാനെത്തിയിരുന്നു. അതേസമയം മുസ്ലീം സംഘടനകള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. മധ്യസ്ഥ ചര്‍ച്ചയല്ല ബിഷപ്പ് പ്രസ്താവന തിരുത്തുകയാണ് വേണ്ടതെന്ന നിലപാടിലാണ് സംഘടനകള്‍. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്ത് നോവിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് സമസ്ത പ്രസിഡന്റ ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു.
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്‍ മേലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് നേരത്തെ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ മതസൗഹാദര്‍ അന്തരീക്ഷത്തിന് ഇത്തരം പ്രശ്‌നങ്ങള്‍ കോട്ടം തട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ സമസ്തയും രംഗത്തെത്തിയിട്ടുണ്ട്. വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായി പോയി സര്‍ക്കാരിന്റെ പ്രതികരണമെന്നാണ് സമസ്തയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഘടക കക്ഷികളെയും മന്ത്രിമാരെയും ഉപയോഗിച്ചത് സമവായത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ പാലാ ബിഷപ്പ് മാപ്പുപറയുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്
ലൗ ജിഹാദ് ഇസ്ലാമില്‍ ഇല്ലെന്നാണ് കാന്തപുരം പറഞ്ഞത്. മുസ്ലീം സമുദായം ഭീകരതയ്ക്ക് കൂട്ട് നിന്നിട്ടില്ല. പാലാ ബിഷപ്പ് തെറ്റായ പരാമര്‍ശം പിന്‍വലിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് അറിയില്ലെന്നുമാണ് കാന്തപുരം പറഞ്ഞത്. അതേസമയം ഒരു വിഭാഗത്തിന് വേദനയുണ്ടാക്കുന്ന സമീപനമാണ് മന്ത്രി വാസവനില്‍ നിന്നുണ്ടായതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. സര്‍ക്കാര്‍ എല്ലാവരെയും ഉള്‍ക്കൊണ്ടാണ് മുന്നോട്ട് പോകേണ്ടത്. സമുദായ നേതാക്കളുടെ പ്രസ്താവനകള്‍ മതമൈത്രി തകര്‍ക്കുന്ന തരത്തിലുള്ളതാവരുതെന്നും, ഇസ്ലാമെന്നാല്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.