നാര്‍ക്കോട്ടിക് ജിഹാദ്: പാല ബിഷപ്പിന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചു, പിന്തുണയുമായി ജോസ് കെ മാണി
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് ജോസ് കെ മാണി പറഞ്ഞു. പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാല ബിഷപ്പിന് പിന്തുണയുമായി പി സി ജോര്‍ജ്, മാണി സി കാപ്പന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോസ് കെ മാണിയും പിന്തുണ അറിയിച്ചത്. സാമൂഹ്യ തിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ടെന്നും സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണമെന്നും ജോസ് കെ മാണി പറഞ്ഞു.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍
അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബിഷപ്പിന് പിന്തുണ അറിയിച്ച് വിശ്വാസികള്‍ നടത്തിയ റാലിയില്‍ പി സി ജോര്‍ജ് ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.
കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറഞ്ഞു.
അതേസമയം, കേരളത്തില്‍ നാര്‍ക്കോട്ടിക്ക് ജിഹാദ് ശക്തമാകുന്നുണ്ടെന്ന പാലാബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. അപ്രിയ സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ജിഹാദികളും കോണ്‍?ഗ്രസ്-സിപിഎം ഉള്‍പ്പെടെയുള്ള കപടമതേതര പാര്‍ട്ടികളും ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ലൗജിഹാദിനെ പോലെ നാര്‍ക്കോട്ടിക്ക് ജിഹാദും യാഥാര്‍ത്ഥ്യമാണെന്നും അമുസ്ലിങ്ങളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കത്തില്‍ അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications