Get Updates
Get notified of breaking news, exclusive insights, and must-see stories!

ചങ്ങനാശേരിയിൽ വൻ ട്വിസ്റ്റ്; ജോസഫിനേയും കോൺഗ്രസിനേയും ഞെട്ടിച്ച് പുതിയ പൊട്ടിത്തെറി.. സീറ്റ് വിട്ടുകൊടുക്കില്ല

കോട്ടയം; ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം മുന്നണി വിട്ടതോടെ കോട്ടയത്ത് കൂടുതൽ സീറ്റുകൾ കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണ ജില്ലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചത് പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ തുടങ്ങിയ സീറ്റുകളിലായിരുന്നു. ഇതിൽ കടുത്തുരുത്തി ഒഴികെ മുഴുവൻ സീറ്റുകളും തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. അതേസമയം സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് മോഹങ്ങൾക്കെതിരെ പിജെ ജോസഫ് വിഭാഗത്തിൽ നിന്ന് കടുത്ത എതിർപ്പുകൾ ഉയർന്ന് തുടങ്ങി. അതിനിടെ ജോസഫിനേയും കോൺഗ്രസിനേയും പ്രതിസന്ധിയിലാക്കി അപ്രതീക്ഷിത പൊട്ടിത്തെറിയാണ് ചങ്ങനാശേരി മണ്ഡലത്തിൽ യുഡിഎഫിൽ ഉണ്ടായിരിക്കുന്നത്.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

ആരാകും സ്ഥാനാർത്ഥി

ആരാകും സ്ഥാനാർത്ഥി

ചങ്ങനാശേരി എംഎൽഎയായിരുന്നു സിഎഫ് തോമസിന്റെ മരണത്തോടെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആരാകും കളത്തിലിറങ്ങുകയെന്ന ചോദ്യം ശക്തമാണ്. തുടർച്ചയായി 9 വണ ചങ്ങനാശേരിയിൽ നിന്നും മത്സരിച്ച വിജയിച്ച നേതാവായിരുന്നു തോമസ്. 1980 ലായിരുന്നു മണ്ഡലത്തിലെ സിഎഫിന്റഎ ആദ്യ വിജയം.

പിജെ ജോസഫിനൊപ്പം

പിജെ ജോസഫിനൊപ്പം

പിന്നീട് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ചങ്ങനാശ്ശേരിയുടെ പ്രതിനിധി സിഎഫ് തോമസ് തന്നെയായിരുന്നു. മാണിയുടെ അടുത്ത വിശ്വസ്തനായിരുന്നു സിഎഫ് പക്ഷേ കേരള കോൺഗ്രസ് (എം) പിളർന്നതോടെ പിജെ ജോസഫിനൊപ്പമാണ് നിലയുറച്ചത്.

 വിട്ടുകൊടുക്കാനികില്ലെന്ന്

വിട്ടുകൊടുക്കാനികില്ലെന്ന്

അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലം തങ്ങൾക്ക് തന്നെ വേണമെന്ന അവകാശവാദമാണ് പിജെ ജോസഫ് വിഭാഗം ഉയർത്തുന്നത്. എന്നാൽ ശക്തമായ മത്സരത്തിന് കളമൊരുങ്ങുന്ന മണ്ഡലം ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും യുഡിഎഫിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

കോൺഗ്രസ് ഏറ്റെടുക്കണം

കോൺഗ്രസ് ഏറ്റെടുക്കണം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരള കോൺഗ്രസിലെ കെസി ജോസഫിനെതിരെ 1849 വോട്ടുകൾക്ക് മാത്രമായിരുന്നു സിഎഫിന്റെ വിജയം. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍ അയ്യായിരത്തിലേറെ വോട്ടിന്‍റെ ലീഡ് എൽഡിഎഫ് നേടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസ് തന്നെ മണ്ഡലം ഏറ്റെടുത്ത് എൽഡിഎഫിന് പ്രതിരോധം തീർക്കണമെന്നാണ് പാർട്ടിയിലെ ആവശ്യം.

കെസി ജോസഫിനെ മത്സരിപ്പിക്കാൻ

കെസി ജോസഫിനെ മത്സരിപ്പിക്കാൻ

ഇവിടെ ഇരിക്കൂർ എംഎൽഎ കൂടിയായ കെസി ജോസഫിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന്ത. 40 വര്‍ഷമായി ഇരിക്കൂറില്‍ മത്സരിക്കുന്ന കെസി ജോസഫ് ഇത്തവണ മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ജോസഫിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകരിലും അമര്‍ഷം ശക്തമാണ്.

കോൺഗ്രസിന് ക്ഷീണമാകും

കോൺഗ്രസിന് ക്ഷീണമാകും

പല തവണയായി എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും ജോസഫിനെ തന്നെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ തിരുമാനം. എന്നാൽ ജോസ് കെ മാണിയുടെ മു്നനണി മാറ്റവും കണ്ണൂരിലെ മലയോര മേഖലയിൽ ഇതുണ്ടാക്കിയ തിരിച്ചടിയും നിയമസഭ തിരഞ്ഞെടുപ്പിൽ ആവർത്തിച്ചാൽ അത് കോൺഗ്രസിന് കനത്ത ക്ഷീണമാകും.

എതിർപ്പുമായി സഹോദരൻ

എതിർപ്പുമായി സഹോദരൻ

മാത്രവുമല്ല പാർട്ടിയിൽ തന്നെ ജോസഫിനെതിരെ കാലുവാരാൻ തയ്യാറായി ചിലർ നിൽപ്പുണ്ട്. ഇതുകൂടി മുന്നിൽ കണ്ടാണ് ഇരിക്കൂറിൽ നിന്നും മാറ്റി ചങ്ങനാശേരിയിൽ ജോസഫിനെ പരിഗണിക്കുന്നത്. അതേസമയം കെസി ജോസഫിനെ മത്സരിക്കാമെന്ന കോൺഗ്രസിന്റെ മോഹം നടക്കില്ലെന്ന് വ്യക്തമാക്കുകയാണ് സി എഫ് തോമസിന്‍റെ സഹോദരൻ.

താൻ മത്സരിക്കുമെന്ന്

താൻ മത്സരിക്കുമെന്ന്

മണ്ഡലത്തില്‍ ഇക്കുറി താനാകും മത്സരിക്കുകയെന്നും സാജൻ ഫ്രാൻസിസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സാജന്റെ പ്രതികരണം. അതേസമയം സിഎഫ് തോമസിന്റെ മകളും സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നുണഅടെന്നാണ് വിവരം. ഇതോടെ ചങ്ങനാശേരി യുഡിഎഫിന് കടുത്ത തലവേദനായണ് ഉണ്ടാക്കിയിരിക്കുന്നത്.

യുഡിഎഫിന് തലവേദന

യുഡിഎഫിന് തലവേദന

ഒരു വശത്ത് സാജനും മറുവശത്ത് ജോസഫും മറ്റൊരു വശത്ത് സിഎഫിന്റെ മകളും വന്നാൽ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ടി വരും. ജോസഫ് വിഭാഗവും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടി വരും അതിനിടെ എൽഡിഎഫിൽ ചങ്ങനാശേരി സീറ്റിനായി സിപിഐ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കാഞ്ഞിരപ്പള്ളി പകരം

കാഞ്ഞിരപ്പള്ളി പകരം

സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റിനായി ജോസ് കെ മാണി വിഭാഗം ആവശ്യം ഉയർത്തിയിട്ടുണ്ട്. ഇത് വിട്ടുകൊടുക്കാൻ സിപിഐ ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ നിലപാടിൽ മയം വരുത്തിയിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാമെന്നും പകരം ചങ്ങനാശേരി വേണമെന്നുമാണ് സിപിഐ പറയുന്നത്.

Recommended Video

cmsvideo
    Jacob Thomas will be BJP candidate in coming election
    എൽഡിഎഫിലും പ്രതിസന്ധി

    എൽഡിഎഫിലും പ്രതിസന്ധി

    എന്നാൽ കേരള കോൺഗ്രസിന്റെ കുത്തക സീറ്റായ ചങ്ങനാശേരി വിട്ടുകൊടുക്കാൻ ജോസ് വിഭാഗം തയ്യാറായേക്കില്ല. ഇതോടെ മണ്ഡലത്തിൽ യുഡിഎഫിന് സമാനമായ പ്രതിസന്ധി എൽഡിഎഫിലും ഉണ്ടായേക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+