Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂഞ്ഞാറില്‍ പിസി ജോര്‍ജ് വീഴും? അക്കാര്യം വര്‍ക്കായെന്ന് കോണ്‍ഗ്രസ്, കോട്ടയത്ത് എട്ട് ഉറപ്പ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോട്ടയത്ത് നേടുമെന്ന് കോണ്‍ഗ്രസ്. അതിനുള്ള തന്ത്രം ഉമ്മന്‍ ചാണ്ടി കോട്ടയത്ത് ഒരുക്കിയിട്ടുണ്ടെന്ന് നേതാക്കളും പറയുന്നു. ജോസ് കെ മാണിക്ക് പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളെ എല്‍ഡിഎഫിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. പാലായില്‍ പോലും ജോസ് സേഫല്ലെന്നാണ് കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

പൂഞ്ഞാറില്‍ പിസി വീഴും

പൂഞ്ഞാറില്‍ പിസി വീഴും

പൂഞ്ഞാറില്‍ ഇത്തവണ അനുകൂല ഘടകങ്ങള്‍ ഒരുപാട് ഉണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. ഒന്ന് മുസ്ലീം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതാണ്. പിസി ജോര്‍ജിന്റെ സംസാരത്തില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. ഈരാറ്റുപ്പേട്ടയില്‍ നിന്ന് വലിയ തോതില്‍ ജോര്‍ജിന് വോട്ട് ചോരും. വിചാരിച്ച പോലെ സഭാ വോട്ടുകളും ജോര്‍ജിനെ തേടിയെത്തില്ല. ഇതാണ് കോണ്‍ഗ്രസിനുള്ള പ്രതീക്ഷ. ഇത്തവണ കൈപ്പത്തി ചിഹ്നത്തിലാണ് കോണ്‍ഗ്രസ് പൂഞ്ഞാറില്‍ മത്സരിച്ചത്. പ്രവര്‍ത്തകര്‍ ആവേശത്തോടെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ടുണ്ട്.

എട്ട് സീറ്റ് കൂടെ പോരും

എട്ട് സീറ്റ് കൂടെ പോരും

കോട്ടയത്ത് എട്ട് സീറ്റ് യുഡിഎഫിന് കിട്ടുമെന്നാണ് യുഡിഎഫ് ഉറപ്പിച്ച് പറയുന്നത്. നഷ്ടമാകുമെന്ന് പറയുന്നത് വൈക്കമാണ്. ഈ സീറ്റ് കിട്ടില്ലെന്ന് ഉറപ്പാണ്. പക്ഷേ ശക്തമായ മത്സരം വൈക്കത് നടത്തിയെന്നും കോണ്‍ഗ്രസ് പറയുന്നു. ഇത് മൊത്തത്തിലുള്ള ഫലത്തില്‍ പ്രതിഫലിക്കുമെന്ന് കോണ്‍ഗ്രസ് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റുമാനൂര്‍ അടക്കമുള്ള സീറ്റുകളാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്. പ്രചാരണവും അതോടൊപ്പം കോണ്‍ഗ്രസിന്റെ ഏകോപനവും ഇത്തവണത്തില്‍ നേട്ടത്തിന് സഹായകരമാണ്.

ഉമ്മന്‍ ചാണ്ടി ഫാക്ടര്‍

ഉമ്മന്‍ ചാണ്ടി ഫാക്ടര്‍

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കുന്നു എന്നത് മാത്രമല്ല, കോട്ടയത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. കൃത്യമായ വിവരങ്ങളും വിശകലനവും നടത്തി ഏറ്റവും മികച്ച നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ വരവ് എ ഗ്രൂപ്പ് ക്യാമ്പില്‍ വലിയ ഇംപാക്ട് ഉണ്ടാക്കി. തദ്ദേശത്തില്‍ അടക്കം നിശബ്ദരായ എ ഗ്രൂപ്പ് ക്രിസ്ത്യന്‍ സഭകളിലും പള്ളികളിലും വളരെ സജീവമായി നിന്നിരുന്നു. ഓശാന ഞായറില്‍ വളരെ സജീവമായി കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിലുണ്ടായിരുന്നു.

രാഹുല്‍ തരംഗം

രാഹുല്‍ തരംഗം

രാഹുല്‍ ഗാന്ധി കോട്ടയത്തെ ഇളക്കിമറിച്ചെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കാരണവും രാഹുല്‍ തന്നെയാണ്. ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ വെച്ചിരുന്ന ബിജെപിയെ തടഞ്ഞുനിര്‍ത്താന്‍ രാഹുലിന്റെ വരവോടെ സാധിച്ചിട്ടുണ്ട്. കോട്ടയത്ത് സഭാ വിശ്വാസികള്‍ ശക്തമായി രാഹുലില്‍ വിശ്വസിക്കുന്നുണ്ട്. ഇടുക്കിയിലും ഇത് പ്രകടമാകും. ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ നടക്കുന്ന ഏറ്റുമാനൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ ഫലം മാറ്റിമറച്ചത് രാഹുലാണെന്ന കോണ്‍ഗ്രസ് റിപ്പോര്‍ട്ടിലുണ്ട്.

ജോസ് പൊളിയും

ജോസ് പൊളിയും

ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടെങ്കിലും അവര്‍ക്ക് നേട്ടമുണ്ടാക്കില്ല. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്നണി മാറ്റം ബോധ്യപ്പെടുത്താന്‍ ഇതുവരെ പറ്റിയില്ല. പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ യുഡിഎപിന് അനുകൂലമായി കേരള കോണ്‍ഗ്രസ് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വലിയൊരു ശതമാനം വോട്ട് തന്നെ ലഭിച്ചെന്നാണ് വിലയിരുത്തല്‍. ഇത് പാലായില്‍ ജോസ് വീഴുമെന്ന സൂചനയാണ് നല്‍കുന്നത്.

കൈപ്പത്തി ചിഹ്നം

കൈപ്പത്തി ചിഹ്നം

കൈപത്തി ചിഹ്നത്തില്‍ പൂഞ്ഞാറിനെ കൂടാതെ കാഞ്ഞിരപ്പള്ളിയിലും മത്സരിച്ചത് വലിയ നേട്ടമായി മാറും. കോട്ടയത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാകാനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പും പറയുന്നു. ലോക്‌സഭയില്‍ വൈക്കത്ത് മാത്രമാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം നേടാനായത്. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നിവ താഴേ തട്ടിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ടെന്ന് കോട്ടയം ഡിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടിടത്ത് എതിരാളിയില്ല

രണ്ടിടത്ത് എതിരാളിയില്ല

ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ യാതൊരു എതിരും ഉണ്ടായില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വലിയ വിജയം നേടും. കോട്ടയത്ത് ജോസ് കെ മാണി വിരുദ്ധ വികാരമുണ്ടായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പാലായില്‍ ജോസ് വീഴാന്‍ കാരണം അതാവും. മാണിയെ വീഴ്ത്തിയവരുടെ കൂട്ടത്തിലേക്ക് ജോസ് പോയെന്ന പ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ ഇതാണെങ്കില്‍ ആറിടത്ത് കോണ്‍ഗ്രസ് കുറച്ച് പിന്നിലാണെന്ന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+