Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസ് വന്നത് കൊണ്ട് ആ വോട്ട് കിട്ടില്ല, സിപിഎമ്മിന്റെ പ്രവര്‍ത്തനം ഇനി അതിന് മാത്രം, പ്ലാന്‍ ബി വരും!

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്ത്രം മാറ്റി സിപിഎം. ജോസ് കെ മാണി മാത്രം വിശ്വസിച്ച് ആ വിഭാഗത്തിന്റെ വോട്ടുകള്‍ ഉറപ്പിക്കാനാവില്ലെന്ന് സിപിഎം വിലയിരുത്തല്‍. ജോസ് കെ മാണി ആവശ്യപ്പെട്ട 15 സീറ്റ് അതുകൊണ്ട് തന്നെ കൊടുക്കുമോ എന്നും വ്യക്തമല്ല. ക്രിസ്ത്യന്‍ വോട്ടുകളിലാണ് ഇത്തവണ സിപിഎം ശ്രദ്ധിക്കുന്നത്. പ്ലാന്‍ ബി ഇതിനായി തയ്യാറാക്കും. സോഷ്യല്‍ എഞ്ചിനീയറിംഗാണ് പ്ലാന്‍ ചെയ്യുന്ന തന്ത്രങ്ങളിലൊന്ന്.

ജോസിനെ മാത്രം വിശ്വസിക്കണ്ട

ജോസിനെ മാത്രം വിശ്വസിക്കണ്ട

ജോസിന്റെ കേരള കോണ്‍ഗ്രസ് വന്നെങ്കില്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടുമോ എന്ന കാര്യത്തില്‍ സിപിഎം സംശയത്തിലാണ്. മതന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കിയാലും, അത് വോട്ടെടുപ്പില്‍ ചാഞ്ചാടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ വോട്ടിനായി രംഗത്തുണ്ട്. അതുകൊണ്ട് ന്യൂനപക്ഷ വോട്ട് ഇത്തവണ ഭിന്നിക്കാനും സാധ്യത ഏറെയാണ്.

ക്രിസ്ത്യന്‍ വിഭാഗത്തെ വിശ്വസിക്കണ്ട

ക്രിസ്ത്യന്‍ വിഭാഗത്തെ വിശ്വസിക്കണ്ട

ജോസ് വന്നത് കൊണ്ട് മാത്രം ക്രിസ്ത്യന്‍ വോട്ട് ഉറപ്പിക്കേണ്ടെന്നാണ് സിപിഎം പറയുന്നത്. ഇത് മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നിര്‍ദേശമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വരവ് ഗുണം ചെയ്തിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ വോട്ട് വര്‍ധന ശക്തമായിരുന്നു. ഇത് ശുഭസൂചനയാണ്. ഈ വിഭാഗങ്ങള്‍ പക്ഷേ സ്ഥിരം വോട്ടുബാങ്കായി മാറുമെന്ന് കരുതാനാവില്ല. കോണ്‍ഗ്രസ് ഇവരുടെ ചാഞ്ചാട്ട മനോഭാവം മുന്നില്‍ കണ്ട് വിട്ടുവീഴ്ച്ച തയ്യാറാക്കിയേക്കുമെന്ന് സിപിഎം പറയുന്നു.

കളം മാറുന്നവരാണ്

കളം മാറുന്നവരാണ്

കേരളാ കോണ്‍ഗ്രസിനെ പൂര്‍ണമായി വിശ്വസിക്കേണ്ട എന്നാണ് സിപിഎമ്മിന്റെ നിലപാട്. തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷങ്ങളില്‍ കേന്ദ്രീകരിക്കണം എന്നാണ് സിപിഎം പറയുന്നത്. അതേസമയം സിപിഐ നേരത്തെ കെഎം മാണിയുടെ കാലത്തെ നീക്കങ്ങളും ഓര്‍മിപ്പിക്കുന്നു. മുന്നണി മാറുമെന്ന് പല തവണ മുന്നറിയിപ്പ് നല്‍കി, പിന്നീട് യുഡിഎഫിലേക്ക് തന്നെ പോയ കാര്യമാണ് സിപിഐ ഓര്‍മിപ്പിക്കുന്നത്. തല്‍ക്കാലം ക്രിസ്ത്യന്‍ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കാന്‍ ജോസിനെ തന്നെ കൂട്ടുപിടിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

15 സീറ്റ്

15 സീറ്റ്

ജോസ് പക്ഷം 15 സീറ്റാണ് സിപിഎമ്മിനോട് ചോദിക്കുന്നത്. ഔദ്യോഗികമായി തുടങ്ങും മുമ്പ് സീറ്റിന്റെ കാര്യത്തില്‍ തീരുമാനമാക്കാനാണ് നീക്കം. പാലായില്‍ ജോസ് തന്നെ ഇറങ്ങുമെന്ന് കാപ്പന്‍ പോയതോടെ ഉറപ്പായി. 12 സീറ്റ് വരെയാണ് ലക്ഷ്യം. ഏറ്റുമാനൂര്‍ മാത്രമേ വിട്ടുകൊടുക്കൂ. കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാന്‍ സിപിഐ തയ്യാറായിട്ടുണ്ട്. ഏറ്റുമാനൂര്‍ നേരത്തെ യുഡിഎഫില്‍ നിന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ്. ഇത് സിപിഎമ്മിന് വിട്ടുകൊടുക്കും.

പൂഞ്ഞാര്‍ കിട്ടുമോ?

പൂഞ്ഞാര്‍ കിട്ടുമോ?

സിപിഐ ചോദിക്കുന്നത് പൂഞ്ഞാര്‍ സീറ്റാണ്. ഏറ്റുമാനൂരിന് പകരമാണിത്. എന്നാല്‍ ഇത് കിട്ടാന്‍ സാധ്യതയില്ല. കടുത്തുരുത്തി, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി സീറ്റുകളാണ് കേരളാ കോണ്‍ഗ്രസിന് ആവശ്യം. ഇത് കോട്ടയത്തെ മാത്രം ആവശ്യമാണ്. ഇടുക്കി, റാന്നി, പിറവം സീറ്റുകളിലും നോട്ടമുണ്ട്. പിറവം ഇല്ലെങ്കില്‍ പെരുമ്പാവൂര്‍ കിട്ടിയാലും മതിയെന്നാണ് നിലപാട്. പേരാവൂര്‍, ഇരിക്കൂര്‍, പേരാമ്പ്ര, തിരുവമ്പാടി സീറ്റുകളും ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. മലബാറിലും എറണാകുളത്തും എല്ലാ സീറ്റും കിട്ടില്ല

ഒത്തുതീര്‍പ്പ് ഫോര്‍മുല

ഒത്തുതീര്‍പ്പ് ഫോര്‍മുല

തൊടുപുഴ ഉള്‍പ്പെടെ വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ സിപിഎം കേരളാ കോണ്‍ഗ്രസിന് നല്‍കിയേക്കും. പാലായില്‍ ജോസ് കെ മാണി മത്സരിക്കുമ്പോള്‍ ഇടുക്കിയില്‍ റോഷി അഗസ്റ്റിന് നറുക്ക് വീഴും. കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും മത്സരിക്കും. പൂഞ്ഞാറില്‍ പിസി ജോര്‍ജിനെതിരെ സെബാസ്റ്റിയന്‍ കുളത്തിങ്കലും ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിളും കടുത്തുരുത്തിയില്‍ സഖറിയാസ് കുതിരവേലിയും മത്സരിച്ചേക്കും. ഇവരെയാണ് നിലവില്‍ പരിഗണിക്കുന്നത്. റാന്നിയില്‍ സ്റ്റീവന്‍ ജോര്‍ജും പിറവത്ത് ജില്‍സ് പെരിയപുറവും പേരാമ്പ്രയില്‍ മുഹമ്മദ് ഇഖ്ബാലിനെയുമാണ് പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+