കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഉമ്മന്‍ ചാണ്ടി ഫാക്ടര്‍, അഞ്ചിടത്ത് കളി മാറ്റും, ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും ഒപ്പം പോരും

Google Oneindia Malayalam News

കോട്ടയം: കോണ്‍ഗ്രസ് കോട്ടയത്തെ കണക്കെടുമ്പോള്‍ ഒരടി മുന്നിലെന്ന് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ വരവോടെ മാറി മറിഞ്ഞ ക്രിസ്ത്യന്‍ വോട്ടുകളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. ജോസ് കൊ മാണി ഇല്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്ന കോട്ടയത്ത് ഇത്തവണ പതിവില്ലാത്ത വിധം കോണ്‍ഗ്‌സ് നല്ല പ്രവര്‍ത്തനമാണ് കാഴ്ച്ച വെച്ചത്. അതേസമയം ഏറ്റുമാനൂര്‍ സീറ്റില്‍ അടക്കമാണ് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ളത്. കഴിഞ്ഞ തവണ കിട്ടിയ ആറ് സീറ്റ് ഇത്തവണ പക്ഷേ യുഡിഎഫ് ജില്ലയില്‍ നിന്ന് പ്രതീക്ഷയില്ല.

രണ്ടിടത്ത് ഉറപ്പ്

രണ്ടിടത്ത് ഉറപ്പ്

കോണ്‍ഗ്രസ് രണ്ടിടത്ത് വിജയിക്കുമെന്ന് ഉറപ്പുണ്ട്. പുതുപള്ളയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മണ്ഡലം പിടിക്കുമെന്ന് ഉറപ്പാണ്. ബാക്കി ഒമ്പതിടത്ത് മത്സരം ടൈറ്റാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ ജയിക്കുമെങ്കില്‍ അത് എളുപ്പമാകില്ലെന്നാണ് മണ്ഡലത്തില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ജോസ് കെ മാണി പോയത് ക്ഷീണമാകുമെങ്കിലും കോട്ടയത്താകെ ഒരു തരംഗമുണ്ടാക്കാന്‍ ഇടതിന് സാധിച്ചിട്ടില്ല. അഞ്ച് സീറ്റ് വരെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടുമെന്നാണ് സൂചന.

മുന്‍തൂക്കം ഇങ്ങനെ

മുന്‍തൂക്കം ഇങ്ങനെ

കടുത്തുരുത്തിയില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ട്. മോന്‍സ് ജോസഫിന് നേരിയ മുന്‍തൂക്കം ഇവിടുണ്ട്. അവസാന നിമിഷം മാറാനും സാധ്യതയുണ്ട്. സ്റ്റീഫന്‍ ജോര്‍ജ് ഇളക്കി മറിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. 42256 വോട്ടെന്ന മോന്‍സിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇത്തവണ ആയിരത്തില്‍ താഴെയെത്തിയാലും അദ്ഭുതപ്പെടാനില്ല. കേരള കോണ്‍ഗ്രസിന്റെ മികവില്‍ കോട്ടയത്ത് സംഘടനാ ശക്തി കൂടി സിപിഎം ശക്തിപ്പെടുത്തിയിരുന്നു. അതിന്റെ പ്രതിഫലനം കടുത്തുരുത്തിയിലും കാണാം

ഉമ്മന്‍ ചാണ്ടി ഫാക്ടര്‍

ഉമ്മന്‍ ചാണ്ടി ഫാക്ടര്‍

ഉമ്മന്‍ ചാണ്ടിക്കാണ് കോട്ടയത്തിന്റെ ചുമതല. കോണ്‍ഗ്രസ് തദ്ദേശത്തില്‍ ദുര്‍ബലമാവാന്‍ കാരണം ഉമ്മന്‍ ചാണ്ടിയുടെ അഭാവമായിരുന്നു. പുതുപ്പള്ളിയില്‍ വരെ ഇതിന്റെ ഇഫക്ടുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി വന്നതോടെ കോണ്‍ഗ്രസ് ഓരോ ഇടത്തും ഇറങ്ങി കളിച്ചു. സ്ഥാനാര്‍ത്ഥികളെ അറിയാത്ത ആരും കോട്ടയത്തില്ലായിരുന്നു. ഓശാന ഞായറില്‍ തന്ത്രപരമായി ഉമ്മന്‍ ചാണ്ടി ജില്ലയിലെ ഓരോ നേതാക്കളെയും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചിരുന്നു. ക്രിസ്ത്യന്‍ വോട്ട് മറിയാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. സഭാ വോട്ടുകള്‍ ഏകീകരിച്ചത് ഉമ്മന്‍ ചാണ്ടി യാക്കോബായ, കത്തോലിക്കാ സഭകളുമായെല്ലാം നടത്തിയ ചര്‍ച്ചകളാണ്.

ആ ഗെയിം വര്‍ക്കായി

ആ ഗെയിം വര്‍ക്കായി

ഉമ്മന്‍ ചാണ്ടി കേരളത്തില്‍ സമുദായ വോട്ട് ചേര്‍ത്തുള്ള സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ആശാനാണെന്ന് പ്രകടമായതായിരുന്നു എന്‍എസ്എസിന്റെ മാറ്റം. കൃത്യമായി ആ വികാരം കോണ്‍ഗ്രസിന് അനുകൂലമായി മാറിയിട്ടുണ്ട്. എന്‍എസ്എസ് വോട്ട് ഉറപ്പിച്ച കോട്ടയത്ത് തിരുവഞ്ചൂര്‍ ഇതോടെ സേഫാവുകയും ചെയ്തു. പുതുപ്പള്ളിയില്‍ യാക്കോബായ വോട്ടുകള്‍ ചോരില്ലെന്നും ഉറപ്പിച്ചു. ജോസ് ഇടതുപക്ഷത്തേക്ക് പോയതില്‍ കത്തോലിക്കാ സഭ ഒഴിച്ചുള്ളവര്‍ക്ക് ചെറിയ തോതില്‍ അതൃപ്തിയുണ്ട്. അത് ഇതോടെ കോണ്‍ഗ്രസ് നേടുമെന്ന് ഉറപ്പായി.

രാഹുലിന്റെ ഗെയിം

രാഹുലിന്റെ ഗെയിം

രാഹുലിനെ കൃത്യമായി ഉപയോഗിക്കാനായതും മറ്റൊരു നേട്ടമാണ്. അതിനും ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലുണ്ടായിരുന്നു. ക്രിസ്തീയ സഭകള്‍ക്കിടയില്‍ രാഹുലിനുള്ള ക്ലീന്‍ ഇമേജാണ് രാഹുല്‍ മുതലെടുത്തത്. ഇടുക്കിയില്‍ ഫാദറില്‍ നിന്ന് കുരുത്തോല ഏറ്റുവാങ്ങിയതുമെല്ലാം പരമാവധി സഭാ മേഖലകളില്‍ പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ ഇതൊരു തരംഗത്തിന് തന്നെ വഴിവെക്കും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ ചാണ്ടിയെ ബഹുഭൂരിപക്ഷം നേതാക്കളും മുഖ്യമന്ത്രിയായി ഉയര്‍ത്തി കാണിക്കാനാണ് സാധ്യത.

കടുപ്പം ഇവിടെ

കടുപ്പം ഇവിടെ

വൈക്കവും ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയുമെല്ലാം എന്‍എസ്എസിന്റെയും സഭയുടെയുമെല്ലാം രോഷം ഇടതിന് നേരിടേണ്ടി വരും. ജോസാണ് ഇവരെ തല്‍ക്കാലം ഒന്നിപ്പിക്കുന്ന ഘടകം. ഏറ്റുമാനൂരില്‍ യുഡിഎഫ് ജയിച്ചേക്കാന്‍ സാധ്യതയുണ്ട്. പക്ഷേ വാസവന്‍ കൊണ്ട് മത്സരം ത്രില്ലറിലാണ്. ലതികാ സുഭാഷ് പിടിക്കുന്ന ഓരോ വോട്ടും കോണ്‍ഗ്രസിന് തോല്‍വി ഉറപ്പിക്കും. പാലായിലും അവസാന നിമിഷം മത്സരം ടൈറ്റാണ്. ജോസിന്റെ ലൗ ജിഹാദ് വിവാദവും, പാലാ നഗരസഭയിലെ കൈയ്യാങ്കളിയും ഇടതിന് വലിയ വെല്ലുവിളിയാണ് കോട്ടയത്ത്. അത് ഏറ്റുമാനൂരും പ്രതിഫലിക്കാനാണ് സാധ്യത.

കാഞ്ഞിരപ്പള്ളി വേണം

കാഞ്ഞിരപ്പള്ളി വേണം

കാഞ്ഞിരപ്പള്ളിയിലാണ് പോരാട്ടം ത്രില്ലര്‍ സിനിമയ്ക്ക് സമാനമായി മാറിയിരിക്കുന്നത്. ജോസഫ് വാഴയ്ക്കനെ പരാജയപ്പെടുത്തേണ്ടത് ജോസിന് അഭിമാന പ്രശ്‌നമാണ്. ഡോ എന്‍ ജയരാജ് ഒരുപടി മുന്നിലാണ്. അല്‍ഫോണ്‍സ് കണ്ണന്താനവും മോശമല്ല. പൂഞ്ഞാറില്‍ ഇടതുമുന്നണിക്ക് അനുകൂല സാധ്യത ഇത്തവണയുണ്ട്. ചങ്ങനാശ്ശേരിയും കടുത്തുരുത്തിയിലും കോണ്‍ഗ്രസ് ഇത്തവണ തേരോട്ടം നടത്തുമെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. വൈക്കത്ത് പക്ഷേ വലിയ അട്ടിമറിക്ക് സാധ്യതയില്ല. പക്ഷേ ഇത്രയൊക്കെയാണെങ്കിലും ഇടത് പക്ഷത്തിന് കോട്ടയത്ത് എന്ത് കിട്ടിയാലും നേട്ടമാണ്. പക്ഷേ കോണ്‍ഗ്രസിന് നഷ്ടമാകുന്നതെന്തും ഭരണസാധ്യത ഇല്ലാതാക്കും.

English summary
kerala assembly election 2021: kottayam set for a thriller fight, oommen chandy a plus point
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X