പൂഞ്ഞാറിലെ ഹൈന്ദവരും സഭകളും എനിക്ക് അനുകൂലം; ബിജെപി പിന്തുണയുണ്ടെന്നും പിസി ജോര്‍ജ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുകയാണ്. വോട്ടെടുപ്പിന് ഇനി മൂന്നാഴ്ചയേയുള്ളൂ. ഇടതുപക്ഷം ഏറെകുറെ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് കളത്തിലിറങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസും ബിജെപിയും അധികം വൈകാതെ സജീവമാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഈ ഘട്ടത്തില്‍ കേരളം ഏറെ കൗതുകത്തോടെ നോക്കി കാണുന്ന മല്‍സരമാണ് പൂഞ്ഞാറിലേത്.
പ്രബല മുന്നണികള്‍ക്കെതിരെ രാഷ്ട്രീയത്തിലെ ഒറ്റയാനായ പിസി ജോര്‍ജ് മല്‍സരിക്കുന്ന മണ്ഡലം. ബിഡിജെഎസ് സ്ഥാനാര്‍ഥി മല്‍സരിക്കാന്‍ ഇറങ്ങവെ പിസി ജോര്‍ജ് പറയുന്നത് ബിജെപിയുടെ പിന്തുണ തനിക്കാണ് എന്നാണ്. അതെങ്ങനെ? വിശദീകരിക്കാം.....
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

2016ലെ ജയം ഇങ്ങനെ
യുഡിഎഫിനൊപ്പവും എല്‍ഡിഎഫിനൊപ്പനും നിന്ന് ചരിത്രമുള്ള പിസി ജോര്‍ജ് 2016ല്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയിരുന്നു. അന്ന് എസ്ഡിപിഐയുടെയും മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാരുടെയും പിന്തുണ ഉറപ്പിച്ചാണ് പൂഞ്ഞാറില്‍ പിസി ജോര്‍ജ് മികച്ച വിജയം നേടിയത്. ഇത്തവണ കാര്യങ്ങള്‍ അടിമുടി മാറി.

അടവ് മാറ്റി
പിസി ജോര്‍ജ് നടത്തിയ ചില പരാമര്‍ശങ്ങള്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെ മുസ്ലിങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പിസി ജോര്‍ജിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ചില മുസ്ലിം കേന്ദ്രങ്ങളില്‍ നിന്നുണ്ടായി. ഈ സാഹചര്യത്തില്‍ പിസി ജോര്‍ജ് അടവ് ഒന്നു മാറ്റി.

ഹിന്ദു-ക്രൈസ്തവ പിന്തുണ
ഇത്തവണ ഹിന്ദു വോട്ടുകളും ബിജെപി പിന്തുണയും ഉറപ്പിക്കാനാണ് പിസി ജോര്‍ജ് തുടക്കം മുതല്‍ ശ്രമിച്ചത്. ബിജെപി തന്നെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് പിസി ജോര്‍ജ് പറയുന്നു. കൂടാതെ ക്രൈസ്തവ സഭകളുടെ പിന്തുണയും തനിക്കുണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു.

ബിജെപി വോട്ടുകള്‍ ബിഡിജെഎസിന് കിട്ടില്ല
ബിജെപി പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്നില്ല. പകരം എന്‍ഡിഎയ്ക്ക് വേണ്ടി പൂഞ്ഞാറില്‍ കളത്തിലിറങ്ങുന്നത്. ബിഡിജെഎസ് ആണ്. ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് ബിജെപിയുടെ പിന്തുണയില്ല എന്നാണ് പിസി ജോര്‍ജ് മാതൃഭൂമിയോട് പറഞ്ഞത്. ബിഡിജെഎസ് സ്ഥാനാര്‍ഥി അയോഗ്യനാകാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മല്‍സരിക്കാന്‍ സാധിക്കില്ല
ബിഡിജെഎസ് കളത്തിലിറക്കാന്‍ പോകുന്ന വ്യക്തി അധ്യാപകനാണ്. അദ്ദേഹത്തിന് സ്ഥാനാര്‍ഥിയാകുന്നതിന് ഹൈക്കോടതി വിധി തടസമാണ്. ഒന്നുകില്‍ ജോലി രാജിവച്ച് മല്‍സരിക്കേണ്ടി വരുമെന്നും പിസി ജോര്‍ജ് പറയുന്നു. ശബരിമല സമരത്തില്‍ മുന്നില്‍ നിന്ന തന്നെ ബിജെപി അനുകൂലിക്കുമെന്നും പിസി ജോര്‍ജ് കരുതുന്നു.

പ്രചാരണം ഇങ്ങനെ
അമ്പലങ്ങളുടെയും ക്രൈസ്തവ സഭകളുടെും കമ്മിറ്റികളെയും മത ശ്രേഷ്ഠന്‍മാരെയും കാണുന്ന തിരക്കിലാണ് പിസി ജോര്‍ജ്. മകന്‍ ഷോണ്‍ ജോര്‍ജ് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമാണ്. അദ്ദേഹത്തിന്റെ ഭാര്യ പാര്‍വതിയെ രാഷ്ട്രീത്തിലിറക്കണമെന്ന് പിസി ജോര്‍ജ് ആഗ്രഹിക്കുന്നു.

രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്
2016ല്‍ 28000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പിസി ജോര്‍ജ് ജയിച്ചത്. ഇത്തവണ പിസിയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ്. യുഡിഎഫില്‍ തിരിച്ചെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസും മുസ്ലിം ലീഗുമാണ് തടസം നിന്നത് എന്ന് അദ്ദേഹം ആരോപിക്കുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെയും പിസി രംഗത്തുവന്നിരുന്നു.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications