• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലായിൽ ഒരുങ്ങുന്നത് നെയ്യാറ്റിൻകര മോഡൽ?; എൽഡിഎഫ് ക്യാമ്പിൽ കടുത്ത ആശങ്ക,യുഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെ

തിരഞ്ഞെടുപ്പ് അടുക്കവേ എൽഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ച് കൊണ്ട് മാണി സി കാപ്പനും എൻസിപിയും എൽഡിഎഫ് വിടുമോ? പാലാ മണ്ഡലത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഎം എൻസിപി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചതോടെ മുന്നണി മാറ്റത്തിനുള്ള തയ്യാറായെടുപ്പിലാണ് കാപ്പനും കൂട്ടരുമെന്നാണ് വവരം. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചർച്ചയിൽ മുന്നണി മാറ്റത്തിന് ശരദ് പവാർ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന റിപ്പോർട്ടുമുണ്ട്. അങ്ങനെയെങ്കിൽ ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതോടെ കാപ്പന്റെ മുന്നണി പ്രവേശം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

 ദേശീയ നേതൃത്വത്തെ അറിയിച്ചു

ദേശീയ നേതൃത്വത്തെ അറിയിച്ചു

പാലാ സീറ്റ് കിട്ടാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് മാണി സി കാപ്പൻ.സിറ്റിംഗ് സീറ്റ് നൽകാത്ത സിപിഎം നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നാണ് എൻസിപി വ്യക്തമാക്കുന്നത്. മുന്നണി മാറ്റത്തിന് സന്നദ്ധമാണെന്ന് സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം ഒരു സീറ്റിന്റെ പേരിൽ മുന്നണി വിടേണ്ടതില്ലെന്ന് ശശീന്ദ്രൻ വിഭാഗവും ചൂണ്ടിക്കാട്ടുന്നു.

തുടർഭരണം ലഭിച്ചേക്കും

തുടർഭരണം ലഭിച്ചേക്കും

സീറ്റ് മോഹം വെച്ച് യുഡിഎഫിൽ പോകുന്നത് ഗുണകരമാകില്ലെന്നാണ് ശശീന്ദ്രൻ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ എൻസിപി നേതാക്കളിൽ വലിയൊരു വിഭാഗത്തിനും ഇടതുമുന്നണിയിൽ തന്നെ തുടരുന്നതിനാണ് താത്പര്യമെന്നും പിണറായി സർക്കാരിന് തുടർഭരണ സാധ്യത ഉള്ള ഈ ഘട്ടത്തിൽ മുന്നണി വിടുന്നത് മണ്ടത്തരമാകുമെന്നും ശശീന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഉചിതമായ തിരുമാനം

ഉചിതമായ തിരുമാനം

1999 ൽ രൂപീകരിച്ചത് മുതൽ എൻസിപി കേരളത്തിൽ ഇടതുമുന്നണിയിലാണ്. പതിറ്റാണ്ടുകൾ നീണ്ട ബന്ധം ഒരു സീറ്റിന് വേണ്ടി അവസാനിപ്പിക്കുന്നത് പാർട്ടിക്കും ഗുണകരമാകില്ലെന്നും ശശീന്ദ്രൻ വിഭാഗം എൻസിപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശശീന്ദ്രന്റെ ഭാഗം കൂടി പരിഗണിച്ചതിന് ശേഷം തിരുമാനമെടുക്കുന്നതാണ് ഉചിതമെന്ന നിലയിലാണ് എൻസിപി ദേശീയ നേതൃത്വവും.

അന്ത്യശാസനം

അന്ത്യശാസനം

അതേസമയം പവാർ അംഗീകരിച്ചാലും ഇല്ലേങ്കിലും പാലാ വിട്ടുകിട്ടിയില്ലേങ്കിൽ മുന്നണി വിടും എന്ന കടുത്ത നിലപാടിൽ തന്നെയാണ് കാപ്പൻ. ഞായറാഴ്ചയോടെ തന്നെ മുന്നണി മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന അന്ത്യശാസനവും കാപ്പൻ നൽകിയിട്ടുണ്ട്. ഇതോടെ ഇടതുമുന്നണിവിട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായ ആർ ശെൽവരാജിന്റെ മാതൃക സ്വീകരിക്കുമോ കാപ്പൻ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

നെയ്യാറ്റിൻകര മോഡൽ

നെയ്യാറ്റിൻകര മോഡൽ

2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നെറ്റാറ്റിൻകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ശെൽവരാണ് സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പരേിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. തുടർന്ന് 2012 ൽ ഉപതിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി.

തീ പാറുന്ന പോരാട്ടം

തീ പാറുന്ന പോരാട്ടം

എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ ലോറൻസിനെതിരെ 6334 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ശെൽവരാജ് വിജയിച്ചത്. എന്നാൽ 2016 ലെ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയിൽ പരാജയപ്പെട്ടു. സമാന രീതിയിൽ കാപ്പൻ മത്സരിച്ചാൽ പാലായിൽ തീ പാറുന്ന പോരാട്ടത്തിനാകും വഴിയൊരുങ്ങുക.

കാപ്പന്റെ വിജയം

കാപ്പന്റെ വിജയം

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമായിരുന്നു മാണി സി കാപ്പൻ പാലായിൽ നേടിയത്. മണ്ഡലം നിലനിൽ വന്ന 1965 മുൽ മരണം വരെ കെഎം മാണിയുടെ കൈപ്പിടിയിലായുരുന്നു പാലായിൽ 2943 വോട്ടുകൾക്കായിരുന്നു കാപ്പന്റെ വിജയം. കാപ്പന് 54137 വോട്ടുകളും യുഡിഎഫ് സ്ാനാർത്ഥി ടോം പുലിക്കുന്നേലിന് 51194 വോട്ടുകളുമായിരുന്നു ലഭിച്ചത്.

ജോസ് കെ മാണി തന്നെ

ജോസ് കെ മാണി തന്നെ

യുഡിഎഫ് സ്ഥാനാർത്ഥിയായാലും പാലായിൽ വിജയിച്ച് കയറാമെന്നാണ് മാണി സി കാപ്പൻ അവകാശപ്പെടുന്നത്. കാപ്പൻ സ്ഥാനാർത്ഥിയായാൽ ഇടതുമുന്നണിയിൽ ജോസ് കെ മാണി തന്നെയാകും സ്ഥാനാർത്ഥി. നേരത്തേ റോഷി അഗസ്റ്റിൻ ഇവിടെ മത്സരിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കാപ്പനെ നേരിടാൻ ജോസ് തന്നെ വേണമെന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം.

80 ബൂത്തുകൾ

80 ബൂത്തുകൾ

പാലാ വിട്ട് മറ്റ് സുരക്ഷിത മണ്ഡലം ജോസ് തേടിയാൽ അത് യുഡിഎഫ് പ്രചരണായുധമാക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം മണ്ഡലത്തിൽ ജോസിന്റെ സ്വാധീനം കണ്ടില്ലെന്ന് വെയക്കാൻ സാധിക്കില്ലെന്ന് യുഡിഎഫ് നേതാക്കളും സമ്മതിക്കുന്നുണ്ട്. 176 ബൂത്തുകളുള്ള പാലായിൽ കോൺഗ്രസ് ജോസ് വിഭാഗത്തിന് മേൽക്കൈയുള്ള 80 ബൂത്തുകളുണ്ട്.

സിപിഎമ്മിന്റെ പ്രതീക്ഷ

സിപിഎമ്മിന്റെ പ്രതീക്ഷ

നഗരസഭയ്ക്ക് പുറത്തും തലനാട് മേഖലയിലുമാണ് സിപിഎമ്മിന് ശക്തി. ജോസ് വിഭാവും സിപിഎമ്മും ചേർന്നാൽ 100-120 ബൂത്തുകളിൽ മുന്നേറ്റം നേടാൻ സാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. അതേസമയം മണ്ഡലത്തിൽ കോൺഗ്രസിനും അത്രതന്നെ മേൽക്കൈ ഉണ്ട്.

cmsvideo
  Parvathy Thiruvothu against fake news
  ജോർജിന്റെ പിന്തുണയും

  ജോർജിന്റെ പിന്തുണയും

  മാത്രമല്ല പാലായിൽ പിസി ജോർജിന്റെ ജനപക്ഷത്തിന്റെ പിന്തുണയും യുഡിഎഫിന്റെ പ്രതീക്ഷ ഉയർത്തുന്നുമഅട്. കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചാൽ പ്രതിരോധത്തിലാക്കില്ലെന്നും പൂർണ പിന്തുണ നൽകുമെന്നുമായിരുന്നു ജോർജ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് ശേഷം വന്ന ഒരു ലക്ഷം വോട്ടുകളാകും വിധി ഇവിടെ വിധി നിർണയിക്കുക.

  പൂഞ്ഞാറിൽ തന്ത്രം മാറ്റി ജോർജ്.. ഷോൺ അല്ല താൻ തന്നെ സ്ഥാനാർത്ഥി; 35000 വോട്ടുകൾക്ക് ജയിക്കുമെന്നും പിസി

  കുഞ്ഞാലിക്കുട്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ട്, മുഖ്യമന്ത്രി അന്തക വിത്ത്, തുറന്നടിച്ച് കെഎം ഷാജി!!

  163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

  മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ

  English summary
  kerala assembly election 2021; will mani c kappan follow neyyattinkara model in pala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X