Get Updates
Get notified of breaking news, exclusive insights, and must-see stories!

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം: പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കാതലിക് ബിഷപ്പ്‌സ് കൗണ്‍സില്‍

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാടിന് പിന്തുണ നല്‍കി കേരള കാതലിക് ബിഷപ്പ്‌സ് കൗണ്‍സില്‍. കേരളത്തില്‍ ലൗ ജിഹാദും നര്‍കോട്ടിക് ജിഹാദുമുണ്ട് എന്നാണ് പാലാ ബിഷപ്പ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇത് വിവാദമാകുകയും ബിഷപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ബിഷപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്ന ആവശ്യം ശക്തമാണ്. അതിനിടെ പാലാ ബിഷപ്പിന് പിന്തുണയുമായി ഒരു കൂട്ടം വിശ്വാസികള്‍ ഇന്ന് ബിഷപ്പ് ഹൗസിലേക്ക് പ്രകടനം നടത്തി.

അതിനിടെയാണ് കെസിബിസി ബിഷപ്പിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ ചില സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്നുളള ആശങ്ക പങ്കുവെയ്ക്കുകയും അതേക്കുറിച്ചുളള മുന്നറിയിപ്പ് നല്‍കുകയുമാണ് പാലാ ബിഷപ്പ് ചെയ്തത് എന്ന് കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു.

1

'' കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങൾക്ക് നൽകുന്നില്ലെങ്കിൽ തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാർത്തകളിലൂടെ ഇത്തരം യാഥാർഥ്യങ്ങൾ വ്യക്തമാണ്. ഐസിസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജൻസികൾ നൽകിയിട്ടും, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കു മരുന്ന് കേരളത്തിൽ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടുള്ളതായി അറിവില്ല.

നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാർഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിൽ, ചില സംഘടനകൾ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയും അതേക്കുറിച്ച് യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്ത പാലാ രൂപതാ മെത്രാനായ മാർ. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യുകയാണ് യുക്തം.

തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കൾ ഉൾക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കേരളസമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികൾ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകൾ വർഗ്ഗീയ ലക്ഷ്യത്തോടെയാണെന്ന മുൻവിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങൾ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിർത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങൾ ഏറ്റെടുക്കണം. വർഗ്ഗീയ ധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവർത്തിത്വവുമാണ് കത്തോലിക്കാ സഭ ലക്ഷ്യംവയ്ക്കുന്നത്. സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയും വേണം''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+