കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് കെ മാണിയുടെ വന്‍ പ്രഖ്യാപനം; രാജ്യസഭാംഗത്വം രാജിവയ്ക്കും, നിയമസഭയിലേക്ക് മുന്നൊരുക്കം

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്നു. മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഈ ട്രെന്‍ഡ് നിലനിന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് രണ്ടാമൂഴം ഉറപ്പാണ്.

മധ്യേകേരളം ജോസ് കെ മാണി വഴി പിടിക്കാനാകുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. ഈ വേളയിലാണ് ജോസ് കെ മാണിയുടെ വന്‍ പ്രഖ്യാപനം. അദ്ദേഹം രാജ്യസഭാംഗത്വം രാജിവയ്ക്കുകയാണെന്ന് അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

 സിപിഎം കണക്കു കൂട്ടിയ പോലെ

സിപിഎം കണക്കു കൂട്ടിയ പോലെ

ജോസ് കെ മാണി വിഭാഗത്തിന്റെ സാന്നിധ്യം സിപിഎം കണക്കു കൂട്ടിയ പോലെ ഇടതുപക്ഷത്തിന് നേട്ടമായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കുത്തകയായിരുന്ന വാര്‍ഡുകളും മുന്‍സിപ്പാലിറ്റികളും വരെ എല്‍ഡിഎഫിനൊപ്പം പോന്നു. കോട്ടയം ജില്ലാ പഞ്ചായത്തും പാലായുമെല്ലാം ഉദാഹരമാണ്. ഇവിടെയാണ് അടുത്ത കളമൊരുങ്ങുന്നത്.

ആശങ്കയുമായി ഘടകകക്ഷികള്‍

ആശങ്കയുമായി ഘടകകക്ഷികള്‍

ജോസ് കെ മാണി പക്ഷത്തെ എല്‍ഡിഎഫിലെടുക്കാന്‍ മുന്‍കൈയ്യെടുത്തത് സിപിഎം ആണ്. കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് സിപിഎം ഈ തീരുമാനം എടുത്തത്. എന്നാല്‍ ഇടതുപക്ഷത്തെ ഘടക കക്ഷികളായ എന്‍സിപിക്കും സിപിഐക്കുമെല്ലാം ആശങ്ക വര്‍ധിച്ചിരിക്കുന്നു. അപ്രസക്തമാകുമോ എന്നാണ് അവരുടെ ആശങ്ക.

15 മണ്ഡലങ്ങള്‍ പിടിക്കാം

15 മണ്ഡലങ്ങള്‍ പിടിക്കാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ കൂടെ നിര്‍ത്തിയാല്‍ യുഡിഎഫ് പക്ഷത്തെ 15 മണ്ഡലങ്ങള്‍ പിടിക്കാനാകുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് സിപിഎമ്മിന്റെ നോട്ടം. ഈ നീക്കം ലക്ഷ്യം കണ്ടാല്‍ എല്‍ഡിഎഫിന് രണ്ടാമൂഴം ലഭിക്കും.

രാജ്യസഭാംഗത്വം രാജിവയ്ക്കാന്‍ ജോസ് കെ മാണി

രാജ്യസഭാംഗത്വം രാജിവയ്ക്കാന്‍ ജോസ് കെ മാണി

അനുകൂല രാഷ്ട്രീയ സാഹചര്യം ഒരുങ്ങിയിരിക്കെയാണ് രാജ്യസഭാംഗത്വം രാജിവയ്ക്കാന്‍ ജോസ് കെ മാണി തയ്യാറായിരിക്കുന്നത്. സീറ്റ് ആര്‍ക്ക് നല്‍കുമെന്ന് മുന്നണി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലേക്ക് ഇല്ലെന്നും അത്തരം വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും ജോസ് കെ മാണി പറയുന്നു.

 കൂടുതല്‍ സീറ്റുകള്‍ വേണം

കൂടുതല്‍ സീറ്റുകള്‍ വേണം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജോസ് ശക്തനാണ് എന്ന് ഇടതുമുന്നണി അറിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ കൈവശപ്പെടുത്താനും കേരള കോണ്‍ഗ്രസ് ശ്രമിക്കും. ഇവിടെയാണ് വിവാദങ്ങള്‍ക്ക് ഇട വരുന്നത്. മാണി സി കാപ്പന്‍ ഇപ്പോള്‍ തന്നെ വിമര്‍ശനവുമയി രംഗത്തുണ്ട്.

മാണി സി കാപ്പന്‍ പോര് തുടങ്ങി

മാണി സി കാപ്പന്‍ പോര് തുടങ്ങി

പാലായില്‍ ഇടതുപക്ഷം ജയിച്ചത് ജോസ് പക്ഷത്തിന്റെ മാത്രം കരുത്തില്‍ അല്ലെന്ന് മാണി സി കാപ്പന്‍ പറയുന്നു. പാലായില്‍ ഭൂരിപക്ഷം കുറഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയ ഭൂരിപക്ഷം ഇപ്പോഴില്ല എന്നും പാലായിലെ ഫലം ജോസ് കെ മാണിക്ക് അനുകൂലമല്ല എന്നും മാണി സി കാപ്പന്‍ പറയുന്നു.

15 സീറ്റുകള്‍ ചോദിക്കും

15 സീറ്റുകള്‍ ചോദിക്കും

2015ല്‍ 15 സീറ്റുകളില്‍ മല്‍സരിച്ചിരുന്നു കേരള കോണ്‍ഗ്രസ് എം. അന്ന് യുഡിഎഫിന്റെ ക്യാംപിലായിരുന്നു. അത്ര തന്നെ സീറ്റുകള്‍ ഇത്തവണയും ജോസ് പക്ഷം ആവശ്യപ്പെടും. പാലാ നഗരസഭയിലെ വിജയവും കോട്ടയത്തെയും സമീപ ജില്ലകളിലെയും കരുത്തും കാണിച്ചാണ് കൂടുതല്‍ സീറ്റുകള്‍ ജോസ് പക്ഷം അവകാശപ്പെടുക.

കാഞ്ഞിരപ്പള്ളിയിലെ കാര്യം

കാഞ്ഞിരപ്പള്ളിയിലെ കാര്യം

എന്‍സിപിയുടെ സിറ്റിങ് സീറ്റായ പാലാ മണ്ഡലം എല്‍ഡിഎഫിന് തലവേദനയാകുമെന്ന് ഉറപ്പാണ്. സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. സിപിഐ മല്‍സരിച്ചിരുന്ന കാഞ്ഞിരപ്പള്ളിയും തങ്ങള്‍ക്ക്് വേണമെന്ന് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടും. യുഡിഎഫിലാകുമ്പോള്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam
സിപിഎം തന്ത്രം എങ്ങനെ

സിപിഎം തന്ത്രം എങ്ങനെ

കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം മല്‍സരിച്ചിരുന്ന കടുത്തുരുത്തി സീറ്റും ജോസ് പക്ഷം ആവശ്യപ്പെടും. ഇതോടെ എന്‍സിപിയും സിപിഐയും സ്‌കറിയാ തോമസ് വിഭാഗവും കലാപക്കൊടി ഉയര്‍ത്തും. സിപിഎം ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം. ജോസിനെ പിണക്കാതെയുള്ള തീരുമാനമാകും വരിക എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

രാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയംരാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയം

English summary
Kerala Congress M Leader Jose K Mani will resign Rajya Sabha Membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X