കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാര്‍കോഡില്‍ കൃത്രിമം കാണിച്ച് സമ്മാനം തട്ടിയെടുത്തു; വിന്‍വിന്‍ ലോട്ടറിയുടെ ബാര്‍കോഡില്‍ നിര്‍മല്‍ ലോട്ടറി

Google Oneindia Malayalam News

കോട്ടയം: സമ്മാനത്തുക അടിച്ചെടുക്കാനായി ലോട്ടറിയുടെ ബാര്‍കോഡില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ്. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്താണ് സംഭവം. സമ്മാന തുക ലഭിക്കുന്നതിനായി ഏജന്‍സിയില്‍ എത്തിച്ച ലോട്ടറിയുടെ ബാര്‍കോഡ് പരിശോധിച്ചപ്പോള്‍ ആണ് തട്ടിപ്പ് വെളിവായത്. പൊന്‍കുന്നം ബസ് സ്റ്റാന്‍ഡിലെ ഒരു ലോട്ടറിക്കടയില്‍ 500 രൂപ വീതമുള്ള സമ്മാനത്തുകയ്ക്കായി, പൊന്‍കുന്നത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന സ്ത്രീ എത്തിച്ച മൂന്ന് വിന്‍വിന്‍ ലോട്ടറിയുടെ ബാര്‍കോഡിലാണ് കൃത്രിമം കണ്ടെത്തിയത്.

വിന്‍വിന്‍ ലോട്ടറിയുടെ ബാര്‍കോഡ് പരിശോധിച്ചപ്പോള്‍ നിര്‍മല്‍ ടിക്കറ്റ് എന്നാണ് കാണിച്ചത്. ഈ ടിക്കറ്റുമായി എത്തിയ ആള്‍ക്ക് ലോട്ടറി വില്‍പ്പനക്കാരി വിന്‍വിന്‍ ലോട്ടറിയുടെ ഫലം നോക്കി 1500 രൂപ സമ്മാനത്തുക നല്‍കുകയും ചെയ്തിരുന്നു. ഈ തുക മാറിയെടുക്കുന്നതിന് വേണ്ടിയാണ് വില്‍പനക്കാരി ബസ് സ്റ്റാന്‍ഡിലെ കടയില്‍ എത്തിയത്. ഡബ്ല്യു 693-ാം നമ്പര്‍ ലോട്ടറിയുടെ എന്‍ ജി, എന്‍ എ, എന്‍ എഫ് സീരീസുകളിലുള്ള 180034 നമ്പരിലുള്ള ടിക്കറ്റുകളായിരുന്നു ഇവ.

1

വിന്‍വിന്‍ നറുക്കെടുപ്പില്‍ ഈ നമ്പരിന് 500 രൂപ സമ്മാനം ലഭിച്ചിരുന്നു. എന്നാല്‍ വിന്‍വിന്‍ ലോട്ടറിയുടെ സീരീസ് ഇതല്ല. വിന്‍വിന്‍ സീരീസില്‍ ഡബ്ല്യു യില്‍ ആണ് തുടങ്ങുന്നത്. ഇതോടെ ടിക്കറ്റ് വ്യാജമാണെന്ന് സംശയമുയര്‍ന്നു. കംപ്യൂട്ടറില്‍ ബാര്‍കോഡ് സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ച് നോക്കിയപ്പോള്‍ വിന്‍വിന്‍ എന്നതിനുപകരം നിര്‍മല്‍ എന്നാണ് തെളിഞ്ഞത്.

മദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോമദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോ

2

11-ാം തീയതി നറുക്കെടുത്ത നിര്‍മല്‍ 302-ന്റേതാണ് ബാര്‍കോഡ് ഫലം. എന്നാല്‍ ഒറ്റനോട്ടത്തില്‍ കൃത്രിമം കണ്ടെത്താന്‍ സാധിക്കാത്ത തരത്തിലാണ് തട്ടിപ്പ്. കോട്ടയം എസ് എച്ച് മൗണ്ടിലുള്ള ഏജന്‍സിയുടെ സീലുള്ള ലോട്ടറി ടിക്കറ്റിന് വിന്‍വിന്‍ ലോട്ടറിയുടെ അതേ ഡിസൈന്‍ തന്നെയാണ് ഉള്ളത്.

ആഗ്രഹിച്ചതെന്തും നടക്കും, കൂടാതെ പ്രശസ്തിയും.. ഐശ്വര്യദേവത തൊട്ടുമുന്നില്‍; ഈ രാശിക്കാര്‍ക്കിനി നല്ലകാലംആഗ്രഹിച്ചതെന്തും നടക്കും, കൂടാതെ പ്രശസ്തിയും.. ഐശ്വര്യദേവത തൊട്ടുമുന്നില്‍; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

3

എന്നാല്‍ ഇതിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ സമ്മാനം ഇല്ല എന്ന അറിയിപ്പാണ് ലഭിച്ചത്. നേരത്തെ കൊടുങ്ങൂരിലെ ഒരു ഏജന്‍സിയിലും ഇതേ തരത്തിലുള്ള ടിക്കറ്റുകള്‍ ലഭിച്ചിരുന്നതാണ്. അന്ന് ഏജന്റ് ലോട്ടറി വകുപ്പിന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

വരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോവരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോ

4

അതേസമയം പ്രസ്തുത ലോട്ടറി പരിശോധിച്ചാലേ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാകൂ എന്നാണ് കോട്ടയം ജില്ലാ ലോട്ടറി ഓഫീസര്‍ പറയുന്നത്.. ആക്ഷേപത്തിനിടയായ ടിക്കറ്റുകള്‍ ജില്ലാ ലോട്ടറി ഓഫീസില്‍ പരിശോധിച്ചാല്‍ നിജസ്ഥിതി മനസ്സിലാക്കാനാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Kerala Lottery: Nirmal Lottery on Winwin Lottery barcode, prize was stolen by barcode tampering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X