'കൊമ്പനും അസുരനും വേണ്ട... ആനവണ്ടിയുണ്ടല്ലോ'; വിനോദയാത്രയ്ക്ക് കെ.എസ്.ആര്.ടി.സിയെ കൂട്ടുപിടിച്ച് ഒരു സ്കൂള്‍
കോട്ടയം: വടക്കാഞ്ചേരി അപകടത്തിന് പിന്നാലെ വിനോദയാത്രയ്ക്ക് കെ എസ് ആര് ടി സി തെരഞ്ഞെടുത്ത് ഒരു സ്കൂള്‍. കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആണ് പഠന വിനോദയാത്ര കെ എസ് ആര് ടി സി ബസിലേക്ക് മാറ്റിയത്.
വിളക്കുമാടം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ പഠനയാത്രയാണ് കെ എസ് ആര് ടി സി ബസിലേക്ക് മാറ്റിയത്. നേരത്തേ ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് ഒഴിവാക്കിയാണ് യാത്ര കെ എസ് ആര് ടി സി ബസിലേക്ക് മാറ്റിയത്.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. വിനോദയാത്രയ്ക്കായി പുതിയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തന്നെ അനുവദിച്ച് കെ എസ് ആര് ടി സി ഡിപ്പോ അധികൃതരും സ്കൂളിന്റെ തീരുമാനത്തിന് പിന്തുണ നല്കി. കാതടപ്പിക്കുന്ന ഹോണുകളും കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകളും ഇല്ലാതിരുന്നിട്ടും കുട്ടികള്‍ സന്തുഷ്ടരായിരുന്നു എന്ന് അധ്യാപകര്‍ പറയുന്നു.

പാട്ട് പാടിയും ഡാന്‍സ് കളിച്ച് ഉല്ലസിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര അവിസ്മരണീയമാക്കിയത്. വാഗമണ്ണിലേക്കുള്ള യാത്രയില്‍ 30 കുട്ടികളും 5 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. വിളക്കുമാടം സെന്റ് ജോസഫ്സ് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും നടപടി സോഷ്യല്‍ മീഡിയയിലും കൈയടി നേടുന്നുണ്ട്.

രാവിലെ 8.30-ഓടെ സ്കൂളില്‍ നിന്ന് ആരംഭിച്ച് വാഗമണ്ണിലെ സൂയിസൈഡ് പോയന്റ് പൈന്‍ ഫോറസ്റ്റ്, മുട്ടക്കുന്ന്, അഡ്വഞ്ചറസ് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ കണ്ട് വൈകുന്നേരത്തോടെ തന്നെ തിരിച്ച് സ്കൂളില്‍ മടങ്ങിയെത്തുന്ന തരത്തിലായിരുന്നു യാത്ര പ്ലാന്‍ ചെയ്തത്. വിനോദയാത്രയുടെ വിവരം അറിയിച്ച് കുട്ടികള്‍ ആവേശത്തിലിരിക്കെയാണ് വടക്കാഞ്ചേരി അപകടം നടക്കുന്നത്.

ഇതോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിലുടനീളം എം വി ഡി പരിശോധന നടത്തിയിരുന്നു. വിളക്കുമാടം സ്കൂളിലെ വിദ്യാര്‍ഥികള്‍ ടൂറിന് പോകാനിരുന്ന ബസിനും എം വി ഡി അനുമതി നിഷേധിച്ചിരുന്നു. ഇതോടെയാണ് തൊട്ടടുത്ത കെ എസ് ആര് ടി സി ഡിപ്പോയായ പാല കെ എസ് ആര് ടി സി അധികൃതരെ സ്കൂള്‍ സമീപിച്ചത്. സ്വകാര്യ ടൂറിസ്റ്റ് ബസുമായി പറഞ്ഞ് ഉറപ്പിച്ച തുകയില്‍ നിന്ന് നേരിയ വ്യത്യാസം ഉണ്ടായിരുന്നു അധികൃതര്‍ പറയുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications