കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എടിഎം കാര്‍ഡില്‍ പിന്‍നമ്പറും, പാഴ്‌വസ്തുക്കള്‍ക്കൊപ്പം തൂക്കി വിറ്റു; പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍!!

Google Oneindia Malayalam News

കോട്ടയം: പഴയ സാധനങ്ങള്‍ക്കൊപ്പം എ ടി എം കാര്‍ഡ് അബദ്ധത്തില്‍ ഉപേക്ഷിച്ച പ്രവാസിക്ക് നഷ്ടമായത് 6.31 ലക്ഷം രൂപ. ചെങ്ങന്നൂര്‍ പാണ്ടനാട് പ്രയാര്‍ കിഴുവള്ളില്‍ പുത്തന്‍പറമ്പില്‍ ഷാജിയുടെ പണമാണ് നഷ്ടപ്പെട്ടത്. ഷാജിയുടെ എ ടി എം കാര്‍ഡ് ലഭിച്ച തമിഴ്‌നാട് തെങ്കാശി സ്വദേശി ബാലമുരുകന്‍ ആണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒക്ടോബറിലാണ് ഷാജി നാട്ടില്‍ എത്തുന്നത്. ഇതിന് ശേഷം വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി വീട്ടിലെ പാഴ് വസ്തുക്കള്‍ വിറ്റിരുന്നു. ഇതിന്റെ കൂടെ ആണ് എ ടി എം കാര്‍ഡും അബദ്ധത്തില്‍പ്പെട്ടത്. ഇക്കാര്യം ഷാജി അറിഞ്ഞിരുന്നില്ല. ഇതിനിടെ എ ടി എം കാര്‍ഡ് ബാലമുരുകന്‍ 15 ദിവസങ്ങള്‍ക്കിടെ 6.31 ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നു. എ ടി എം കാര്‍ഡില്‍ തന്നെ പിന്‍ നമ്പര്‍ എഴുതി വെച്ചതാണ് ബാലമുരുകന് പണം പിന്‍വലിക്കല്‍ എളുപ്പമാക്കിയത്.

കാല്‍നൂറ്റാണ്ടായി പ്രവാസം കൊണ്ട് സമ്പാദിച്ച പണം

കാല്‍നൂറ്റാണ്ടായി പ്രവാസം കൊണ്ട് സമ്പാദിച്ച പണം

25 വര്‍ഷമായി പ്രവാസലോകത്താണ് ഷാജി ജോലി ചെയ്യുന്നത്. 2018 ല്‍ ആണ് എസ് ബി ഐയുടെ ചെങ്ങന്നൂര്‍ ശാഖയില്‍ നിന്ന് ഷാജിക്ക് പുതിയ എ ടി എം കാര്‍ഡ് ലഭിക്കുന്നത്. ഇതിന് ശേഷം അല്‍പ ദിവസം കൂടി കഴിഞ്ഞാണ് ഷാജി വിദേശത്തേക്ക് മടങ്ങിയത്. അബുദാബിയില്‍ ആണ് ഷാജി ജോലി ചെയ്യുന്നത്. എ ടി എം കാര്‍ഡ് വീട്ടില്‍ തന്നെ വെച്ചാണ് അബുദാബിയിലേക്ക് മടങ്ങിയത്.

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഫോണില്‍ ഈ സന്ദേശങ്ങള്‍ വന്നാല്‍ സൂക്ഷിക്കുക; ജാഗ്രതാ നിര്‍ദ്ദേശം ഇങ്ങനെപ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഫോണില്‍ ഈ സന്ദേശങ്ങള്‍ വന്നാല്‍ സൂക്ഷിക്കുക; ജാഗ്രതാ നിര്‍ദ്ദേശം ഇങ്ങനെ

പഴയസാധനങ്ങള്‍ക്കൊപ്പം എടിഎം കാര്‍ഡും

പഴയസാധനങ്ങള്‍ക്കൊപ്പം എടിഎം കാര്‍ഡും

പിന്നീട് തിരിച്ചെത്തിയ ഷാജി പഴയ സാധനങ്ങള്‍ എല്ലാം വിറ്റു. ഇതിലാണ് എ ടി എം കാര്‍ഡും ഉള്‍പ്പെട്ടത്. വിദേശത്തെ തന്റെ ഫോണ്‍ നമ്പറാണ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നത് എന്നതിനാല്‍ ബാലമുരുകന്‍ പണം പിന്‍വലിച്ച സന്ദേശങ്ങള്‍ അറിയാനും സാധിച്ചില്ല. ഇതിനിടെ കഴിഞ്ഞ ഒക്ടോബറില്‍ ബാങ്കില്‍ എത്തി ചെക്ക് നല്‍കി പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആറ് ലക്ഷത്തിലേറെ രൂപ പലപ്പോഴായി കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ചു എന്ന് മനസിലാക്കിയത്.

വീട്ടിൽ പോയ ഭാര്യ പറഞ്ഞദിവസം തിരിച്ചെത്തിയില്ല, ലീവിനെത്തിയ ഭർത്താവ് ലിംഗം മുറിച്ചുമാറ്റിവീട്ടിൽ പോയ ഭാര്യ പറഞ്ഞദിവസം തിരിച്ചെത്തിയില്ല, ലീവിനെത്തിയ ഭർത്താവ് ലിംഗം മുറിച്ചുമാറ്റി

15 ദിവസം കൊണ്ട് 61 തവണ പണം പിന്‍വലിച്ചു

15 ദിവസം കൊണ്ട് 61 തവണ പണം പിന്‍വലിച്ചു

ഇതോടെ ഷാജി ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ചെങ്ങന്നൂര്‍ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ ഏഴിനും 22 നും ഇടയില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 61 തവണ ഈ എ ടി എം കാര്‍ഡ് വഴി പണമിടപാട് നടന്നതായി പൊലീസ് കണ്ടെത്തി. തിരുവനന്തപുരം, പുനലൂര്‍, മധുര, നാമക്കല്‍, സേലം തുടങ്ങിയ സ്ഥലങ്ങളിലെ എ ടി എമ്മുകളില്‍ നിന്നാണ് പണമെടുത്തത് എന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അദാനി ഗ്രൂപ്പിന് കേരളത്തില്‍ ഇനിയും സാധ്യത; മോദിയുമായും അദാനിയുമായും നല്ല ബന്ധമെന്ന് കെവി തോമസ്അദാനി ഗ്രൂപ്പിന് കേരളത്തില്‍ ഇനിയും സാധ്യത; മോദിയുമായും അദാനിയുമായും നല്ല ബന്ധമെന്ന് കെവി തോമസ്

വലവിരിച്ച് തന്ത്രവുമായി പൊലീസ്‌

വലവിരിച്ച് തന്ത്രവുമായി പൊലീസ്‌

ഇതോടെ ഈ സ്ഥലങ്ങളിലെ എ ടി എമ്മുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരു ലോറി സ്ഥിരമായി എത്തുന്നത് കണ്ടെത്തി. തുടര്‍ന്ന് ലോറി ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഈ നീക്കത്തിലാണ് ബാലമുരുകന്‍ പിടിയിലാകുന്നത്. തിരുവല്ലയിലെ കടയില്‍ നിന്ന് പാഴ്വസ്തുക്കള്‍ കൊണ്ടുപോകാനെത്തിയ ബാലമുരുകന്‍ അതില്‍ക്കണ്ട എ ടി എം കാര്‍ഡ് മോഷ്ടിക്കുകയായിരുന്നു.

പണം തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ഷാജി

പണം തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ഷാജി

ഇയാളില്‍ നിന്ന് ആറ് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ഡി വൈ എസ് പി എം കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ എസ് എച്ച് ഒ എ സി വിപിന്‍, എസ് ഐമാരായ എം സി അഭിലാഷ്, ബാലാജി എസ് കുറുപ്പ്, സി പിഒ മാരായ ജി ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, അരുണ്‍ ഭാസ്‌കര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

English summary
Kottayam: 6.31 lakh rupees was lost by NRI who accidentally left his ATM card with old items
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X