കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നൈറ്റിയിട്ട് വിമുക്തഭടന്റെ വീട്ടില്‍ മോഷണം; കളളനെ ഫോണിൽ കണ്ട് മകൾ; ഓടിച്ചിട്ട് പിടിച്ച് പൊലീസ്

നൈറ്റിയിട്ട് വിമുക്തഭടന്റെ വീട്ടില്‍ മോഷണം; പ്രതിയെ ഫോണിൽ കണ്ട് മകൾ; ഓടിച്ചിട്ട് പിടിച്ച് പൊലീസ്

Google Oneindia Malayalam News

കടുത്തുരുത്തി: വിമുക്തഭടന്റെ വീട്ടില്‍ നൈറ്റിയിട്ട് മോഷണം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. വിമുക്തഭടനും ഭാര്യയും മാത്രം താമസിച്ചു വരുന്ന വീട്ടിലാണ് മോഷണ ശ്രമം നടത്തുന്നത്. പ്രതി കോട്ടയം പൊലീസിന്റെ പിടിയിലായി. ബോബിന്‍സ് ജോണിനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ കീഴൂര്‍ സ്വദേശിയും ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന 32 വയസ്സുകാരനാണ്.

Recommended Video

cmsvideo
ഇത് ഹൈ ടെക് കള്ളനെ പിടുത്തം..വീട്ടമ്മയുടെ കാഞ്ഞ ബുദ്ധിയിൽ കള്ളനെ പിടിച്ചു | Oneindia Malayalam

ഇയാൾ വെള്ളൂരിലുള്ള വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. പാലായില്‍ താമസിക്കുന്ന വിമുക്തഭടന്റെ മകള്‍ സി.സി.ടി.വി.യില്‍ മോഷ്ടാവിന് കണ്ടിരുന്നു. ഇത് മകൾ വിളിച്ച് അയല്‍വാസിയെ വിളിച്ച് വിവരം അറിയിച്ചിരുന്നു. ഇതോടെ, അയല്‍വാസി പോലീസില്‍ വിവരം അറിയിക്കുകയും തുടർന്ന് ഉടന്‍ തന്നെ പൊലീസ് സ്ഥലത്ത് എത്തി മോഷ്ടാവിനെ ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു.

1

സ്റ്റേഷൻ അതിർത്തി പോലും നോക്കാതെ ആണ് ഒന്നര കിലോമീറ്റർ പിന്നാലെ ഓടി തലയോലപ്പറമ്പ് എസ്.ഐ വി.എം ജയ്മോനും സംഘവും മോഷ്ടാവിനെ പിടികൂടിയത്. പ്രതി വാതിൽ പൊളിക്കാനും പൂട്ട് തുറക്കാനും ഉപയോഗിക്കുന്ന സ്റ്റീൽ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു. അതേ സമയം, കീഴൂര്‍ മേച്ചേരില്‍ മാത്യുവും ഭാര്യയും താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് സംഭവം നടന്നത്. ഓണ്‍ലൈനില്‍ ജോലി ചെയ്യുകയായിരുന്ന മകള്‍ ഉറങ്ങാൻ കിടന്ന നേരം കീഴൂരിലെ വീട്ടിലെ സി.സി.ടി.വി പരിശോധിച്ചിരുന്നു. മൊബൈല്‍ ഫോണിലൂടൊണ് മകൾ ഇത് നോക്കിരുന്നത്.

യാത്രക്കാർ പറയുന്നിടത്ത് കെഎസ്ആർടിസി നിർത്തും; കേരളത്തിൽ പുതിയ ഉത്തരവ്യാത്രക്കാർ പറയുന്നിടത്ത് കെഎസ്ആർടിസി നിർത്തും; കേരളത്തിൽ പുതിയ ഉത്തരവ്

2

ഈ സമയത്താണ് മോഷ്ടാവിനെ കാണുന്നത്. രണ്ട് ക്യാമറ തുണി കൊണ്ട് മൂടിയ ശേഷം മൂന്നാമത്തെ ക്യാമറ മൂടാന്‍ ശ്രമിക്കുമ്പോൾ ആണ് സംഭവം യുവതി കാണുന്നത്. ഉടന്‍ തന്നെ മകള്‍ അയല്‍വാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിച്ചു. തുടർന്ന് പ്രഭാത് തലയോലപ്പറമ്പ് എസ്.ഐ. ജെയ്മോനെ വിളിച്ചു പറഞ്ഞു. ജെയ്മോന്‍ വെള്ളൂര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ വെള്ളൂര്‍ പോലീസിനെ കണ്ട മോഷ്ടാവ് വീട്ടിലെ ഒന്നാം നിലയില്‍ നിന്നും ചാടി പുറത്തേക്ക് ഓടി. രക്ഷപ്പെട്ട മോഷ്ടാവിനെ അര കിലോമീറ്ററോളം പിന്നാലെ ഓടിയാണ് പോലീസ് പിടികൂടിയത്.

3

എന്നാൽ, തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പൊതി മേഴ്സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിന് ഇടെയാണ് എസ്.ഐ ജെയ്മോന് അയൽവാസിയുടെ ഫോൺ വരുന്നത്. കീഴൂരിൽ ഒരു വീട്ടിൽ കയറിയ മോഷ്ടാവ് കവർച്ചയ്ക്ക് മുന്നോടിയായി സി സി ടി വി ക്യാമറകൾ തുണി കൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം. പ്രായമായ മാതാപിതാക്കൾ തനിച്ചു താമസിക്കുന്ന വീട്ടിലെ സി സി ടിവി ദൃശ്യങ്ങൾ പാലായിൽ താമസിക്കുന്ന മകൾ സോണിയ മാത്യു തൽസമയം സ്വന്തം ഫോണിൽ കണ്ടെന്നും പൊലീസിനെ അയൽവാസി അറിയിച്ചു.

മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടാൽ പിടി വീഴും; പ്രതികളെ കുരുക്കാൻ തയ്യാറെടുത്ത് കേരള പൊലീസ്മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടാൽ പിടി വീഴും; പ്രതികളെ കുരുക്കാൻ തയ്യാറെടുത്ത് കേരള പൊലീസ്

4

പ്രഭാത് എസ്.ഐ ജെയ്മോന് വിവരം കൈമാറി. പിന്നാലെ, വെള്ളൂർ സ്റ്റേഷൻ പരിധിയിലായിരുന്നു വീടെന്നത് കണക്കാക്കാതെ ജെയ്മോനും സീനിയർ സി.പി.ഒ രാജീവും സ്ഥലത്തേക്ക് എത്തി. ഒപ്പം വെള്ളൂർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. വീടിന്‍റെ ഗേറ്റ് ചാടി കടന്ന് പിന്നിൽ എത്തിയ പൊലീസിനെ കണ്ട് മോഷ്ടാവ് രണ്ടാം നിലയിൽ നിന്നു മുറ്റത്തേക്ക് ചാടി ഓടി. സ്ത്രീകളുടെ നൈറ്റിയാണ് ഇയാൾ ധരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

5

വെള്ളൂർ എസ് ഐ കെസജിയും സിപിഒ പി എസ് ബിബിനും റോഡെന്നോ പാടമെന്നോ നോക്കാതെ ഓടിയ കള്ളനെ പൊലീസ് സംഘം കുറ്റിക്കാട്ടിൽ നിന്ന് പിടികൂടി. തുടർന്ന് വെള്ളൂർ പൊലീസിന് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി വെള്ളൂർ എസ്.എച്ച്.ഒ പ്രസാദ് അറിയിച്ചു. അതേ സമയം, വീട് കുത്തിത്തുറക്കാന്‍ കരുതിയ ആയുധവും, പ്രതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പിടിച്ചെടുത്തു. വെള്ളൂര്‍, തലയോലപ്പറമ്പ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരായ എസ്.ഐ. കെ.സജി, സി.പി.ഒ.മാരായ പി.എസ്. വിപിന്‍, രാജീവ്, ഹോം ഗാര്‍ഡ് ബിജുമോന്‍, സജി എന്നിവരാണ് ഇതിൽ പങ്കെടുത്തത്.

English summary
Kottayam: A thief who stole from the house of a retired army man has been arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X