കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യം

Google Oneindia Malayalam News

കോട്ടയം: ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാത്ത മലയാളികള്‍ കുറവായിരിക്കും. കേരളത്തില്‍ ഓരോ പേരിലും പ്രതിദിനം ലോട്ടറി നറുക്കെടുപ്പ് നടക്കുന്നുമുണ്ട്. പലപ്പോഴും ഭാഗ്യം തുണക്കുന്നവരുടെ കഥകള്‍ നമ്മളെ അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരത്തില്‍ ഒരു ഭാഗ്യം തുണച്ച സഹോദരങ്ങളുടെ കഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഞായറാഴ്ച കേരളത്തില്‍ നറുക്കെടുപ്പ് നടത്തുന്ന ലോട്ടറിയാണ് അക്ഷയ. 70 ലക്ഷം രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഇത്തവണത്തെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയം സ്വദേശികളായ സഹോദരങ്ങള്‍ക്കാണ്. ഇതില്‍ എന്താണിത്ര അത്ഭുതം എന്ന് ചോദിക്കാന്‍ വരട്ടെ... ഇരുവരേയും ഭാഗ്യം തുണച്ച കഥ ഇങ്ങനെയാണ്...

1

രണ്ടാഴ്ച മുന്‍പായിരുന്നു സഹോദരങ്ങളായ കെ എസ് ശ്രീരാജിന്റേയും കെ എസ് കൃഷ്ണയുടേയും വിവാഹം. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ലോട്ടറി ഭാഗ്യം തുണച്ചിരിക്കുകയാണ് ഇരുവരേയും. കേരള സര്‍ക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇരുവരേയും തേടിയെത്തിയത് വിവാഹത്തിന്റെ പുതുമോടി കഴിയും മുമ്പെയാണ്. കാഞ്ഞിരപ്പള്ളി ചോറ്റി കിടങ്ങില്‍ കെ ജി സുദര്‍ശന്റേയും വത്സലയുടെയും മക്കളാണ് കെ എസ് ശ്രീരാജും കെ എസ് കൃഷ്ണയും.

യുപിയിലെ 162 പേര്‍ നാല് മാസമായി ഗുജറാത്തില്‍, ഒപ്പം യോഗിയും; ഗുജറാത്തില്‍ ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍യുപിയിലെ 162 പേര്‍ നാല് മാസമായി ഗുജറാത്തില്‍, ഒപ്പം യോഗിയും; ഗുജറാത്തില്‍ ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍

2


വിവാഹത്തിന് പിന്നാലെ ഭാഗ്യവും തേടിയെത്തിയ സന്തോഷത്തിലാണ് ഇരുവരും വീട്ടുകാരും. 40 രൂപ വിലയുള്ള ലോട്ടറി ടിക്കറ്റ് ഇരുവരും ചേര്‍ന്ന് ശനിയാഴ്ച വൈകീട്ടാണ് എടുക്കുന്നത്. കെ എസ് ശ്രീരാജും കെ എസ് കൃഷ്ണയും ലോട്ടറിക്കട നടത്തുന്നവരാണ് എന്നതാണ് ഇതിലെ മറ്റൊരു ശ്രദ്ധേയ കാര്യം. ബസ് സ്റ്റാന്‍ഡില്‍ കെ ജി എസ്, മഹാലക്ഷ്മി എന്നീ പേരില്‍ ലോട്ടറി കട നടത്തുന്നവരാണ് കെ എസ് ശ്രീരാജും കെ എസ് കൃഷ്ണയും.

തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്‍തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്‍

3

എന്നാല്‍ ഇവര്‍ ലോട്ടറി എടുത്തത് സ്വന്തം കടകളില്‍ നിന്നല്ല എന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ശനിയാഴ്ച വൈകീട്ട് ടൗണിലെ ജയകുമാര്‍ ലക്കി സെന്ററില്‍ നിന്നാണ് ഇവര്‍ ലോട്ടറി എടുക്കുന്നത്. കെ എസ് ശ്രീരാജും കെ എസ് കൃഷ്ണയും ചേര്‍ന്നെടുത്ത എ ആര്‍ 937475 എന്ന നമ്പറിലുള്ള അക്ഷയ ഭാഗ്യക്കുറിയുടെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചിരിക്കുന്നത്.

'പ്രതിസന്ധിയില്‍ അച്ഛന്‍ തള്ളിപ്പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തി.. ഉപദേശം ഇങ്ങനെ..'; കോടിയേരിയെക്കുറിച്ച് ബിനീഷ്'പ്രതിസന്ധിയില്‍ അച്ഛന്‍ തള്ളിപ്പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തി.. ഉപദേശം ഇങ്ങനെ..'; കോടിയേരിയെക്കുറിച്ച് ബിനീഷ്

4

നവംബര്‍ 13 ന് ആയിരുന്നു കെ എസ് ശ്രീരാജും കെ എസ് കൃഷ്ണയും വിവാഹിതരാകുന്നത്. അശ്വതിയാണ് കെ എസ് ശ്രീരാജിന്റെ ഭാര്യ. കെ എസ് കൃഷ്ണയുടെ ഭാര്യ ശ്രീക്കുട്ടി ആണ്. ചോറ്റിയില്‍ വാടകയ്ക്കാണ് ഇവര്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചതോടെ കാഞ്ഞിരപ്പള്ളിയില്‍ സ്വന്തമായി വീട് നിര്‍മിക്കണം എന്നാണ് ഇവരുടെ ആഗ്രഹം. പിതാവ് കെ ജി സുദര്‍ശന്‍ ബസ് സ്റ്റാന്‍ഡില്‍ ചായക്കട നടത്തുകയാണ്.

5

നവംബര്‍ 23 മുതലാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ഭാഗ്യക്കുറി, ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് തീയതികള്‍ മാറ്റിയത്. നേരത്തെ ബുധനാഴ്ചകളില്‍ നടന്നിരുന്ന അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് പിന്നീട് ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

English summary
Kottayam: brothers won akshaya lotteries 70 lakhs, here is the shocking story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X