കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

17 വര്‍ഷത്തെ കാത്തിരിപ്പാണ്...; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്

2006 ലാണ് ഇതിന് മുന്‍പ് സി പി എം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തിയത്

Google Oneindia Malayalam News
cpm

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം സി പി എമ്മിന് പ്രസിഡന്റ് സ്ഥാനം. സി പി എമ്മിലെ കെ വി ബിന്ദുവാണ് ചരിത്രം കുറിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ രാവിലെ നടന്ന വോട്ടെടുപ്പില്‍ കെ വി ബിന്ദു ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കെ വി ബിന്ദുവിന് 14 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ രാധ വി നായര്‍ക്ക് ഏഴ് വോട്ടും ലഭിച്ചു.

ഡി വൈ എഫ് ഐയിലൂടെ ആണ് കെ വി ബിന്ദു പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡി വൈ എഫ് ഐ ജില്ല കമ്മിറ്റി അംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗവുമായിരുന്നു. നിലവില്‍ സി പി എം ജില്ല കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ആണ് കെ വി ബിന്ദു. നേരത്തെ കേരള കോണ്‍ഗ്രസ് എമ്മിനായിരുന്നു ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം.

മുന്‍ധാരണപ്രകാരം സ്ഥാനകൈമാറ്റം

മുന്‍ധാരണപ്രകാരം സ്ഥാനകൈമാറ്റം

എല്‍ ഡി എഫിലെ ധാരണ പ്രകാരമാണ് രണ്ട് വര്‍ഷത്തിന് ശേഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് രാജിവെച്ചത്. ഇതോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടന്നു. മുന്‍ ധാരണ പ്രകാരം സി പി ഐക്കായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം. ഇത് പ്രകാരം സി പി ഐയിലെ അഡ്വ. ശുഭേഷ് സുധാകരന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശുഭേഷ് സുധാകരന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

റേസിംഗ് ബൈസ് ഇടിച്ചുതെറിപ്പിച്ചു, അരയ്ക്ക് താഴെ അറ്റുപോയി.. വീട്ടമ്മക്ക് ദാരുണാന്ത്യം; യുവാവിന് ഗുരുതര പരിക്ക്റേസിംഗ് ബൈസ് ഇടിച്ചുതെറിപ്പിച്ചു, അരയ്ക്ക് താഴെ അറ്റുപോയി.. വീട്ടമ്മക്ക് ദാരുണാന്ത്യം; യുവാവിന് ഗുരുതര പരിക്ക്

കോണ്‍ഗ്രസിന്റെ വോട്ട് അസാധു

കോണ്‍ഗ്രസിന്റെ വോട്ട് അസാധു

ശുഭേഷ് സുധാകരന് 14 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യു ഡി എഫിലെ ജോസ്‌മോന്‍ മുണ്ടയ്ക്കലിന് ആറ് വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് അംഗം രാധാ വി നായരുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിന് പിന്നില്‍ പേര് എഴുതി ഒപ്പിടാത്തതിനെ തുടര്‍ന്നാണ് രാധാ വി നായരുടെ വോട്ട് അസാധുവായത്. സി പി ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് ശുഭേഷ് സുധാകരന്‍. എ ഐ എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി, എ ഐ വൈ എഫ് മുന്‍ സംസ്ഥാന ജോയന്റ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

ബിജെപിക്കെതിരെ കോണ്‍ഗ്രസില്ലാതെ ഒന്നും നടക്കില്ല, കോണ്‍ഗ്രസായിരിക്കും സഖ്യത്തിന്റെ കേന്ദ്രം; ജയ്‌റാം രമേശ്ബിജെപിക്കെതിരെ കോണ്‍ഗ്രസില്ലാതെ ഒന്നും നടക്കില്ല, കോണ്‍ഗ്രസായിരിക്കും സഖ്യത്തിന്റെ കേന്ദ്രം; ജയ്‌റാം രമേശ്

ധാരണ ഇങ്ങനെ

ധാരണ ഇങ്ങനെ

എല്‍ ഡി എഫിലെ ധാരണ പ്രകാരം ആദ്യത്തെ രണ്ട് വര്‍ഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനും പിന്നീട് രണ്ട് വര്‍ഷം സി പി എമ്മിനും അവസാന വര്‍ഷം സി പി ഐയ്ക്കും എന്നുമാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തും ഇത് പോലെ ധാരണയുണ്ട്. ആദ്യ രണ്ട് വര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനം സി പി എമ്മിനും പിന്നീട് ഒരു വര്‍ഷം സി പി ഐയ്ക്കും അവസാന രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും ലഭിക്കും.

'ജഡ്ജി പറഞ്ഞു പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോ.. അടവെന്ന് പ്രതിഭാഗം'; ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ'ജഡ്ജി പറഞ്ഞു പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോ.. അടവെന്ന് പ്രതിഭാഗം'; ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ

2006 ന് ശേഷം നയിക്കാന്‍ സിപിഎം

2006 ന് ശേഷം നയിക്കാന്‍ സിപിഎം

നേരത്തെ 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി എമ്മിന് ലഭിച്ചത്. 2006 ല്‍ കെ പി സുഗുണന്‍ ആണ് സി പി എമ്മില്‍ നിന്ന് പ്രസിഡന്റായിരുന്നത്. അന്ന് അന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും കേരള കോണ്‍ഗ്രസ് സെക്കുലറും എല്‍ ഡി എഫില്‍ ആയിരുന്നു. നിലവിലെ ജില്ലാ പഞ്ചായത്തില്‍ 14 അംഗങ്ങളാണ് എല്‍ ഡി എഫിനുള്ളത്. യു ഡി എഫിന് ഏഴും ജനപക്ഷത്തിന് ഒന്നും അംഗങ്ങളാണുള്ളത്.

വിട്ട് നിന്ന് ഷോണ്‍ ജോര്‍ജ്

വിട്ട് നിന്ന് ഷോണ്‍ ജോര്‍ജ്

22 അംഗങ്ങളാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉള്ളത്. ജനപക്ഷം പ്രതിനിധി പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ആണ്. ഷോണ്‍ ജോര്‍ജ് ഇന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. നേരത്തെ കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മല ജിമ്മി ആയിരുന്നു പ്രസിഡന്റ്. സി പി എമ്മിലെ ടി എസ് ശരത് വൈസ് പ്രസിഡന്റുമായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ ആയിരുന്നു വരണാധികാരി.

English summary
Kottayam: CPM won Kottayam district panchayat president election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X