കൊവിഡ് നിയന്ത്രണം: തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചെന്ന് ജില്ലാകളക്ടര്‍, ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നു...
കോട്ടയം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഇളവുകള്‍ അനുവദിക്കുയും ചെയ്തു. ജൂണ്‍ 30 മുതല്‍ ജൂലൈ ആറു വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്. നാലു വിഭാഗങ്ങളില്‍ വരുന്ന മേഖലകള്‍ നിര്‍ണയിക്കുന്നതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ നിര്‍ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങള്‍.
ജൂലൈ 14ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും. ജൂലൈ ഒന്നു മുതല്‍ ഏഴുവരെ ജില്ലയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 8.09 ശതമാനമാണ്. അതേ സമയം ജില്ലയിൽ ഇന്ന് 779 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചു ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ജില്ലയിലെ 18 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. പോസിറ്റിവിറ്റി നിരക്ക് അഞ്ചു മുതൽ 10 വരെയുള്ള ബി കാറ്റഗറിയില്‍ 39ഉം 10 മുതല്‍ 15 വരെയുള്ള സി കാറ്റഗറിയില്‍ 16ഉം മേഖലകളുണ്ട്. ടി.പി.ആര്‍ 15നു മുകളില്‍ നില്‍ക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിലുള്ളത് നാലു തദ്ദേശ സ്ഥാപനങ്ങളാണ്. ഓരോ വിഭാഗത്തിലെയും തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും ശരാശരി പോസിറ്റിവിറ്റി നിരക്കും അനുവദനീയമായ പ്രവര്‍ത്തനങ്ങളും ചുവടെ.

കല്ലറ(1.08), വെച്ചൂര്‍(2.34), എലിക്കുളം(2.58), തിരുവാര്‍പ്പ്(2.75), നീണ്ടൂര്‍(2.93), തലയോലപ്പറമ്പ്(3), മുത്തോലി(3.37), കിടങ്ങൂര്‍(3.6), തലയാഴം(3.95), മേലുകാവ്(4), തീക്കോയി(4.05), കാഞ്ഞിരപ്പള്ളി(4.15), ഞീഴൂര്‍(4.31), ചെമ്പ്(4.48), കൂട്ടിക്കല്‍(4.75), വൈക്കം(4.82), മൂന്നിലവ്(4.93), കാണക്കാരി(4.96) എന്നിവയാണ് കാറ്റഗറി എ (ശരാശരി പോസിറ്റിവിറ്റി 5 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍.
പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.
ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം. അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം. ടാക്സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത സായാഹ്ന സവാരികളും അനുവദനീയമാണ്. ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിംസ് എന്നിവ എയര്‍ കണ്ടീഷന്‍ ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേര്‍ക്ക് പ്രവേശനം അനുവദിച്ച് പ്രവര്‍ത്തിക്കാം. വായു സഞ്ചാരമുള്ള ഹാള്‍ ആയിരിക്കണം.
കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണം. വാക്സിന്‍ ഒരു ഡോസ് എങ്കിലും എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും മാത്രമായിരിക്കും പ്രവേശനം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം ഏഴു വരെ ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാം.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.
ഭരണങ്ങാനം(5.05), മീനച്ചില്‍ (5.15), വാഴൂര്‍ (5.43), കോട്ടയം(5.74), കുറവിലങ്ങാട്(5.76), കടപ്ലാമറ്റം(5.79), ഉഴവൂര്‍(6.05), മാഞ്ഞൂര്‍(6.3), ടിവി പുരം(6.36), കോരുത്തോട്(6.37), പൂഞ്ഞാര്‍ തെക്കേക്കര(6.44), വിജയപുരം(6.47), ഏറ്റുമാനൂര്‍(6.52), ഉദയനാപുരം(6.71), ആര്‍പ്പൂക്കര(6.78), ചിറക്കടവ്(6.96), പാറത്തോട്(7.19), വെളിയന്നൂര്‍(7.25), കങ്ങഴ(7.32), തലപ്പലം(7.56), രാമപുരം(7.58), വെള്ളാവൂര്‍(7.65), കറുകച്ചാല്‍(7.84), കൊഴുവനാല്‍(7.85), തലനാട്(7.87), പുതുപ്പള്ളി(7.93), എരുമേലി(7.9), പാലാ(7.99), തിടനാട്(8.19), തൃക്കൊടിത്താനം(8.29), മണിമല(8.3), മീനടം(8.61), അയ്മനം(9.07), കടുത്തുരുത്തി(9.09), മറവന്തുരുത്ത്(9.32), കടനാട്(9.37), പള്ളിക്കത്തോട്(9.39), മാടപ്പള്ളി(9.51), ഈരാറ്റുപേട്ട(9.72) എന്നിവയാണ് കാറ്റഗറി ബി (ശരാശരി പോസിറ്റിവിറ്റി നിരക്ക് 5നും 10 നും ഇടയിലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)
പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ജീവനക്കാരെ പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം. മറ്റു സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ എഴു മുതല്‍ വൈകുന്നേരം ഏഴുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല. ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത സായാഹ്ന സവാരികളും അനുവദനീയമാണ്. ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിംസ് എന്നിവ എയര്‍ കണ്ടീഷന്‍ ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേര്‍ക്ക് പ്രവേശനം അനുവദിച്ച് പ്രവര്‍ത്തിക്കാം. വായു സഞ്ചാരമുള്ള ഹാള്‍ ആയിരിക്കണം.
കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണം. വാക്സിന്‍ ഒരു ഡോസ് എങ്കിലും എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും മാത്രമായിരിക്കും പ്രവേശനം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. ഷോപ്പുകള്‍ പ്രവര്‍ത്തിക്കാം. വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം. ഇത്രയുമാണ് ബി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍
വെള്ളൂര്‍(10.07), മുളക്കുളം(10.17), മരങ്ങാട്ടുപിള്ളി(10.38), അയര്‍ക്കുന്നം(10.54), പൂഞ്ഞാര്‍ (10.66), പാമ്പാടി(10.87), അതിരമ്പുഴ(11.27), മണര്‍കാട്(11.31), നെടുംകുന്നം(11.42), പായിപ്പാട്(11.87), വാകത്താനം(12.43), മുണ്ടക്കയം(12.67), ചങ്ങനാശേരി(12.98), കൂരോപ്പട (13.18), വാഴപ്പള്ളി(13.6), കുറിച്ചി(14.98) എന്നിവയാണ് കാറ്റഗറി സി (ശരാശരി പോസിറ്റിവിറ്റി നിരക്ക് 10 നും15നും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)
പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ എഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല. എന്നിവയാണ് സി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍












Click it and Unblock the Notifications