Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേനപ്പാടിയില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം; രണ്ട് തവണ ശബ്ദം കേട്ടതായി നാട്ടുകാര്‍

കോട്ടയം: കാഞ്ഞിരപ്പള്ളി ചേനപ്പാടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും പ്രകമ്പനം. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രസ്‌ഫോടന ശബ്ദം അനുഭവപ്പെട്ടത് എന്നാണ് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും ഇതേ പ്രതിഭാസം ഇവിടെ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഭൂമിക്കടിയില്‍ സ്വാഭാവികമായി നടക്കുന്ന പ്രതിഭാസങ്ങളുടെ ഇതെന്നുമായിരുനന്ു ജിയോളജി വകുപ്പ് അറിയിച്ചത്.

എന്നാല്‍ ഇന്ന് വീണ്ടും പ്രകമ്പനവും മുഴക്കവും കേട്ടതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. പുലര്‍ച്ചെ രണ്ട് തവണ ശബ്ദം കേട്ടിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തിങ്കളാഴ്ച നാല് തവണയാണ് ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേട്ടത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്ക ഉന്നയിച്ചതോടെയാണ് പ്രദേശത്ത് പരിശോധന നടത്തിയത്. സംസ്ഥാന ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധന മാത്രമായിരുന്നു നടന്നത്.

earthquake

യഥാര്‍ത്ഥ കാരണം അറിയാന്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിന്റെ പരിശോധന നടത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേട്ടത്. അതേസമയം തിരുവനന്തപുരം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് ഇവിടെ എത്തി പഠനം നടത്തും എന്ന് അറിയിച്ചിട്ടുണ്ട്.

ഭൂമിക്കടിയില്‍ രൂപപ്പെടുന്ന മര്‍ദത്തിന്റെ ഫലമായി ഇത്തരം അസാധാരണ ശബ്ദങ്ങള്‍ ഉണ്ടാകാറുണ്ട് എന്നാല്‍ ഇത് സ്ഥിരീകരിക്കണമെങ്കില്‍ ശാസ്ത്രീയ പഠനം നടത്തിയേ തീരൂ. ശബ്ദം കേട്ടതായി പറയുന്ന പ്രദേശങ്ങളുടെ അടിത്തട്ട് പാറ നിറഞ്ഞ പ്രദേശമാണ് എന്നാണ് അധികൃതര്‍ പറയുന്നത്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2001 ല്‍ നേരിയ ഭൂചലനം അനുഭവപ്പെട്ട പ്രദേശമാണ് ഇത്.

കോട്ടയം ജില്ലയില്‍ നിലവില്‍ ഭൂചലനം അറിയുന്നതിനുള്ള സീസ്‌മോഗ്രാഫ് സംവിധാനം ഇല്ല. ഇടുക്കി ഡാമിന് സമീപം സീസ്‌മോഗ്രാഫ് സംവിധാനം ഉണ്ടെങ്കിലും അതില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച രാത്രിയുണ്ടായ ശബ്ദം പള്ളിപ്പടി ലക്ഷം വീട് കോളനിയിലാണ് ഏറ്റവും തീവ്രമായി അനുഭവപ്പെട്ടത്. ഇടയാറ്റുകാവ്, കരിമ്പന്‍മാവ്, വാട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളിലും സ്‌ഫോടന ശബ്ദമുണ്ടായി എന്ന് പ്രദേശവാസികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+