നയിക്കാന്‍ സ്ത്രീകള്‍; ഭരണ- ഉദ്യോഗസ്ഥ തലത്തിലെ അപൂര്‍വ പ്രാതിനിധ്യവുമായി കാണാക്കാരി പഞ്ചായത്ത്
കോട്ടയം: കോട്ടയം ജില്ലയിലെ കാണാക്കാരി പഞ്ചായത്തിന് പേര് പോലെ തന്നെ മറ്റൊരു പ്രത്യേകതയുണ്ട്. ഈ പഞ്ചായത്തിലെ ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യം. ഇവിടത്തെ 15 പഞ്ചായത്ത് അംഗങ്ങളില്‍ 9 പേരും സ്ത്രീകളാണ്. 24 ഉദ്യോഗസ്ഥരില്‍ 15 പേരും സ്ത്രീകളാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നീ തന്ത്ര പ്രധാന പദവികള്‍ വഹിക്കുന്നതും സ്ത്രീകള്‍ തന്നെ. ഭരണ - ഉദ്യോഗസ്ഥ തലത്തിലെ ഈ സ്ത്രീ പ്രാതിനിധ്യം കൊണ്ട് വേറിട്ട് നില്‍ക്കുകയാണ് കാണക്കാരി പഞ്ചായത്ത്.
മിനു മനോജാണ് കാണാക്കാരി പഞ്ചായത്ത് പ്രസിഡന്റ്. ശ്രീജ ഷിബു ആണ് വൈസ് പ്രസിഡന്റ്. എം എസ് ഷൈനിയാണ് പഞ്ചായത്ത് സെക്രട്ടറി. അസിസ്റ്റന്റ് സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുന്നത് എസ് ബിന്ദു ആണ്. ചുരുക്കി പറഞ്ഞാല്‍ ഭരണത്തിന്റെ സാരഥ്യം വഹിക്കിന്നത് ഈ നാല് സ്ത്രീകളാണ്. തീര്‍ന്നില്ല 4 സ്ഥിരം സമിതി അധ്യക്ഷ പദവികളില്‍ മൂന്നിലും സ്ത്രീകളാണ്.

വൈസ് പ്രസിഡന്റിന് പുറമേ ബിന്‍സി സിറിയക്, ലൗലിമോള്‍ വര്‍ഗീസ് എന്നിവരാണ് സമിതി അധ്യക്ഷ പദവി വഹിക്കുന്ന സ്ത്രീകള്‍. ബെറ്റ്‌സി മോള്‍ ജോഷി, അംബിക സുകുമാരന്‍, അനിത ജയമോഹന്‍, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, മേരി തുമ്പക്കര എന്നിവരാണ് പഞ്ചായത്തിലെ മറ്റ് സ്ത്രീ അംഗങ്ങള്‍.
ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനിലാണ് കാണക്കാരി ഗ്രാമ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിയാണ് കുറുവിലങ്ങാട് ഡിവിഷന്‍ അംഗം. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 3 ഡിവിഷനുകള്‍ ഉള്‍പ്പെട്ട പഞ്ചായത്തില്‍ ബ്ലോക്ക് അംഗങ്ങളുടെ കാര്യത്തിലും വനിതകളുടെ സമ്പൂര്‍ണ ആധിപത്യമാണ്. കാണാക്കാരിയെ പ്രതിനിധീകരിച്ച് കൊച്ചുറാണി സെബാസ്റ്റ്യന്‍, വെമ്പള്ളിയെ പ്രതിനിധീകരിച്ച് സിന്‍സി മാത്യു, കുറുമള്ളൂരിനെ പ്രതിനിധീകരിച്ച് ആശാ ജോബി എന്നിവരാണ് ബ്ലോക്ക് അംഗങ്ങള്‍.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ ടി എസ് വിനീത, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആന്‍ റോസ് ടോം, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി കെ സരിത, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സിന്‍സി ജോസഫ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ എല്‍ ശ്രീവിദ്യ, കൃഷി ഓഫിസര്‍ വി എം ഷിജിന, ഗവ. യുപി സ്‌കൂള്‍ പ്രധാനാധ്യാപിക ജാന്‍സി തോമസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി രജനി എന്നിവരും കാണാക്കാരിയിലെ മറ്റ് മേഖലകളിലെ വനിതാ പ്രാതിനിധ്യത്തിന്റെ മുഖങ്ങളാണ്.












Click it and Unblock the Notifications