കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുമ്പസാര വിവാദം: വിശ്വാസികളെ അണിനിരത്തി ഓര്‍ത്തഡ‍ോക്സ് സഭ, വിശ്വാസികളുടെ യോഗത്തില്‍ പ്രമേയം!!

  • By Desk
Google Oneindia Malayalam News

കോട്ടയം: കുമ്പസാരം നിരോധിക്കണമെന്ന ശുപാര്‍ശക്കെതിരെ ഓര്‍ത്തഡോക്സ് സഭ. വിശ്വാസികളെ അണിനിരത്തി ദേശീയ വനിതാ കമ്മീഷന്റെ ശുപാർശക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഓർത്തഡോക്സ് സഭ. വനിതാ കമ്മീഷൻ ശുപാർശക്കെതിരെ ഞായറാഴ്ച പള്ളികളിൽ വിശ്വാസികൾ യോഗം ചേർന്ന ശേഷം ഒപ്പിട്ട് പ്രമേയം പാസാക്കാനാണ് സഭയുടെ നീക്കം. കുർബാനയ്ക്ക് ശേഷമാകും വിശ്വാസം കുംഭസാര വിഷയത്തില്‍ വനിതാ കമ്മീഷന്റെ ഇടപെടലിനെിരെ പ്രതിഷേധം രേഖപ്പെടുത്തുക.

വിശ്വാസികള്‍ ഒപ്പുവെക്കുന്ന പ്രമേയങ്ങൾ കൂട്ടിച്ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കാനാണ് തീരുമാനം. ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് നിന്നായിരിക്കും ഇതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുക. കുമ്പസാരരഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വൈദികർ യുവതിയായ വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസ് സഭയുടെ പ്രതിഛായയ്ക്ക് തന്നെ മങ്ങലേറ്റിരുന്നു.

kottayamma

ഈ സാഹചര്യത്തിലാണ് വിശ്വാസികളെ അണിനിരത്തിക്കൊണ്ട് കുംഭസാരത്തിനെതിരെ വനിതാ കമ്മീഷന്‍ നടത്തിയ നീക്കത്തിനെതിരെ സഭ രംഗത്തെത്തുന്നത്. വൈദികരെ സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പരസ്യ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്കിടെ ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് ചൊവ്വാഴ്ച്ച കോട്ടയത്തെ സഭാ ആസ്ഥാനത്ത് ചേരും. വൈദികർക്കെതിരായ നടപടി യോഗം ചർച്ച ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

English summary
Kottayam Local News about confession controvesrsy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X